അഭിഭാഷകനിൽ നിന്ന് സിനിമാരംഗത്തേക്ക്: സച്ചിയുടെ സിനിമാ ജീവിതം ഇങ്ങനെ..
തൃശ്ശൂർ: മലയാള സിനിമയ്ക്ക് തീരാ നഷ്ടം നൽകിക്കൊണ്ടാണ് സച്ചി യാത്രയാവുന്നത്. തൃശൂര്‍ വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ സച്ചിയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇതോടെ ഗുരുതരാവസ്ഥയിലായതോടെ ജൂൺ 16ന് പുലർച്ചെ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുു. എന്നാൽ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

എട്ട് വർഷം അഭിഭാഷകനായി
അഭിഭാഷകവൃത്തിയിയിൽ നിന്നാണ് സച്ചി സിനിമാ ലോകത്തേയ്ക്ക് കാലെടുത്തുവെക്കുന്നത്. എട്ടുവർഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ച കെ ആർ സച്ചിദാനന്തൻ എന്ന സച്ചി കൈവെച്ച തിരക്കഥകളെല്ലാം തന്നെ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. തിരക്കഥാ രചനയിൽ നിന്ന് സംവിധായകനായി തിളങ്ങിയപ്പോഴും ഹിറ്റുകൾ സച്ചിക്കൊപ്പം തന്നെ നിന്നിരുന്നു.

അഭിഭാഷകനിൽ നിന്ന് തിരക്കഥാ കൃത്തിലേക്ക്
തൃശൂരിലെ കൊടുങ്ങല്ലൂരിൽ ജനിച്ച സച്ചി കോളേജ് വിദ്യാഭ്യാസ കാലത്ത് നാടകത്തോടും ഫിലിം സൊസൈറ്റിയോടും കമ്പം സൂക്ഷിച്ച ആളായിരുന്നു. ഇതിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സിഎയ്ക്ക് പഠിക്കുന്ന കാലയളവിൽ നിയമപഠനവും പൂർത്തിയാക്കി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. സേതുവുമായുള്ള അടുപ്പമാണ് പിൽക്കാലത്ത് ഒരുമിച്ച് സിനിമ ചെയ്യുന്നതിലേക്ക് എത്തിച്ചത്.

അയ്യപ്പനും കോശിയും
സച്ചി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. 2015ൽ പൃഥ്വിരാജിനെ നായകനാക്കി അനാർക്കലി എന്ന ചിത്രവും സച്ചി സംവിധാനം ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകളും ഒരുക്കിയിട്ടുണ്ട്. സംവിധാനം നിർവഹിച്ച സിനികളുടേത് ഉൾപ്പെടെ ഏഴ് തിരക്കഥകളും സച്ചി സ്വന്തമായി രചിച്ചിട്ടുണ്ട്.
Recommended Video

തുടക്കം ചോക്ലേറ്റിൽ
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ ചോക്ലേറ്റാണ് സച്ചി- സേതു ഹിറ്റ് കൂട്ടുകെട്ടിന്റെ തുടക്കം കുറിച്ച ചിത്രം. ഈ ചിത്രം വിജയിച്ചതോടെ ഇരുവരും ചേർന്ന് പല ഹിറ്റ് സിനിമകളുടെയും ഭാഗമായിത്തീരുകയും ചെയ്തിരുന്നു. പൃഥ്വിരാജ് നായകനായ റോബിൻഹുഡും മേക്കപ്പ് മാനും സീനിയേഴ്സും ഈ ഹിറ്റ് കൂട്ടുകെട്ടിൽ നിന്ന് മികച്ച വിജയം നേടിയ സിനിമകളായിരുന്നു. എന്നാൽ 2011ൽ പുറത്തിറങ്ങിയ ഡബിൾസ് എന്ന ചിത്രം പരാജയപ്പെട്ടതോടെ ഈ കൂട്ടുകെട്ട് പിരിയുകയായിരുന്നു.

ഹൃദയാഘാതം സംഭവിച്ചു
ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായാണ് സച്ചിയെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതോടെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞുവരികയായിരുന്നു. ജൂൺ 16ന് പുലർച്ചെയാണ് ഇദ്ദേഹത്തെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതിനിടെ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം സംഭവിക്കുന്നത്. റൺ ബേബി റൺ, ചേട്ടായീസ്, രാമലീല, ഷെർലക് ടോംസ് എന്നീ സിനിമകളിലുടെ സ്വതന്ത്ര തിരക്കഥാ കൃത്താവുകയും ചെയ്തിരുന്നു.

രണ്ട് ഹിറ്റ് ചിത്രങ്ങൾ
2015ൽ പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ടാണ് സംവിധാന രംഗത്തേക്ക് എത്തിയത്. ചിത്രം മികച്ച വിജയമായിത്തീരുകയും ചെയ്തിരുന്നു. 2020ലെ ബ്ലോക്ക്ബസറ്റർ പട്ടികയിൽ ഇടം നേടിയെ അയ്യപ്പനും കോശിയും സച്ചിയുടെ മികച്ച അടയാളപ്പെടുത്തലായിത്തീരുകയായിരുന്നു.












Click it and Unblock the Notifications