Get Updates
Get notified of breaking news, exclusive insights, and must-see stories!

സേഫ് കേരള പദ്ധതി;വിവാദങ്ങൾക്ക് പിന്നിൽ ക്രിമിനൽ സംഘങ്ങൾക്കും പങ്കെന്ന് സംശയം; കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സേഫ് കേരള പദ്ധതി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ.രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനുമായി എന്തും ചെയ്യും എന്ന ദുർനിലയിലേക്ക് കേരളത്തിലെ പ്രതിപക്ഷം എത്തിയിരിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പടെുത്തി. ആർട്ടിഫിഷ്യൽ കാമറയും റോഡ് സർവീലിയൻസും വർധിക്കുന്നതോടെ ഗതാഗത നിയമലംഘനങ്ങൾക്ക് മാത്രമല്ല പിടിവീഴുക, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള മാഫിയ സംഘങ്ങൾക്കും പിടി വീഴുകയാണ്. ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ ഇത്തരം ക്രിമിനൽ സംഘങ്ങളുടെയും പങ്ക് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'കേരളത്തിന്റെയെന്നല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായി മാറേണ്ടിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. 1973 ൽ കേവലം 90 ലക്ഷം രൂപയുടെ അറ്റാദായത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ ഇലക്ട്രോണിക്സ് കമ്പനിയെ 70 കോടി അറ്റാദായമുള്ള കമ്പനിയായ വളർത്തിയത് ശ്രീ കെപിപി നമ്പ്യാർ എന്ന ക്രാന്തദർശി ആയിരുന്നു.

katakampally-surendran-

സ്വപ്നത്തിലെന്ന വിധം ടെലിവിഷനും കാൽക്കുലേറ്ററും കേരളത്തിന് പുറത്ത് ബ്രാഞ്ചുകളുമൊക്കെയായി കുതിച്ച കെൽട്രോണിന്റെ ഇരുണ്ട നാളുകൾ തുടങ്ങുന്നത് നരസിംഹറാവുവും കോൺഗ്രസും നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളെ തുടർന്നാണ്. അന്ന് കാലിടറിയ കെൽട്രോണിനെ സഹായിക്കുവാൻ അന്നത്തെ യുഡിഎഫ് സർക്കാരും തയ്യാറായിരുന്നില്ല.

നിരവധി യൂണിറ്റുകൾ അക്കാലത്ത് അടച്ചുപൂട്ടി. 750 ഓളം ജീവനക്കാരാണ് അന്ന് വിആർഎസ് എടുത്തത്. ഇതിനു പിന്നാലെ സ്വകാര്യവത്കരിക്കുവാനുള്ള യുഡിഎഫ് സർക്കാരിന്റെ ശ്രമങ്ങളും കൂടിയായതോടെ കെൽട്രോണിന്റെ പതനം പൂർത്തിയായി. സിഐടിയുവിന്റെ നേതൃത്വത്തിൽ ശക്തമായ സമരത്തിലൂടെയാണ് തൊഴിലാളികൾ ഈ നീക്കത്തെ പ്രതിരോധിച്ചത്.

1996 ൽ നായനാർ സർക്കാർ അധികാരമേറ്റതോടെ സുശീല ഗോപാലൻ സഖാവിന്റെ നേതൃത്വത്തിൽ കെൽട്രോണിനെ ഇടതുപക്ഷ സർക്കാർ കൈപിടിച്ചുയർത്തുകയായിരുന്നു. കെൽട്രോണിന്റെ പുനരുദ്ധാരണത്തിനായി അന്ന് പ്രഖ്യാപിച്ച് നടപ്പിലാക്കിയത് 90 കോടി രൂപയുടെ പദ്ധതിയാണ്. 200 കോടിയോളം രൂപയുടെ കെൽട്രോണിന്റെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തു.

2001 ൽ വീണ്ടും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. പക്ഷെ പരിപൂർണ അവഗണനയാണ് ഉണ്ടാവുന്നത്. 99 ലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ തുടർച്ച പ്രഖ്യാപിക്കുന്നത് വീണ്ടും എൽഡിഎഫ് സർക്കാർ, വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആണ്.

