Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊക്കിള്‍ കാണിക്കാമോ..കൂടെക്കിടക്കാമോ..!! ഞരമ്പ് രോഗികള്‍ക്കുള്ള നടിയുടെ ചുട്ട മറുപടി ഇതാണ്..!!

കോഴിക്കോട്: സിനിമാ നടികളോട് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലും പൊതു ഇടങ്ങളിലും എന്തും പറയാം അല്ലെങ്കില്‍ എന്തും ചെയ്യാം എന്നൊരു പൊതുബോധം സമൂഹത്തിലുണ്ട്. അതുകൊണ്ടുതന്നെ സിനിമാ താരങ്ങള്‍ക്ക് അശ്ലീല സന്ദേശങ്ങളും ഫോണ്‍വിലികളുമൊക്കെ പതിവായിരിക്കും.

Read Also: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും കമലും ഏറ്റുമുട്ടും ?? തോല്‍വിയുറപ്പിച്ച സിപിഎമ്മിന് കമല്‍ മതിയാകുമോ?

Read Also: ഇതിഹാസ സമര നായിക ഇറോം ശര്‍മിളയ്ക്ക് ദയനീയ തോല്‍വി..!! മത്സരിച്ചത് സിപിഎം പിന്തുണയോടെ..!

തനിക്കുണ്ടായ അത്തരം അനുഭവങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് നടി സാധിക വേണുഗോപാല്‍. സാധികയുടെ ഫേസ്ബുക്ക് ഇന്‍ബോക്‌സ് വഴി അശ്ലീലം പറഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രതികരിച്ചിരിക്കുകയാണ് നടി.

ലൈക്സിന് വേണ്ടിയല്ല

സാധികയുടെ പോസ്റ്റ് ഇങ്ങനെയാണ്. വളരെ വിഷമത്തോടെയാണ് താനിത് എഴുതുന്നത്. പേജ് തുടങ്ങിയത് ലൈക്‌സ് വാരിക്കൂട്ടാനല്ല. തന്റെ ജോലിയുടെ പ്രമോഷന്‍ നിങ്ങളിലേക്ക് എത്തിക്കാനാണ്.

ലൈക്കുകൾ പെണ്ണായത് കൊണ്ട്

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ ഇന്‍ബോക്‌സിലേക്ക് വരുന്ന മെസ്സേജുകളും ഫോട്ടോ കമന്റ്‌സും കാരണമാണ് തനിക്കീ പോസ്റ്റ് ഇടേണ്ടി വന്നതെന്നും താരം പറയുന്നു. തന്റെ പേജിന് ലഭിക്കുന്ന ലൈക്കുകള്‍ ഒരു പെണ്ണായത് കൊണ്ട് ലഭിക്കുന്നതാണ്.

ഞരമ്പ്രോഗികൾക്ക് നോ എൻട്രി

അമ്മയേയും പെങ്ങളേയും ഭാര്യയേയും മകളേയും തിരിച്ചറിയാന്‍ കഴിയുന്നവര്‍ മാത്രം മതി തന്റെ പേജിലെന്ന് താരം തുറന്നടിച്ചു. അല്ലാത്തവര്‍ക്ക് ഡിസ്ലൈക്ക് ചെയ്ത് പോകാം. അവര്‍ സ്വമേധെയാ ഡിസ്ലൈക്ക് ചെയ്ത് പോകണം.

സദാചാരക്കാർ വേണ്ട

ധരിച്ചിരിക്കുന്ന വസ്ത്രവും ചെയ്യുന്ന തൊഴിലിന്റെ മാന്യതയും നോക്കി പെണ്ണിന് വിലയിടുന്ന, പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുകന്‍ കണ്ണുകള്‍ കൊണ്ട് നോക്കി സദാചാരം പ്രസംഗിക്കുന്ന ആരും തന്റെ പേജില്‍ വേണ്ട.

ഇൻബോക്സിലെ അശ്ലീലക്കാർ

ഒരു ഫോട്ടോ ഇട്ടാല്‍ അതിന് അഭിപ്രായം പറഞ്ഞാല്‍ മറ്റുള്ളവര്‍ കാണുമെന്ന് ഭയന്ന് കുറ്റം പറയുകയും പിന്നീട് ഇന്‍ബോക്‌സില്‍ വന്ന് കൂടെക്കിടക്കാന്‍ എന്ത് തരണം എന്നു ചോദിക്കുന്ന ഒരു സദാചാര വാദിയേയും ഈ പേജില്‍ ആവശ്യമില്ല.

ലൈക്ക് കുറഞ്ഞാൽ സഹിക്കും

തന്നെ മനസ്സിലാക്കി കൂടെ നില്‍ക്കുന്ന കുറച്ച് സഹോദരന്മാരും സ്‌നേഹിതരും മകളുടെ സ്ഥാനത്ത് കാണുന്നവരും മതി. അതിന്റെ പേരില്‍ തന്റെ പേജിലെ ലൈക്കുകളുടെ എണ്ണം കുറഞ്ഞാല്‍ താനങ്ങ് സഹിക്കുമെന്നും നടി വ്യക്തമാക്കി.

ചോരയില്‍ കുളിച്ച വനിതാ ദിനാശംസകള്‍

ഇക്കഴിഞ്ഞ വനിതാ ദിനത്തിലായിരുന്നു സാധികയുടെ പോസ്റ്റ്. പെണ്ണിന്റേയും കുഞ്ഞിന്റേയും മാനത്തിന് വിലപറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്ന ഏവര്‍ക്കും അപമാനിതരായ സഹോദരിമാരുടെ ചോരയില്‍ കുളിച്ച വനിതാ ദിനാശംസകള്‍ എന്നാണ സാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

സാധിക വേണുഗോപലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+