വെടിക്കെട്ട് ദുരന്തം ഞെട്ടിച്ചുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കർ; കണ്ണീരോടെ താരം പറയുന്നതിങ്ങനെയാണ്
കൊല്ലം: പരവൂര്‍ പുറ്റിങ്ങലില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടം തന്നെ ഞട്ടിച്ചുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ഔദ്യോദിക ട്വിറ്റര്‍ പേജിലൂടെയാണ് താരം ദു: ഖം രേഖപ്പെടുത്തിയത്.
വെടിക്കെട്ടപകടത്തില്‍ 110 പേര്‍ മരിക്കുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. അമിട്ടില്‍ നിന്നുള്ള തീപ്പൊരിയാണ് ദുരന്തത്തിന് കാരണം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്...
ദുരന്തത്തെ കുറിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വാക്കുകളിങ്ങനെ..

ഞെട്ടിക്കുന്ന വാര്‍ത്ത
110 ആളുകള്‍ മരിക്കാനിടയായ വെടിക്കെട്ടപകടം തന്നെ ഞെട്ടിച്ചുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

ദു;ഖത്തില്‍ പങ്കുച്ചേരുന്നു
കൊല്ലത്തുണ്ടായ ദുരന്തത്തിന്റെ വേദനയില്‍ താനും പങ്കുച്ചേരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. തന്റെ ഔദ്യോദിക ട്വിറ്റര്‍, ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം കുറിച്ചത്.

തന്റെ പ്രാര്‍ത്ഥനകള്‍
ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാവും.

നേരിടാനുള്ള ശക്തി
ഈ വലിയ ദുരന്തം നേരിടാനുള്ള ശക്തി ദൈവം നല്‍കട്ടെടയെന്ന് സച്ചിന്‍ പറയുന്നു.
|
ട്വിറ്റര്‍ പോസ്റ്റ്
ദുരന്തത്തെ കുറിച്ച സച്ചിന്റെ ട്വിറ്റര്‍ പോ്‌സ്റ്റ്
|
ഫേസ്ബുക്ക്
ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി സച്ചിന്‍












Click it and Unblock the Notifications