സഭാതര്‍ക്കം; നിയമ നിര്‍മ്മാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് എകെ ബാലന്‍
പാലക്കാട്: സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ നിയമനിര്‍മാണം സാധ്യമാണെന്ന് കരുതുന്നില്ലെന്നും ഇരു വിഭാഗത്തെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
പിണറായിക്ക് അനുകൂലമായ വികാരം മതന്യൂനപക്ഷങ്ങളിലുണ്ട്. അതിനെ ഇല്ലാതാക്കനാവില്ല. കേരളത്തിലെ മത ന്യൂന പക്ഷം വെല്ലുവിളി നേരിട്ടപ്പോള്‍ വിരിമാറ് കാട്ടി സംരക്ഷിച്ചവരാണ് സപിഎമ്മെന്നും മന്ത്രി അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
കോണ്‍ഗ്രസ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നില്ലെന്നും വികസനം പറയുന്നില്ലെന്നും ആരോപിച്ച മന്ത്രി കോണ്‍ഗ്രസ് ആത്മഹുതിക്ക് ആരെങ്കിലും ഉണ്ടോ എന്ന് ടെണ്ടര്‍ വെച്ച് നടക്കുകായാണിപ്പോളെന്നും ബാലന്‍ കുറ്റപ്പെടുത്തി.
വൈരുധ്യാത്മക ഭൗദിക വാദം കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലെങ്കിലും നിലനില്‍ക്കുമെനന്‌ും അതാ കാലാതിവര്‍ത്തിയായ ആശയമാണെന്നും ബാലന്‍ പറഞ്ഞു. വിഷയത്തില്‍ സിപിഎമ്മിന് വ്യക്തതയുണ്ടെന്നും വിവാദം മാധ്യമങ്ങളുടേതാണെന്നുമാണ് ബാലന്‍ പറയുന്നത്.












Click it and Unblock the Notifications