• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധികയുടെ പേരിൽ വ്യാജ ഗ്രൂപ്പുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചു; ആളെ പിടികൂടി പോലീസ്..വീഡിയോ

Google Oneindia Malayalam News

കൊച്ചി; നടി സാധികയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച സംഭവത്തിൽ പ്രതിയെ കൈയ്യോടെ പിടികൂടി പോലിസ്. നടി സാധിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പരാതിയിൽ കാക്കനാട് സൈബർ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ലൈവിൽ സാധിക വ്യക്തമാക്കി. പ്രതി കുറ്റം ഏറ്റുപറയുന്നതിന്റെ വീഡിയോയും സാധിക പങ്കുവെച്ചിട്ടുണ്ട്.

നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം

1

കുറച്ച് നാളുകൾക്ക് മുൻപാണ് തന്റെ പേരിൽ വ്യാജ ഗ്രൂപ്പ് തുടങ്ങിയതായി ശ്രദ്ധയിൽ പെട്ടതെന്ന് നടി പറഞ്ഞു. തുടർന്ന് ഈ ഗ്രൂപ്പിലൂടെ മോർഫ് ചെയ്ത പോൺ ചിത്രങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു. കൂടാതെ തന്നെ അതിന്റെ അഡ്മിനാക്കിയെന്നും വീഡിയോയിൽ സാധിക പറഞ്ഞു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.പരാതി കൊടുത്തിട്ടൊന്നും കാര്യമുണ്ടാകില്ലെന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ പ്രതിയെ പെട്ടെന്ന് തന്നെ സൈബർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിടികൂടിയെന്ന് താരം വ്യക്തമാക്കി.

2

പോലീസ് സ്റ്റേഷനിൽ നിന്നായിരന്നു താരത്തിന്റെ ലൈവ്. ഒപ്പം കേസിൽ പിടിക്കപ്പെട്ട ആൾക്ക് പറയാനുള്ള കാര്യങ്ങളും സാധിക കേൾപ്പിച്ചു. തനിക്ക് ഒന്നും അറിയില്ലെന്നും എഴുതാനും വായിക്കാനും അറിയാത്ത ആളാണെന്നും സുഹൃത്തക്കളിൽ ആരോ ചെയ്തതാണെന്നുമാണ് അയാൾ പറഞ്ഞത്. സംഭവത്തിൽ സാധികയോട് ഇയാൾ മാപ്പ് പറയുകയും ചെയ്തു.

3

അതേസമയം പിടിക്കപ്പെട്ടയാൾ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചതിനാൽ താൻ കേസ് പിൻവലിക്കുകയാണെന്ന് നടി പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു കുറിപ്പും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 'കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിൻ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും എന്റെ നന്ദി അറിയിക്കുന്നുവെന്ന് സാധിക പോസ്റ്റിൽ കുറിച്ചു.

5

ഒരു പെൺകുട്ടിയെ മോശം ആയി ചിത്രീകരിച്ചു സംസാരിക്കുമ്പോളും, അവളുടെ മോശം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ആഘോഷം ആക്കുമ്പോളും അപകീർത്തി പെടുത്തുമ്പോളും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റി ജന്മം തന്ന അമ്മയെ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. കേരളത്തിൽ ഒരു പെൺകുട്ടിയും ഒറ്റപ്പെടുന്നില്ല പരാതി യഥാർത്ഥമെങ്കിൽ സഹായത്തിനു കേരള പോലീസും, സൈബർ സെല്ലും സൈബർ ക്രൈം പോലീസും ഒപ്പം ഉണ്ടാകും.കുറ്റം ചെയ്യുന്ന ഓരോരുത്തർക്കും ഒരുനാൾ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്,നടി പറഞ്ഞു.

6

ഇന്ന് നമ്മുടെ വീടുകളിൽ കുട്ടികൾ ഓൺലൈൻ പഠനം നടത്താൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ 18വയസ്സ് പൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുകൾ കൊടുക്കുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അർഹിക്കുന്നു. ആർക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബർ ലോകത്തിന്റെ ഇരകളായി സ്വന്തം കുട്ടികൾ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതും സൈബർ കുറ്റകൃത്യത്തിന്റെ ദൂഷ്യവശങ്ങൾ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കുമെന്നും നടി വ്യക്തമാക്കി.

7

ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ് അയാൾ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാൻ താല്പര്യം ഇല്ല്യ. അതുകൊണ്ട് തന്നെ ഞാൻ ഈ കേസ് പിൻവലിക്കുകയാണ്, നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ജലീലിന്റെ കൈവശം കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ? ഫോണില്‍ പറഞ്ഞത്.... മലപ്പുറം രാഷ്ട്രീയം വഴിമാറുന്നുജലീലിന്റെ കൈവശം കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ? ഫോണില്‍ പറഞ്ഞത്.... മലപ്പുറം രാഷ്ട്രീയം വഴിമാറുന്നു

 70,000 പേർക്ക് പരിശീലനം, 675 ഓളം ക്യാമ്പുകൾ..സോഷ്യൽ മീഡിയ വാർറൂം; യോഗിയെ വീഴ്ത്താൻ പ്രിയങ്ക 70,000 പേർക്ക് പരിശീലനം, 675 ഓളം ക്യാമ്പുകൾ..സോഷ്യൽ മീഡിയ വാർറൂം; യോഗിയെ വീഴ്ത്താൻ പ്രിയങ്ക

മധ്യകേരളത്തില്‍ ജോസഫിനെ മാത്രമല്ല കോണ്‍ഗ്രസിനേയും പൂട്ടുമോ ജോസ്; മാറ്റങ്ങള്‍ക്ക് പിന്നില്‍മധ്യകേരളത്തില്‍ ജോസഫിനെ മാത്രമല്ല കോണ്‍ഗ്രസിനേയും പൂട്ടുമോ ജോസ്; മാറ്റങ്ങള്‍ക്ക് പിന്നില്‍

Recommended Video

cmsvideo
  Fraud happening through fake accounts in my name says actress Sadhika Venugopal | Oneindia Malayalam
  English summary
  Sadhika Venugopal shares video of the man who caught by police for opening fake account in her name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X