കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഷെല്ലാക്രമണം: കാശ്മീരിലെ രജൗറിയിൽ മലയാളി ജവാന് വീരമൃത്യു, ഒരു മേജറടക്കം മൂന്ന് പേർക്ക് പരിക്ക്

Google Oneindia Malayalam News

ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ കാശ്മീരിലെ മലയാളി ജവാന് വീരനൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസാണ് മരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് ഷെല്ലാക്രമണത്തിലാണ് ജവാന്‍ വീരമൃത്യു വരിച്ചത്. പാക് ആക്രമണത്തില്‍ ഒരു മേജറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക് ആക്രമണത്തില്‍ ഇന്ത്യ കനത്ത് തിരിച്ചടി നല്‍കിയെന്നാണ് വിവരം

70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം

jawan

Recommended Video

cmsvideo
Chinese army deployed in arunachal pradesh | Oneindia Malayalam

ജമ്മുകാശ്മീരിലെ അതിര്‍ത്തി മേഖലയായ സുന്ദര്‍ബെനിയിലാണ് പാക് ഷെല്ലാക്രമണം നടന്നത്. ഈ മാസം 25ന് അവധിക്കായി നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു അനീഷ്. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് അതിര്‍ത്തിയിലേക്ക് വെടിവയ്പ്പ് നടന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഒരു മകളുണ്ട്. പേര് ഹന്ന.

അനീഷ് തോമസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അനുശോചനം രേഖപ്പെടുത്തി. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. രാജ്യത്തിന്റെ അഖണ്ഡതയും, ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ ജീവന്‍ ബലി അര്‍പ്പിച്ച ധീരജവാനെക്കുറിച്ച് നമുക്കഭിമാനിക്കാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

English summary
Sad News For Kerala, Malayalee jawan martyred in Rajouri in Pakistan Shell attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X