സാമ്പത്തിക സുസ്ഥിരതയുടെ ഭാഗമായി ബാങ്കുകളുമായുള്ള കടബാധ്യത 317.4 കോടി രൂപ, 57.85 കോടി രൂപയ്ക്ക് ഒറ്റത്തവണയായി തീർപ്പാക്കി. വിവിധ സർക്കാർ പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല കെൽട്രോണിന് കൈമാറുന്നതും ഈ കാലയളവിലാണ്. ജീവനക്കാർക്ക് ഇടക്കാലാശ്വാസവും തുടർന്ന് ശമ്പള പരിഷ്കരണവും (1992 നു ശേഷം) മുടങ്ങിക്കിടന്ന ഇൻക്രിമെന്റ്, ലീവ് സറണ്ടർ, പ്രൊമോഷൻ, ആശ്രിത നിയമനം എന്നിവ നടപ്പിലാക്കി. ദീർഘകാലം ജോലി ചെയ്തിരുന്ന 89 കാഷ്യൽ ജീവനക്കാർക്ക് സ്ഥിരനിയമനവും നൽകി.

2011ൽ വീണ്ടും യുഡിഎഫ് വന്നു. പതിവ് പോലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവഗണന. തുടർന്ന് 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നു. കെൽട്രോണിനെ പഴയ പ്രതാപത്തിൽ എത്തിക്കുമെന്ന് പ്രകടന പത്രികയിൽ സൂചിപ്പിച്ച് കൊണ്ടാണ് ഞങ്ങൾ അധികാരത്തിൽ എത്തിയത്.

ബഡ്ജറ്റ് വിഹിതമായി ആകെ 114 കോടി രൂപ അനുവദിച്ചതിനു പുറമെ 78 കോടി രൂപയുടെ ഓഹരിയാക്കിമാറ്റി. അടിസ്ഥാന സൗകര്വ വികസനവും ആധുനികവത്കരണവും നടപ്പിലാക്കി. വീണ്ടും വിവിധ സർക്കാർ പദ്ധതികളുടെ ചുമതല കെൽട്രോണിനെ ഏൽപ്പിച്ചു. 2012 - 17 ശമ്പള പരിഷ്കരണം നടപ്പിലാക്കി. 10 വർഷത്തിലധിമായി ജോലി ചെയ്തിരുന്ന 296 കരാർ /കാഷ്വൽ ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകി.
നൽകിയ വാക്കുകൾ പാലിക്കപ്പെടുന്നത് കണ്ടതോടെ ജനങ്ങൾ പിണറായി വിജയൻ സർക്കാരിന് തുടർച്ച നൽകി.

വ്യവസായ വകുപ്പ് മന്ത്രിയായി ശ്രീ പി രാജീവ് ചുമതലയേറ്റതോടെ കെൽട്രോണിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. അദ്ദേഹം കെൽട്രോണിന്റെ വിവിധ യൂണിറ്റുകൾ നേരിട്ട് സന്ദർശിച്ചു. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും നടപടികളും സ്വീകരിച്ചു. യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും യന്ത്രസാമഗ്രികളുടെ ആധുനിക വൽക്കരണത്തിനുമായി നാലു കോടി രൂപ കെൽട്രോണിനും രണ്ടു കോടി കെസിസിഎല്ലിനും സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി നൽകി.

പത്തു മാസത്തിനുള്ളിൽ 85 എൻജിനിയർമാരെയാണ് പുതിയതായി നിയമിച്ചത്. അതിന്റെ ഫലമായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി 2021--22 സാമ്പത്തിക വർഷം 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റാദായവും കെൽട്രോൺ സ്വന്തമാക്കിയത്. ഒരു കാലത്ത് വെള്ളാന എന്ന് വിളിക്കപ്പെട്ടിരുന്ന കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ മൊത്തത്തിൽ മുൻവർഷത്തേക്കാൾ 15 ശതമാനം അധികം വിറ്റുവരവോടെ 614 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്.

എല്ലാക്കാലത്തും കെൽട്രോണിനെ എങ്ങനെ വിറ്റ് തുലക്കാം എന്ന് ഗവേഷണം നടത്തിയവരാണ് യുഡിഎഫ്. 1991-1996, 2001-2006 യുഡിഫ് സർക്കാർ കാലയളവിൽ സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെൽട്രോണിനെ സ്വകാര്യമുതലാളിമാർക്ക് വിൽക്കാൻ ശ്രമം നടത്തി.

2001- 2006 കാലയളവിൽ പൊതുമേഖലയെ ആകെയും കെൽട്രോണിനെ പ്രത്യേകിച്ചും തകർക്കുന്നതിനുള്ള ERC കമ്മിറ്റി രൂപീകരിച്ച് സ്വകാര്യവൽക്കരണം സർക്കാർ നയത്തിന്റെ ഭാഗമാക്കി. നേരത്തെ പറഞ്ഞത് പോലെ മാറിമാറിവന്ന ഇടതു പക്ഷ സർക്കാരുകളുടെ പിന്തുണയും, ജീവനക്കാരുടെ ത്യാഗപൂർവമായ പ്രവർത്തനങ്ങളും, വർഗ്ഗ ബഹുജന സംഘടനകളെയടക്കം ഉൾപ്പെടുത്തി CITU നേതൃത്വത്തിൽ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുമാണ് കെൽട്രോണിനെ വീണ്ടും മുഖ്യധാരയിലേക്ക് എത്തിച്ചത്.

