കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിവിന്‍ പോളിയുടെ 'സഖാവും' നിര്‍ത്തി.... കാരണം കയ്യില്‍ നോട്ടില്ലാത്തത്.....

ദിവസം മുന്ന് ലക്ഷം രൂപയെങ്കിലും ചിത്രാകരണത്തിനായി ആവശ്യമാണ്. ഇതില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് രണ്ടര ലക്ഷത്തോളം ചെക്കായി നല്‍കാമെങ്കിലും ഒരു ലക്ഷം രൂപയെങ്കിലും ദിവസ ചെലവിനായി കയ്യില്‍ വെക്കേണ്ടതായുണ്ട്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: കേന്ദ്രം പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ മൂലം സിനിമ ലോകവും പ്രതിസന്ധിയില്‍. നിവിന്‍ പോളി നായകനായ 'സഖാവിന്റെ' ഷൂട്ടിങ് നിര്‍ത്തിവെച്ചു. ചിത്രത്തിന്റെ മൂ ന്നാംഘട്ട ചിത്രീകരണമാണ് നിര്‍ത്തി വെച്ചത്. സിദ്ധാര്‍ഥ് ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ദിവസം മുന്ന് ലക്ഷം രൂപയെങ്കിലും ചിത്രാകരണത്തിനായി ആവശ്യമാണ്. ഇതില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് രണ്ടര ലക്ഷത്തോളം ചെക്കായി നല്‍കാമെങ്കിലും ഒരു ലക്ഷം രൂപയെങ്കിലും ദിവസ ചെലവിനായി കയ്യില്‍ വെക്കേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നിര്‍മ്മാതാവിന് ആഴ്ചയില്‍ 24,000 രൂപയേ ബാങ്കില്‍ നിന്നും പിന്‍വലിക്കാവനാകു. ഇതുകൊണ്ട് ഒരു ദിവസം പോലും ചിത്രീകരണം നടത്താനാകില്ല.

 പ്രതിഫലം

പ്രതിഫലം

ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും പാചകക്കാരുടെയും വിളമ്പുകാരുടെയും പ്രതിഫലവും ലൊക്കേഷന്‍ വാടകയും മറ്റും നല്‍കുന്നതിനും കയ്യില്‍ കാശ് അത്യാവശ്യമാണ്.

 കടം പറയുന്നു

കടം പറയുന്നു

ചിത്രീകരണം അന്തിമഘട്ടത്തിലെത്തിയ പല മലയാള സിനിമകളും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാടുപെടുകയാണ്. പല സ്ഥലങ്ങളില്‍ നിന്നും പണം സംഘടിപ്പിച്ചും കടംപറഞ്ഞും സിനിമ പൂര്‍ത്തിയാക്കാനാണു നിര്‍മാതാക്കളുടെ ശ്രമം.

മൂന്ന് ലക്ഷം രൂപ

മൂന്ന് ലക്ഷം രൂപ

ഈ മാസം 18 മുതല്‍ ഇടുക്കി പീരുമേട്ടിലായിരുന്നു 35 ദിവസത്തെ സഖാവിന്റെ ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. ദിവസവും മൂന്നരലക്ഷത്തോളം രൂപ ചിത്രീകരണത്തിനായി ചെലവ് വരും.

 ആരംഭിക്കൂ

ആരംഭിക്കൂ

നോട്ട് വിതരണം സാധാരണ നിലയില്‍ ആയതിനുശേഷം മാത്രമെ സിനിമകളുടെ ഷൂട്ടിങ്ങ് ഇനി പഴയത് പോലെ ആരംഭിക്കാന്‍ കഴിയു എന്നാണ് ലഭിക്കുന്ന വിവരം.

English summary
'Sagav' film shooting postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X