കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ കുട്ടികളുടെ സുരക്ഷ: കെഎസ്ഡിപി 83000 ലിറ്റര്‍ സാനിറ്റൈസര്‍ നല്‍കും: മന്ത്രി ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ 830000 ലിറ്റര്‍ സാനിറ്റൈസര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 4402 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലേക്കാണ് സാനിറ്റൈസര്‍ വിതരണം.

പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരമാണ് സാനിറ്റൈസര്‍ നല്‍കിയത്. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, വയനാട്, ജില്ലകളില്‍ വിതരണം തുടങ്ങി. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ വിതരണം തിങ്കളാഴ്ച തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് കെഎസ്ഡിപി സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്.

ep-jayarajan

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കുറഞ്ഞവിലയിലാണ് കെഎസ്ഡിപി സാനിറ്റൈലര്‍ വിപണിയിലിറക്കിയത്. ഇതോടെ പൊതുവിപണിയിലെ സാനിറ്റൈസര്‍ വില നിയന്ത്രിക്കാനുമായി. ഇതുവരെ 20ലക്ഷം സാനിറ്റെസര്‍ ഈ പൊതുമേഖലാ സ്ഥാപനത്തില്‍ ഉല്‍പാദിപ്പിച്ചു. 51.88 കോടി രൂപയുടെ വിറ്റുവരവും ഇതിലൂടെ നേടി. വൈവിധ്യവല്‍ക്കരണത്തിലൂടെ വലിയ മുന്നേറ്റത്തിലാണ് കെഎസ്ഡിപിയെന്നും മന്ത്രി പറഞ്ഞു.

പിസി ജോര്‍ജിനെ നേരിടാന്‍ സിപിഐ; കാഞ്ഞിരപ്പള്ളിയും പാലായും കേരള കോണ്‍ഗ്രസിന്; കോട്ടയത്ത് ഇടത് ധാരണപിസി ജോര്‍ജിനെ നേരിടാന്‍ സിപിഐ; കാഞ്ഞിരപ്പള്ളിയും പാലായും കേരള കോണ്‍ഗ്രസിന്; കോട്ടയത്ത് ഇടത് ധാരണ

 ബി ജെ പിയുടെ വാക്സിൻ സ്വീകരിക്കില്ല, ബി ജെ പി സർക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് യാദവ് ബി ജെ പിയുടെ വാക്സിൻ സ്വീകരിക്കില്ല, ബി ജെ പി സർക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് യാദവ്

Recommended Video

cmsvideo
സ്കൂളിലെത്തിയ കുട്ടികളുടെ ആദ്യപ്രതികരണം... ഹോ ആശ്വാസം | Oneindia Malayalam

English summary
Safety of school students: KSDP will provide 83000 liters of sanitizer: Minister EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X