കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബരി മസ്ജിദ് തകര്‍ത്ത സമയം സ്വീകരിച്ച സമീപനം തന്നെയാണ് കാശ്മീര്‍ കത്ത്‌വ സംഭവത്തിലും ലീഗിന്റേത്: സാദിഖലി തങ്ങള്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത സമയം പാര്‍ട്ടി സ്വീകരിച്ച സമീപനം തന്നെയാണ് ഇപ്പോള്‍ കാശ്മീര്‍ കത്ത്‌വകേസിലും മുസ്ലിംലീഗ് സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ബാബരി മസ്ജിദ് തകര്‍ത്ത സമയം മുസ്ലിം ലീഗ് പാര്‍ട്ടി സ്വീകരിച്ച സമീപനം ഏവരാലും പ്രശംസിക്കപ്പെട്ടതാണ്. ശിഹാബ് തങ്ങള്‍ അന്നെടുത്ത നിലപാടാണ് രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ കാരണമായത്. ഈ നിലപാട് തന്നെയാണ് മുസ്ലിം ലീഗ് ഇപ്പോഴും തുടരുന്നത്. അതിനെ ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ച ദുരുദ്ദേശ ശക്തികളെ ശക്തമായ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം, താനൂരില്‍ ആക്രമിക്കപ്പെട്ട കെ ആര്‍ ബേക്കറി സന്ദര്‍ശിച്ച ശേഷം താനൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. താനൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു. ഈ സ്ഥാപനങ്ങള്‍ ആക്രമിച്ചത് ക്രൂരന്മാരാണ്. ജില്ലക്കു ചീത്തപ്പേരുണ്ടാക്കാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് ഇതിനു പിന്നില്‍. മതസൗഹാര്‍ധത്തിനു പേരു കേട്ട മലപ്പുറം ജില്ലയെ അപമാനീക്കാനുള്ള ശ്രമമാണിത്.

thangal

സാമൂഹ്യമാധ്യമങ്ങള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ മുസ്ലിം ലീഗ് പിന്തുണച്ചിട്ടില്ല. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഹര്‍ത്താലിനെതിരെ നേരത്തെ തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.പോലീസിന്റെ ജാഗ്രതക്കുറവാണ് അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമായത്. പോലീസ് സ്റ്റേഷന്‍ തൊട്ടടുത്തായിട്ടു പോലും വേണ്ട ജാഗ്രത പുലര്‍ത്താന്‍ ഇവര്‍ക്കായില്ല. തീരദേശത് സംഘര്ഷമുള്ള സ്ഥലമാണ് താനൂര്‍. അവിടെക്കാണിക്കുന്ന ജാഗ്രത ഹര്‍ത്താല്‍ ദിവസം പോലീസ് താനൂര്‍ നഗരത്തില്‍ കാണിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. പോലീസ് ഏറ്റവും സജീവമാകേണ്ട സമയമാണ് ഇത്തരം സന്ദര്ഭങ്ങളെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കെ.ആര്‍. ബേക്കറി മാനേജര്‍ ദിനേഷനുമായി തങ്ങള്‍ സംസാരിച്ചു.

അക്രമികള്‍ തകര്‍ത്ത ബീച്റോഡിലുള്ള പടക്കകടയും തങ്ങള്‍ സന്ദര്‍ഷിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, മണ്ഡലം സെക്രട്ടറി എം.പി. അഷറഫ്, ബ്ലോക്ക് പ്രസിഡന്റ് സികെഎം ബാപ്പു ഹാജി, മുസ്ലിം ലീഗ് നേതാക്കളായ സികെഎ റസാഖ്, ടിവി കുഞ്ഞാന്‍ബാവ ഹാജി, പി അലി, അഡ്വ. പിപി ഹാരിഫ്, ഇ. പി. കുഞ്ഞാവ, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എംപി ഹംസകോയ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് മോര്യ, സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, ടി.എ റഹീം മാസ്റ്റര്‍, ടി. നിയാസ്, ജാഫര്‍ ആല്‍ബസാര്‍, എ എം യൂസഫ്, എംഎ റഫീഖ്, മന്‌സൂറലി വൈലത്തൂര്‍, സികെഎം ബശീര്‍, എ പി സൈതലവി, ഷാഫി ചിറക്കല്‍, പിപി ശംസുദ്ധീന്‍, കെ.പി. ജലീല്‍ മാസ്റ്റര്‍, റഷീദ്തമ്പ്രേരി, കെ.പി ഷാഹുല്‍ ഹമീദ്, ആര്‍.പി. ഫൈസല്‍, ഫൈസല്‍ പുതിയകടപ്പുറം, സൈതലവി തൊട്ടിയില്‍, അന്‍വര്‍ കാവപ്പുര, വ്യാപാരി വ്യവസായി നേതാക്കളായ എം.സി. റഹീം, ടികെ എന്‍ അബ്ദുള്ളക്കുട്ടി എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.വ്യാപാരി വ്യവസായി നേതാക്കള്‍ തങ്ങളോട് താനൂരിലെ സംഭവവികാസങ്ങള്‍ വിശദീകരിച്ചു

English summary
Sadiqali Thangal about Kathua case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X