കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരികള്‍ കൈമാറിയെന്ന് സച്ചിന്‍;ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം; ഏറ്റെടുത്തത് എംഎ യൂസഫലി?

Google Oneindia Malayalam News

Recommended Video

cmsvideo
ബ്ലാസ്റ്റേഴ്സിന്റെ ഭാവി യൂസഫലിയുടെ കൈകളിൽ ഭദ്രം

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള കേരളത്തില്‍ നിന്നുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പടെ 8 ടീമുകളായിരുന്നു ഇന്ത്യന്‍സൂപ്പര്‍ലീഗിന്റെ ആദ്യ സീസണില്‍ ഉണ്ടായിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും ഉടമകളില്‍ ഒരാളുമായി എന്നതായിരുന്നു മലയാളികളെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നത്.

എന്നാലിപ്പോള്‍ സച്ചിന്‍ ടീമിന്റെ ഓഹരികള്‍ വിറ്റിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പക്ഷെ പുതുതായി ടീമിനെ ഏറ്റെടുത്തുവെന്ന പറയപ്പെടുന്ന വ്യക്തിയുടെ പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഏറെ സന്തോഷത്തിലാണ്.

തനിക്കുണ്ടായിരുന്നു ഒഹരികള്‍

തനിക്കുണ്ടായിരുന്നു ഒഹരികള്‍

കേരള ബ്ലാസ്റ്റേഴ്‌സില്‍ തനിക്കുണ്ടായിരുന്നു ഒഹരികള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിറ്റു. സച്ചിന്‍ ഓഹരികള്‍ കൈമാറിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക വിശദീകരണം വരാതിരുന്നതില്‍ മുമ്പ് പലതവണത്തേതും പോലെ അഭ്യൂഹങ്ങള്‍ മാത്രമായിരിക്കും ഇതെന്നാണ് ആരാധകരുള്‍പ്പെട കരുതിയത്.

സ്ഥിതീകരണം

സ്ഥിതീകരണം

എന്നാല്‍ ഒഹരികള്‍ വിറ്റെന്ന സ്ഥിതീകരിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്നെ രംഗത്തെത്തിയതോടെ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. തന്റെ കൈവശമുണ്ടായിരുന്നു 20% ശതമാനം ഓഹരികളാണ് കൈമാറിയതെന്ന് സ്ച്ചിന്‍ ഒരു മലയാള മാധ്യമത്തോട്ട് വ്യക്തമാക്കി.

ജീവിതത്തിലെ അവിഭാജ്യ ഘടകം

ജീവിതത്തിലെ അവിഭാജ്യ ഘടകം

കേരള ബ്ലാസ്‌റ്റേഴ്‌സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമുണ്ടാകുമെന്നും സച്ചിന്‍ വ്യക്തമാക്കി. 2014 ല്‍ ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ പ്രസാദി വി പോട്ട്‌ലുരിയുമായി ചേര്‍ന്നാണ് സച്ചിന്‍ ടീമിനെ വാങ്ങിയത്.

ഓഹരികള്‍ വാങ്ങിയത്

ഓഹരികള്‍ വാങ്ങിയത്

2015ല്‍ പോട്ടലുരിയുടെ പി.വി.പി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്.

മുമ്പ് പലതവണ

മുമ്പ് പലതവണ

സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പി.വി.പി ഗ്രൂപ്പ് സി.ഇ.ഒ പ്രകാശ് പോട്ടലൂരി സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. മുമ്പ് പലതവണ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ദിവസങ്ങള്‍ ശേഷിക്കെ

ദിവസങ്ങള്‍ ശേഷിക്കെ

പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനോട് വിടപറയുന്നത്. സച്ചിന്‍ വാര്‍ത്ത സ്ഥിതീകരിച്ചത് മുതല്‍ ആരാധകര്‍ കടുത്തു നിരാശയിലാണ്. എന്നാല്‍ ടീം ഏറ്റെടുക്കുന്നത യൂസഫലിയാണെന്ന വാര്‍ത്തകള്‍ അവരില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.

ലുലു ഗ്രൂപ്പാണെന്ന്

ലുലു ഗ്രൂപ്പാണെന്ന്

സച്ചിന്റെ കയ്യില്‍ നിന്ന് ടീം ഓഹരികള്‍ വാങ്ങിയത് ലുലു ഗ്രൂപ്പാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച വ്യാപക പ്രചരണമാണ് നടക്കുന്നത്.

വിക്കിപീഡിയ പേജില്‍

വിക്കിപീഡിയ പേജില്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിക്കിപീഡിയ പേജില്‍ ടീമിന്റെ ഉടമസ്ഥര്‍ ലൂലു ഗ്രൂപ്പ് എന്ന് ആരോ എഡിറ്റ് ചെയ്ത ചേര്‍ത്തിട്ടുണ്ട്. യൂസഫലി ടീമിനെ ഏറ്റെടുക്കുകയാണെങ്കില്‍ മികച്ച താരങ്ങല്‍ ടീമിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റത്തിന്റെ പുതിയ ചരിത്രം കുറിച്ചുകൊണ്ട് 2013 ലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. ടെലിവിഷനില്‍ മാത്രം കണ്ട്പരിചയമുള്ള വമ്പന്‍ വിദേശതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളോടൊപ്പം നമ്മുടെ മൈതാനങ്ങളില്‍ പന്ത് തട്ടാനിറങ്ങിയത് ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ഊര്‍ജ്ജവും ദിശാബോധവുമാണ് പകര്‍ന്നത്.

ആരാധകര പിന്തുണയില്‍

ആരാധകര പിന്തുണയില്‍

ഐഎസ്എല്ലിന് ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. കേരളബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ ആരാധകരാല്‍ പലപ്പോഴും നിറഞ്ഞു കവിഞ്ഞു. ആരാധകര പിന്തുണയില്‍ ബ്ലാസ്റ്റേഴ്‌സ് ലോകോത്തര ടീമുകളോട് കിടപിടിക്കുകയും ചെയ്തു.

English summary
sachin sold blasters shares to lulu group report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X