കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാ തര്‍ക്കം; പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ഓര്‍ത്തഡോക്‌സ്‌ വിഭാഗം

Google Oneindia Malayalam News

ദില്ലി:സംസ്ഥാനത്തെ ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുന്നതിനായി ഓര്‍ത്തഡോക്‌സ്‌ പ്രതിനിധികള്‍ തിങ്കളാഴ്‌ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ടു.
" സഭാ തര്‍ക്കം ഒരു സാമൂഹ്യപ്രശ്‌നമായി വളരുന്നതിലുള്ള പ്രയാസം മനസിലാക്കി പ്രധാനമന്ത്രി ഞങ്ങളെ വിളിക്കുകയായിരുന്നു. ഈ നാടിന്റെ പ്രധാനമന്ത്രി ഇതുപോലെ ഒരു ആവശ്യം ഞങ്ങള്‍ക്കു മുന്നില്‍ ഉന്നയിക്കുമ്പോള്‍ അതിനോട്‌ പ്രതികരിക്കുക എന്നത്‌ ഞങ്ങളുടെ ഉത്തരവാദിത്വമാണ്‌". പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക്‌ ശേഷം ഓര്‍ത്തഡോക്‌സ്‌ പ്രതിനിധികള്‍ പ്രതികരിച്ചു.

modi

ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി ഇക്കാര്യം പറയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. ജുഡീഷ്യറിയുടെ തീരുമാനത്തിന്‌ വിധേയത്വം പുലര്‍ത്തുന്നത്‌ പ്രധാനപ്പെട്ട കാര്യമാണ്‌. എന്നാല്‍ അതില്‍ നിന്ന്‌ മാറി നിന്ന്‌ വേറെ വഴികള്‍ അന്വേഷിക്കുന്നത്‌ തെറ്റായ കാര്യമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ പിഎസ്‌ ശ്രീധരന്‍ പിള്ളയും സഭാ പ്രതിനിധികളുടെ സന്ദര്‍ശനത്തിനൊപ്പമുണ്ടായിരുന്നു. അടുത്ത ദിവസം യാക്കോബായ പ്രതിനിധികള്‍ക്കും ജനുവരി ആദ്യം കത്തോലിക്ക സഭക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്‌.
ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധാനം ചെയ്‌ത്‌ സിനഡ്‌ സെക്രട്ടറി ഡോ.യൂഹാനന്‍ മാര്‍ ദിയസ്‌കോറസ്‌, കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപോലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌ എന്നിവരാണ്‌ പ്രധാനമന്ത്രിയെ കണ്ടത്‌.

Recommended Video

cmsvideo
PM Modi's 72nd 'Mann ki Baat' updates

English summary
Sabha dispute; orthodox sabha members met PM narendra modi in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X