ജനങ്ങൾ അധികാരത്തിൽ നിന്നും മാറ്റി നിർത്തിയതിനെ തുടർന്ന് പൊതുമേഖലാ വിരുദ്ധ നയങ്ങൾ നേരിട്ട് നടപ്പിലാക്കാൻ കഴിയാതെ വന്നതോടെയാണ് കെൽട്രോൺ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു സ്ഥാപനത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ മോട്ടോർ വാഹന വകുപ്പ്, കേരള പോലീസ് തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് നിലവിൽ വിവാദം ഉണ്ടായ സേഫ് കേരള പദ്ധതി കെൽട്രോണിന് ലഭിച്ചത്. ക്യാമറ സംവിധാനത്തിന്റെ വില സംബന്ധിച്ചും, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപെട്ടുള്ള കാര്യങ്ങളൊക്കെ ബഹു. വ്യവസായവകുപ്പു മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്.

2019 ൽ ആരംഭിച്ച് ഇപ്പോൾ പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചപ്പോഴാണ് ഇത്തരത്തിൽ ആരോപണം ഉയർന്നത് എന്നതിൽ ദുരൂഹതയുണ്ട്. ഗതാഗത നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ കരാർ ഇപ്പോൾ കെൽട്രോണിന് ലഭിച്ചിട്ടുമുണ്ട്.
2020ൽ കേരള പോലീസിന് വേണ്ടി കെൽട്രോൺ പ്രാവർത്തികമാക്കിയതാണ് CIMS(Central Intrushion Monitoring System).

അന്ന് ഇത്തരത്തിൽ പ്രതിപ്രതിപക്ഷംം ആരോപണം ഉന്നയിച്ചതിലൂടെ പദ്ധതി അനിശ്ചിതത്വത്തിൽ ആയി. അതുപോലെതന്നെയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ നടത്തിയ വോട്ടർപട്ടിക ചോർച്ച വിവാദവും. വിവാദം ഉണ്ടായത് മൂലം ഇലക്ഷൻ കമ്മീഷൻ കെൽട്രോണിനെ പദ്ധതിയിൽ നിന്നും ഒഴിവാക്കുകയും തുടർന്ന് 150 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.

മേൽ സൂചിപ്പിച്ച ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നാളിതുവരെയായി പുറത്തു വിട്ടിട്ടില്ല. ഇതിൽ നിന്ന് തന്നെ ആരോപണങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് മനസ്സിലാക്കാം. രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനുമായി എന്തും ചെയ്യും എന്ന ദുർനിലയിലേക്ക് കേരളത്തിലെ പ്രതിപക്ഷം എത്തിയിരിക്കുന്നു.

ആർട്ടിഫിഷ്യൽ കാമറയും റോഡ് സർവീലിയൻസും വർധിക്കുന്നതോടെ ഗതാഗത നിയമലംഘനങ്ങൾക്ക് മാത്രമല്ല പിടിവീഴുക, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള മാഫിയ സംഘങ്ങൾക്കും പിടി വീഴുകയാണ്. ഈ വിവാദങ്ങൾക്ക് പിന്നിൽ ഇത്തരം ക്രിമിനൽ സംഘങ്ങളുടെയും പങ്ക് സംശയിക്കേണ്ടി ഇരിക്കുന്നു.

പ്രവർത്തിപഥത്തിൽ അൻപതാം വർഷത്തിലേക്ക് കടന്നിരിക്കുന്ന കെൽട്രോൺ സർക്കാർ സഹായത്തോടെ ആയിരം കോടി വിറ്റു വരവ് നേടുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷം സ്വീകരിക്കുന്ന ഇത്തരം സമീപനം ഗൂഢ ലക്ഷ്യത്തോടെയും സ്വകാര്യമേഖലയെ സഹായിച്ച് കൊണ്ട് കെൽട്രോണിനെ തകർക്കാനുമാണു എന്ന് ന്യായമായും സംശയിക്കേണ്ടി വരും. ഇത് തീർച്ചയായും പൊതുസമൂഹത്തിൽ ചർച്ച ചെയ്യപെടേണ്ടതും ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്പിക്കേണ്ടതുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+