Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്നത്തെ നീലക്കുയില്‍ നിങ്ങളല്ലായിരുന്നോ? ബ്ലൂഫിലിം കഥയൊക്കെ മറന്നോ? സാബുമോനോട് നീലക്കുയില്‍

നടനും അവതാരകനുമായ സാബുമോന്‍ അബ്ദുസമദിനെതിരെ നീലക്കുയില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. തങ്ങള്‍ നേരിട്ടാണ് വീഡിയോ എടുക്കുന്നത് എന്നും സാബുമോനെ പോലെ ഒളിക്യാമറ വെച്ചല്ല എന്നുമാണ് നീലക്കുയിലിന്റെ വിശദീകരണം. നേരത്തെ വനിതാ സെലിബ്രിറ്റികളെ പിന്തുടര്‍ന്ന് മോശം ആംഗിളില്‍ വീഡിയോ പകര്‍ത്തി ദ്വയാര്‍ത്ഥ തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ഓണ്‍ലൈന്‍ പാപ്പരാസികള്‍ക്കെതിരെ സാബുമോന്‍ രംഗത്തെത്തിയിരുന്നു.

തന്റെ വിഡിയോ പകര്‍ത്താനെത്തിയവരുടെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് കൊണ്ടായിരുന്നു സാബുമോന്റെ നടപടി. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയില്‍ പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങള്‍ എന്നായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് കൊണ്ട് സാബുമോന്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് നീലക്കുയിലിന്റെ പ്രതികരണം.

Sabumon Abdusamad

കഴിഞ്ഞ കാലം മറക്കരുത് എന്നും ഒളിക്യാമറ വച്ച് ആളുകളുടെ അനുവാദം കൂടാതെ ഷൂട്ട് ചെയ്ത് ചാനലുകള്‍ക്ക് വിറ്റിരുന്ന തരികിട സാബുവാണ് ഇത് പറയുന്നത് എന്നുമാണ് നീലക്കുയിലിന്റെ പരിഹാസം. അന്നത്തെ നീലക്കുയില്‍ ആയിരുന്നു സാബുമോന്‍ എന്നും ഇപ്പോള്‍ സെലിബ്രിറ്റി ആയപ്പോള്‍ വന്ന വഴി മറക്കുകയാണ് എന്നുമാണ് പരിഹാസം. ഒളിക്യാമറ നീല സാബു എന്നാണ് സാബുമോനെ നീലക്കുയില്‍ വിശേഷിപ്പിക്കുന്നത്.

നീലകുയിലിന്റെ കുറിപ്പ്

ഞങ്ങള്‍ നേരിട്ട് വന്ന് വിഡിയോ എടുക്കുന്നു സാബു മോന്‍ പണ്ട് ഒളിക്യാമറ വച്ച് വിഡിയോ എടുക്കും വെത്യാസം അത്രേ ഉള്ളു!

സാബുമോന്‍ * ഒളിക്യാമറ നീല സാബു , കഴിഞ്ഞ കാലം മറക്കരുത് സാബു! പണ്ടത്തെ FFC Facebook ഗ്രൂപ്പും, ഒളിക്ക്യാമറ വച്ച് ആളുകളുടെ അനുവാദം കൂടാതെ ഷൂട്ട് ചെയ്ത് ചാനലുകള്‍ക്ക് വിറ്റിരുന്ന തരികിട സാബു ഇങ്ങനെ തന്നെ പറയണം ! പെട്ടെന്ന് സെലിബ്രിറ്റി ആയി മാറിയപ്പോള്‍ കഴിഞ്ഞത് എല്ലാം മറന്നോ.?? അന്നത്തെ നീലക്കുയില്‍ സാബു മോന്‍ ആയിരുന്നു! തരികിട കുയില്‍ സാബു... FFC ഗ്രൂപ്പിലെ ബ്ലൂ ഫിലിം കഥകളും എല്ലാം മറക്കുമോ പെട്ടെന്ന്!

എന്നാല്‍ നീലക്കുയിലിന്റെ പേജിന് താഴെ സാബുമോനെ അനുകൂലിച്ച് കൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്. സാബുമോന്റെ പണി നീലക്കുയിലിന് കൊണ്ടിട്ടുണ്ട് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നിരവധി പേരാണ് നേരത്തേയും സാബുമോനെ പിന്തുണച്ച് എത്തിയിരുന്നത്. ഇനി മുതല്‍ സാബുമോനെ ഷൂട്ട് ചെയ്യാന്‍ ഒരു പാപ്പരാസിയും വരില്ല എന്നായിരുന്നു പലരും കമന്റ് ചെയ്തത്.

അതേസമയം തങ്ങളുടെ വീഡിയോ എടുക്കുന്നതിനെ ചോദ്യം ചെയ്തവരോട് നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ, അപ്പോള്‍ നിങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്താം എന്നായിരുന്നു സാബുമോന്റെ പ്രതികരണം. സാബുമോന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ സംഘത്തിലെ ചിലര്‍ മുഖം പൊത്തി ഓടി പോകുകയും ചെയ്തിരുന്നു.

സിനിമ പ്രമോഷനുകള്‍ക്കും തിയേറ്ററിലെ മറ്റു പൊതുചടങ്ങുകള്‍ക്കും എത്തുന്ന നടിമാരെ വിടാതെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ പേജില്‍ മോശം ക്യാപ്ഷനുകളോടെ പോസ്റ്റ് ചെയ്യുന്നതിനെതിരെ നേരത്തേയും നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+