കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ് അബാസിഡര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലഹരിക്കെതിരെ സച്ചിനെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി നടത്തിയ കൂടിക്കാഴ്്ചയിലാണ് തീരുമാനം. സച്ചിനോടൊപ്പം തെലുങ്ക് സിനിമ താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും ഉണ്ടായിരുന്നു.കായിക മന്ത്രി ഇപി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവര്‍ ചേര്‍ന്ന് സച്ചിനെ സ്വീകരിച്ചു.

sachin-kerala

കേരളബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നിക്ഷേപകരുമായും മുഖ്യമന്ത്രി കൂടികാഴ്ച നടത്തി. ഐഎസ് എല്‍ ഫുട്‌ബോളിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെയും പ്രഖ്യാപിച്ചു. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന അല്ലു അരവിന്ദ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സഹഉടമകള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ 80% ഓഹരികള്‍ക്ക് ഉടമസ്ഥാവകാശം ഇവര്‍ക്കായിരിക്കും. കേരളത്തല്‍ ഫുട്‌ബോള്‍ അക്കാഡമി തുടങ്ങാനുളള സന്നദ്ധതയും സച്ചിന്‍ അറിയിച്ചു.

sachin-kerala-1

നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ 80 ശതമാനം ഓഹരികള്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റെയും 20 ശതമാനം ഓഹരികള്‍ സച്ചിന്റെ കൈവശവുമാണുള്ളത്. തുടര്‍ന്നും 20 ശതമാനം ഓഹരി താരത്തിന്റെ കൈവശമായിരിക്കും.

sachin-kerala-3

ഐഎസ്എല്ലിന്റെ ആദ്യസീസണില്‍ തന്നെ ഫൈനലിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ വര്‍ഷം അവസാന പകുതിയിലേക്കു പിന്തള്ളപ്പെട്ടിരുന്നു. സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപ പങ്കാളികളുമായി ചേര്‍ന്ന് ടീമിനെ ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് സച്ചിന്റെ കേരള സന്ദര്‍ശനം.

English summary
Substance abuse awareness programme; Sachin Tendulker Kerala's brand ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X