യൂത്ത് ലീഗ് പോസ്റ്ററിൽ കാവി നിറവും താമരയും, വിമർശകർക്ക് മറുപടിയുമായി പികെ ഫിറോസ്

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്ററിൽ കാവി നിറവും താമരയും ഉൾപ്പെടുത്തിയത് വിമർശിക്കപ്പെടുന്നതിൽ മറുപടിയുമായി പികെ ഫിറോസ് എംഎൽഎ. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന ആശയമാണ് പോസ്റ്ററിലുളളതെന്നും വർത്തമാന ഇന്ത്യൻ ഭരണകൂടത്തെ സൂചിപ്പിക്കുന്നതാണ് പോസ്റ്ററിലെ കാവി നിറത്തിലെ താമരയും മുനയൊടിഞ്ഞ പെൻസിലുമെന്ന് പികെ ഫിറോസ് വിശദീകരിക്കുന്നു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രമേയവുമായി ബന്ധപ്പെട്ട പോസ്റ്ററിന് വൻ പ്രചാരമാണ് ലഭിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റർ ചർച്ച ചെയ്ത എല്ലാവർക്കും നന്ദി. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്നതായിരുന്നു സമ്മേളനത്തിൻ്റെ പ്രമേയം. ഈ ആശയം ഉൾകൊള്ളുന്നതായിരുന്നു പോസ്റ്ററിൻ്റെ ഉള്ളടക്കം.

Youth League

പോസ്റ്ററിലെ ഷാർപ്പൻ ചെയ്ത കാവി നിറത്തിലുള്ള പെൻസിൽ താമര ഇതളുകൾ പോലെയായിരുന്നു. ഇതായിരുന്നു വിമർശകരുടെ ഊന്നൽ. കാവി നിറവും താമരയുമൊക്കെ പോസ്റ്ററിൽ കൊടുക്കാൻ പാടുണ്ടോ എന്നതായിരുന്നു ചോദ്യം. യഥാർത്ഥത്തിൽ വർത്തമാന ഇന്ത്യൻ ഭരണകൂടത്തെ സൂചിപ്പിക്കുന്നതായിരുന്നു പെൻസിൽ. മതേതര മൂല്യങ്ങളെ കാറ്റിൽ പറത്തി പുതിയ ചരിത്രം രചിക്കാനൊരുങ്ങിയ ഫാഷിസ്റ്റുകളെ സൂചിപ്പിക്കുന്ന പ്രതീകാത്മക പെൻസിൽ!

എന്നാൽ ഇപ്പോൾ നടക്കുന്ന ജെൻസി വിപ്ലവം പ്രതീക്ഷയാണ്. യഥാർത്ഥ ഇന്ത്യൻ ആത്മാവിനെ മാറ്റിയെഴുതുന്ന, കാവിയിൽ വിരിഞ്ഞ പെൻസിലിൻ്റെ മുനയൊടിഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെയും വളർച്ചയുടെയും പ്രതീകമായ പച്ച നിറത്തിലുള്ള 'ഇറേസർ' (സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് മയക്കട്ട എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്) കാവിയിലലിഷ്‌ഠിതമായ രചനകളെ മായ്ച്ചുകളയാനും തിരുത്താനുമുള്ളതാണ്. മനോഹരമായ ഈ പോസ്റ്റർ ഡിസൈൻ ചെയ്തത് പ്രശസ്‌ത ഡിസൈനർ സൈനുൽ ആബിദ് ആണ്.

ചർചകൾ തുടരട്ടെ. സമ്മേളന പ്രചാരണം ഉഷാറാവട്ടെ. നവംബർ 6, 7, 8 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. നവംബർ 8 ന് ഞായറാഴ്ച മറൈൻ ഡ്രൈവ് കേരളത്തിൻ്റെ ജന്തർമന്ദർ ആവാൻ പോവുകയാണ്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് മറൈൻ ഡ്രൈവിൽ സമാപിക്കുന്ന റാലിയിൽ ഒരു ലക്ഷം ആളുകളാണ് അണി നിരക്കാൻ പോവുന്നത്. എല്ലാവരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma