കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുദോഷം: വിഎസ്സിന് നല്ലത് വെടിവഴിപാടോ?

  • By Soorya Chandran
Google Oneindia Malayalam News

ഗുരുവായൂര്‍: 'ശത്രു ദോഷം പെട്ടെന്ന് തീരാനുള്ള വെടി വഴിപാട്. വലിയ വെടി നാല്, ചെറിയ വെടി നാല്.'

'കൃഷ്ണ വിലാസം ഭഗീരഥന്‍ പിള്ള...വലിയ വെടി നാല്... ഹും, വെടി വഴിപാടാണല്ലേ'

'മൈക്കില്‍ കൂടെ വിളിച്ച് പറയാതെ വെടിവഴിപാട് നടത്താന്‍ പറ്റുമോ....'

'വിളിച്ചു പറഞ്ഞില്ലെങ്കില്‍ ഫലം കുറയും.'

'ഫലം ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല'

ലാല്‍ ജോസിന്റെ മീശമാധവനിലെ ഈ രംഗം കാണാത്തവര്‍ അധികം ഉണ്ടാകില്ല. ഇതിന്റെ അടുത്ത രംഗവും എല്ലാവര്‍ക്കും സുപരിചിതം ആയിരിക്കും.

VS Achuthanandan

ഏതാണ്ട് ഇതേ അവസ്ഥായിലാണ് നമ്മുടെ പ്രതിപക്ഷ നേതാവും സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റുമൊക്കെയായ സഖാവ് വിഎസ് അച്യുതാനന്ദന്‍. വിഎസിന്റെ ശത്രുദോഷം മാറിക്കിട്ടാനും ആയുരാരോഗ്യത്തിനും ആയി മകന്‍ അരുണ്‍ കുമാറാണ് വഴിപാടുമായി ഇറങ്ങിയത്. അതും ഗുരുവയൂരില്‍, കുടുംബ സമേതം. ഗുരുവായൂരിലെ ഗുരുവായുരപ്പനെ കാണാനല്ല ഇത്തവണ എത്തിയത് എന്ന് മാത്രം. തിരുവെങ്കിടാചലപതി ക്ഷേത്രത്തിലായിരുന്നു വഴിപാടുകള്‍ നടത്തിയത്. മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞില്ലെങ്കിലും സംഗതി നാട്ടിലെങ്ങും പാട്ടായി.

ശത്രുദോഷത്തിന് വെടി വഴിപാടാണ് നല്ലതെങ്കിലും മകന്‍ അച്ഛന് വേണ്ടി ചെയ്തത് മുട്ടിറക്കലാണ്. 2013 നവംബര്‍ 9 ശനിയാഴ്ച ഉച്ചക്കായിരുന്നു കമ്യൂണിസ്റ്റ് നേതാവിന്റെ മകന്‍ അച്ഛന് വേണ്ടി വഴിപാട് നടത്താന്‍ ഗുരുവായൂരില്‍ എത്തിയത്. അച്ഛന് വേണ്ടിയും തനിക്ക് വേണ്ടിയും അരുണ്‍കുമാര്‍ മുട്ടിറക്കല്‍ നടത്തി. അച്ഛന് മാത്രമല്ലല്ലോ തനിക്കും ഉണ്ടല്ലോ ശത്രുക്കള്‍.

ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ പേരില്‍ ഇത്തരം വഴിപാടുകള്‍ നടത്താന്‍ പാടുണ്ടോ എന്നുള്ള കാര്യം ഇനി പാര്‍ട്ടി പരിശോധിക്കുമായിരിക്കും. പണ്ട് കോടിയേരി ബാലകൃഷ്ണന് കാടാമ്പുഴയില്‍ പൂമൂടല്‍ വഴിപാടും നടന്നിരുന്നല്ലോ.

അച്ഛന്‍ കളക്ടറായിരുന്നെങ്കില്‍ മകനും കളക്ടര്‍ ആകണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ. വിഎസ് കമ്യൂണിസ്റ്റും വൈരുദ്ധ്യാത്മിക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്ന ആളും ആയിരിക്കും. എന്നാല്‍ മകന്‍ അരുണ്‍കുമാര്‍ അങ്ങനെ ആകണമെന്ന് വാശി പിടിക്കാന്‍ ആര്‍ക്കും ആകില്ല. എന്തൊക്കെ പറഞ്ഞാലും ഇതൊരു ജനാധിപത്യ രാഷ്ട്രമാണല്ലോ.

English summary
Sacred offerings for VS Achuthanandan at Guruvayur by son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X