'സാദിഖലി തങ്ങൾ മലപ്പുറത്തു നിന്ന് അനങ്ങിയിട്ടില്ല, കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ ജീവനുണ്ടോ', ട്രോളി ജലീൽ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുളള സമരത്തെ ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയ നിറയെ. അതിനിടെ ചെറുത്ത് നില്‍പ്പിന്റെ പ്രതീക്ഷ നല്‍കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
്അതിലൊന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകയായ പവിത്ര എന്ന പെണ്‍കുട്ടി കയ്യില്‍ സംഘടനാ പതാകയുമായി പോലീസിനെ മറികടന്ന് ജന്തര്‍ മന്തറിലേക്ക് ഓടുന്ന ചിത്രം. മലയാളിയായ പവിത്ര പാലക്കാട്ടുകാരിയാണ്. പവിത്ര ഓടിയത് അവൾക്കു വേണ്ടിയല്ല,13 കോടി ജനങ്ങൾക്കു വേണ്ടിയാണെന്ന് മുൻ മന്ത്രി കെടി ജലീൽ ഫേസ്ബുക്കിൽ കുറിക്കുന്നത്.
മാത്രമല്ല വോട്ട് വെട്ടലിനെതിരെ ഡൽഹിയിൽ നിറഞ്ഞ് നിൽക്കേണ്ട പാർട്ടിയായ മുസ്ലീം ലീഗും നേതാക്കളും എവിടെ എന്നും കെടി ജലീൽ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' പവിത്ര സമരമുഖത്ത് ചരിത്രം കുറിച്ചു. രണ്ടാംവർഷ ആന്ത്രോപോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയായ പവിത്രയുടെ ഓട്ടം അധികാരി വർഗ്ഗത്തിൻ്റെ നെഞ്ചത്തേക്കാണ്. നന്നേനിയുടെ പിൻഗാമിയാളവൾ.

മലയാളി പെൺകുട്ടിയായ പവിത്രയുടെ ഓട്ടം പൗരത്വം നിഷേധിക്കപ്പെട്ട 13 കോടി നിസ്സഹായർക്കു വേണ്ടിയാണ്. അവരിൽ മഹാഭൂരിഭാഗവും മുസ്ലിങ്ങളും ദളിതരുമാണ്. ജീവൻ പണയപ്പെടുത്തി ഓടുന്ന പവിത്രയുടെ പാർട്ടിയെയാണ് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും "ഇടതുപക്ഷ ഹിന്ദുത്വ" എന്ന് വിളിച്ച് അപമാനിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ അശ്ളീല പദം പിൻവലിച്ച് ഇരുകൂട്ടരും ഇടതുപക്ഷത്തോട് മാപ്പ് ചോദിക്കണം.
മതന്യൂനപക്ഷങ്ങൾക്കു വേണ്ടി ശീതീകരിച്ച മുറികളിലിരുന്നും റൈഞ്ചറോവർ കാറുകളിലിരുന്നും വാചകമടിക്കാനേ ലീഗു നേതാക്കൾ ഉണ്ടാകൂ. വോട്ട് വെട്ടലിനെതിരെ ഡൽഹിയിൽ നിറഞ്ഞ് നിൽക്കേണ്ട പാർട്ടിയാണ് മുസ്ലിംലീഗ്. 25 കോടി ചെലവിട്ട് ഇസ്മായിൽ സാഹിബ് സൗധം ലീഗുണ്ടാക്കിയത് ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാനാണ്. അല്ലാതെ താജ്മഹൽ കാണാനെത്തുന്ന ലീഗ് നേതാക്കൾക്ക് കിടന്നുറങ്ങാനല്ല.
ലീഗ് എംപിമാർ ഒറ്റദിവസം തല കാണിച്ച് തടിയെടുത്ത മട്ടാണ്. ലീഗുകാർക്ക് സമരം ചെയ്യാൻ പരിമിതികളുണ്ടെങ്കിൽ സമരം ചെയ്യാനെത്തുന്നവർക്ക് ഇസ്മായിൽ സാഹിബ് സൗധത്തിൽ താമസമൊരുക്കിയും സമര പോരാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തും സഹായിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഡൽഹിയിലെ സുർജിത് ഭവൻ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ ഇസ്മായിൽ സൗധത്തിൻ്റെ പേര് എവിടെയും പറഞ്ഞു കേട്ടില്ല.
ഇന്നിതാ ജോൺ ബ്രിട്ടാസ് എംപിയെ ഇടിവണ്ടിയിലിട്ട് ശ്വാസംമുട്ടിച്ച് അർധസൈനികർ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു. ആ മനുഷ്യനെയാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള 'ബ്രിഡ്ജാസ്' എന്ന് ലീഗുകാർ ആക്ഷേപിച്ചത്. എംഎ ബേബിയും, ബൃദ്ധാ കാരാട്ടും, ആനി രാജയും, ഐശി ഘോഷും നേഹ ബോറയും, ബ്രിട്ടാസും റഹീമും ശിവദാസനും എത്രയോ ദിവസങ്ങളായി ഡൽഹിയുടെ സമര ഭൂമിയിൽ തമ്പടിച്ചിരിക്കുകയാണ്. ഞങ്ങളുടെ ജീവൻ പോയാലേ ഡൽഹി വിടൂ എന്നാണ് ബ്രിട്ടാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജെയ്ക്ക് പി തോമസിനെ വിവസ്ത്രനാക്കി പോലീസ് മർദ്ദിച്ചവശനാക്കിയത് ലീഗുകാർ കണ്ടില്ലെ?
80 വയസ് പിന്നിട്ട രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന പിണറായി വിജയനും ഡൽഹി സമരത്തിൽ പങ്കുചേർന്നു. എന്നിട്ടും 63 കാരനായ സംസ്ഥാന ലീഗ് പ്രസിഡണ്ട് സാദിഖലി തങ്ങൾ മലപ്പുറത്തു നിന്ന് അനങ്ങിയിട്ടില്ല. ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി സാഹിബിന് രാഷ്ട്രീയ ജീവനുണ്ടോ എന്നു പോലും സംശയമാണ്. ഒന്നേ ലീഗിനോട് പറയാനുള്ളൂ. മോദിക്കും അമിത്ഷാക്കുമെതിരെ നിങ്ങളോ ഒന്നും ചെയ്യുന്നില്ല. 13 കോടി മനുഷ്യർക്കു വേണ്ടി പൊരുതുന്ന സമരഭടൻമാർക്ക് നന്ദി പറയണം എന്നു പറയുന്നില്ല. അവരെ പരിഹസിച്ചും നിന്ദിച്ചും അധിക്ഷേപിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക. ഇതൊരു അപേക്ഷയാണ്'.


Click it and Unblock the Notifications
