Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കി

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്നുമാണ് സിസ്റ്റർ ലൂസിയെ പുറത്താക്കിയിരിക്കുന്നത്. മെയ് 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. സിസ്റ്റർ ലൂസി സഭാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കാനോൻ നിയമപ്രകാരം പാലിക്കേണ്ട ചട്ടങ്ങൾ സിസ്ററർ ലൂസി കളപ്പുര ലംഘിച്ചതായി ചൂണ്ടിക്കാട്ടി സഭ നേരത്തെ നോട്ടീസ് അയച്ചിരുന്നു. സ്വയം പുറത്ത് പോയില്ലെങ്കിൽ പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രി സമരത്തിൽ പങ്കെടുത്തു, മാധ്യമങ്ങൾക്ക് തുടർച്ചയായി അഭിമുഖം നൽകി, സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, വസ്ത്രധാരണചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭ ഉന്നയിച്ചത്.

lucy

മെയ് 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗം സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. പുറത്താക്കലിന് മുൻപ് നൽകിയ മുന്നറിയിപ്പുകൾ സിസ്റ്റർ ലൂസി അവഗണിച്ചതായും സഭ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. 10 ദിവസത്തിനകം മഠം ഒഴിഞ്ഞുപോകാനാണ് നിർദ്ദേശം, അതേ സമയം നടപടി നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+