Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല ചുവയോടെ പെരുമാറ്റം പാടില്ല, തുല്യ വേതനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. ഇവര്‍ നല്‍കിയ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമാ മേഖലയില്‍ രേഖാമൂലമുള്ള കരാര്‍ നിര്‍ബന്ധമാക്കണഅമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ വിഷയത്തിലാണ് മലയാള സിനിമയില്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് പ്രാഥമിക കാര്യത്തിന് പോലും സിനിമാ സെറ്റുകളില്‍ സൗകര്യമില്ലെന്ന് ഡബ്ല്യുസിസി അടക്കം ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കാന്‍ ഹേമ കമ്മീഷന്റെ നിര്‍ദേശത്തിലുണ്ട്.

1

ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍ നിയമിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ മേഖലയില്‍ മയക്കുമരുന്ന് അടക്കം ഒഴുകുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പള്‍സര്‍ സുനി നടിമാരുടെ ഡ്രൈവറായിരുന്നു. ഇതൊക്കെ താരങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന നേരത്തെ വിമര്‍ശനമുയര്‍ന്നതാണഅ. അതേസമയം സ്ത്രീകളോട് അശ്ലീല ചുവയോടെ പെരുമാറരുതെന്നു നിര്‍ദേശമുണ്ട്. സിനിമാ മേഖലയില്‍ കേരള സിനിമ എംപ്ലോയേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് റെഗുലേഷന്‍ ആക്ട് 2020 പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു.

അതേസമയം എംപ്ലോയീസ് ആക്ട് നടപ്പാക്കിയില്ലെങ്കില്‍ ശിക്ഷ നല്‍കണമെന്നാണ് നിര്‍ദേശം. ഈ റിപ്പോര്‍ട്ടില്‍ പരിഹാര നടപടികള്‍ നിശ്ചയിക്കാന്‍ മന്ത്രി സജി ചെറിയാനും ചലച്ചിത്ര സംഘടനാ പ്രതിനിധകളും ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ഡബ്ല്യുസിസിയില്‍ നിന്ന് ബീന പോള്‍, നടി പത്മപ്രിയ, ആശ ജോര്‍ജ് എന്നിവരാണ് പങ്കെടുക്കുന്നത്. ഓഡിഷന് വിളിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാതാക്കള്‍ അല്ലാതെ ആരും സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ ഓഡീഷന് വിളിക്കരുതെന്നും നിര്‍ദേശമുണ്ട്. ഫാന്‍ ക്ലബ്ബുകള്‍, സോഷ്യല്‍ മീഡിയ, മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ എന്നിവയിലൂടെ സിനിമകളിലെ സ്ത്രീകളിലെ നേരിട്ടോ അല്ലാതെയോ അധിക്ഷേപിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.

സിനിമ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഡബ്ല്യുസിസിക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്ത് വന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. അത് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനേക്കാള്‍ ആവശ്യം ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+