കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളെ കൊല്ലുന്നില്ല, പകരം വന്ധ്യംകരണം

Google Oneindia Malayalam News

തിരുവന്തപുരം; തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍, അവയെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സേയ്ഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം നായ്ക്കളുടെ വന്ധ്യംകരണമാണ പദ്ധതി ലക്ഷ്യമിടുന്നത്. നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ എത്തിക്കുന്നുവര്‍ക്ക് 250 രൂപ നല്‍കും. കൂടാതെ തെരുവ് നായ്ക്കളുടെ ആക്രമണമേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികത്സയും മരുന്നും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവ് നായ്ക്കളുടെ പ്രശ്‌നം രൂക്ഷമായതോടെ, നായ്ക്കളെ കൊല്ലണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും, നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി തുടങ്ങുന്നത്. തദ്ദേശ സ്വയഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് ഈ പദ്ധതിയ്ക്ക് രൂപം കൊടുക്കുന്നത്.

dog

ഒക്ടോബര്‍ ഒന്നിന് പദ്ധതി തുടങ്ങും. തുടര്‍ന്ന് സംസ്ഥാനത്തിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ വന്ധ്യംകരണത്തിനായി കേന്ദ്രങ്ങളില്‍ ചെല്ലാം. അങ്ങനെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ വന്ധ്യംകരണത്തിന് എത്തുന്നവര്‍ക്കും, 250 രൂപ നല്‍കുന്നതായിരിക്കും. പദ്ധതിയ്ക്ക് വേണ്ടിയുള്ള ഫണ്ട് കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
safe kerala bare dog immunization programme government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X