കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് !! സൂചന നല്‍കിയത്... ഒരു നിബന്ധന മാത്രം

ഗോവയില്‍ എന്‍സിപി ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്ന് പവാര്‍

  • By Manu
Google Oneindia Malayalam News

കൊച്ചി: വിവാദമായ അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രാജിവച്ച എന്‍സിപിയുടെ മുന്‍ ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. മന്ത്രിസ്ഥാനത്തേക്ക് അധികം വൈകാതെ ശശീന്ദ്രന്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍.

സൂചിപ്പിച്ചത്

എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് ശശീന്ദ്രന്റെ മടങ്ങിവരവിനെക്കുറിച്ച് സൂചന നല്‍കിയത്. കൊച്ചിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ സാന്നിധ്യത്തിലാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിരപരാധിത്വം തെളിയിക്കണം

മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരണമെങ്കില്‍ ശശീന്ദ്രന്‍ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ശശീന്ദ്രനു തെളിയിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ തിരിച്ചുകൊണ്ടുവരികയുള്ളൂവെന്ന നിലപാടിലാണ് പവാര്‍.

ചാണ്ടി പറഞ്ഞിരുന്നു

ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ പകരം മന്ത്രിസ്ഥാനമേറ്റെടുത്ത തോമസ് ചാണ്ടി അന്നു തന്നെ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. ശശീന്ദ്രന്‍ നിരപരാധിത്വം തെളിയിച്ചാല്‍ മന്ത്രിസ്ഥാനം വിട്ടുകൊടുക്കുമെന്ന് ചാണ്ടി അന്നു തന്നെ പറഞ്ഞിരുന്നു.

ഗോവയില്‍ നടന്നത്

ഗോവയില്‍ ബിജെപിയെ എന്‍സിപി പിന്തുണച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ പവാര്‍ തള്ളിക്കളഞ്ഞു. ഗോവയില്‍ മന്ത്രിസഭയുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിനു വലിയ വീഴ്ചയാണ് പറ്റിയത്. മൂന്നു ദിവസം കോണ്‍ഗ്രസിനായി കാത്തിരുന്നെങ്കിലും അവരുടെ ഭാഗത്തു നിന്നു ഒരു നീക്കവുമുണ്ടായില്ലെന്നും പവാര്‍ വ്യക്തമാക്കി.

ബിജെപിക്കു പിന്തുണയില്ല

ഗോവയില്‍ ബിജെപിയെ എന്‍സിപി പിന്തുണയ്ക്കുന്നില്ല. ഒരിക്കലും ബിജെപിയുമായി ബന്ധം സ്ഥാപിക്കാന്‍ എന്‍സിപി ശ്രമിക്കില്ല. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു കോണ്‍ഗ്രസിന് പിഴവ് പറ്റിയപ്പോള്‍ പ്രാദേശിക പാര്‍ട്ടികളും എന്‍സിപിയും വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടാവാതിരിക്കാനുള്ള നിലപാടാണ് സ്വീകരിച്ചതെന്നും പവാര്‍ പറഞ്ഞു.

English summary
NCP president sharad pawar says ak saseendran to come back as minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X