India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് പ്രസിഡന്റാകും; ഉന്നതാധികാര സമിതി യോഗം നാളെ

Google Oneindia Malayalam News

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാകും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എടുക്കുമെന്നാണ് വിവരം. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനായി സാദിഖലി തങ്ങളെ നിയോഗിക്കുന്നത്. അടുത്ത കാലത്തായി ആക്ടിങ് പ്രസിഡന്റ് എന്ന രൂപത്തില്‍ സാദിഖലി തങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംഘടനാ ബന്ധമുള്ള സ്ഥാപനങ്ങളിലെയും പരിപാടികള്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്നത് കുറച്ച് കാലമായി സാദിഖലി തങ്ങളാണ്. അസുഖ ബാധിതനായതോടെ ഹൈദരലി തങ്ങള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ശേഷമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. 12 വര്‍ഷത്തോളം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഹൈദരലി തങ്ങള്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ വിയോഗ ശേഷം സാദിഖലി തങ്ങള്‍ ഈ പദവി ഏറ്റെടുക്കുകയാണ്. പാണക്കാട്ടെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം ലീഗിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ വ്യക്തമായ ഇടപെടല്‍ നടത്തുന്ന നേതാവാണ് സാദിഖലി ശിഹാബ് തങ്ങള്‍.

അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു ഹൈദരലി തങ്ങളുടെ അന്ത്യം. ഉച്ചയ്ക്ക് ശേഷം മയ്യിത്ത് പാണക്കാട്ടേക്ക് കൊണ്ടുവന്നു. വൈകീട്ട് ഒമ്പത് വരെ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പാണക്കാട് ജുമുഅത്ത് പള്ളിയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഖബറടക്കത്തിനുള്ള നടപടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാകും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചേരുക എന്നാണ് വിവരം.

ക്യാന്‍സര്‍ ബാധിതനായ ഹൈദരലി തങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വേളയിലാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഹൈദരലി തങ്ങള്‍ അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; എല്ലാ നിയന്ത്രണങ്ങളും നീക്കി സൗദി, ഇനി ക്വാറന്റൈന്‍ ഇല്ലപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; എല്ലാ നിയന്ത്രണങ്ങളും നീക്കി സൗദി, ഇനി ക്വാറന്റൈന്‍ ഇല്ല

മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധയൂന്നിയുള്ള സമീപനമാണ് ഹൈദരലി തങ്ങള്‍ സ്വീകരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രസ്ഥാനത്തിന്റെ ശക്തി ചോര്‍ന്നു എന്നാണ് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എ പ്രതികരിച്ചത്. മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച വലിയ നേതാവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ രാഷ്ട്ര-മത വിഭാഗങ്ങള്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു എന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി അനുസ്മരിച്ചു. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി അനുശോചനം അറിയിച്ചു.

പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവിയുടേയും മൂന്നാമത്തെ മകനാണ് ഹൈദരലി ശിഹാബ് തങ്ങള്‍. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരെ കൂടാതെ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും ഹൈദരലി തങ്ങളുടെ സഹോദരന്‍മാരാണ്. ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. യൂത്ത് ലീഗ് നേതാവ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നാല് മക്കളുണ്ട്.

English summary
Sadiq Ali Shihab Thangal Will Take Charge As Muslim League State President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X