'പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും'; അധിക്ഷേപം

കോഴിക്കോട്: ട്രാൻസ്ജെന്റർ മാതാപിതാക്കളായ സഹദിനേയും സിയയേും അധിക്ഷേപിച്ച് സമസ്തന നേതാവ് നാസർ ഫൈസി കൂടത്തായി. 'കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് ട്രാൻസ്ജെന്റർ പ്രഗ്നൻസിക്കെതിരെ നാസർ ഫൈസി രംഗത്തെത്തിയത്.
'പെണ്ണിൻ്റെ സ്തനം മുറിച്ചൊഴി വാക്കിയാൽ ആണിൻ്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗർഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകൾ മാറ്റിയെഴുതിയാൽ ഗർഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തിൽ ഉരുണ്ടുകൂടില്ല', എന്നാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
എല്ലാ ഗർഭിണികളേയും പോലെ ആ "ട്രാൻസ് ജൻ്ററി ''നും സുഖപ്രസവം കിട്ടട്ടെ.ഇവിടെ പെണ്ണ് ഇന്ദ്രിയം നൽകുകയോ ആണ് ഗർഭം ധരിക്കുകയോ ചെയ്തിട്ടില്ല. ഒരു പെൺകുട്ടി ആണാവാൻ കൊതിച്ച് തൻ്റെ സ്തനങ്ങൾ മുറിച്ചുമാറ്റി. ആൺ കുട്ടി പെൺ കോലവും കെട്ടി. അല്ലാതെന്ത്? പെൺ കോലം കെട്ടിയവൻ ആൺ കോലം കെട്ടിയവളിൽ നിന്ന് ഗർഭം ധരിച്ചാൽ പ്രകൃതിയേയും മതത്തേയും വെല്ലുവിളിച്ചേനെ.

ആണിൻ്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല
പെണ്ണിൻ്റെ സ്തനം മുറിച്ചൊഴിവാക്കിയാൽ ആണിൻ്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗർഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകൾ മാറ്റിയെഴുതിയാൽ ഗർഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തിൽ ഉരുണ്ടുകൂടില്ല.പെൺ കോലം കെട്ടുന്നതിന് മുമ്പ് ആണ് ലിംഗവും വൃഷ്ണവും മുറിച്ചൊഴിച്ചിരുന്നെങ്കിൽ സംഗതി കാണാമായിരുന്നു.

മൂലയൂട്ടാനാവാത്ത മാതൃനൊമ്പരം
സ്തനം മുറിച്ചത് അഭിമാനത്തോടെ കാണുന്ന പെൺകുട്ടി അച്ഛനഭിനയിക്കുമ്പോഴും മൂലയൂട്ടാനാവാത്ത മാതൃനൊമ്പരം ഗർഭം പൂർണ്ണതയിലേക്കടുക്കുമ്പോൾ വർദ്ധിക്കുകയാണ്.
കുഞ്ഞിൻ്റെ ജന്മാവകാശമായ മൂലപ്പാൽ തടഞ്ഞവർ മനുഷ്യവാകാശ ലംഘനമാണ് നടത്തിയത്. ആത്മീയ ചൂഷകർ മുലപ്പാൽ തടഞ്ഞു എന്ന് അന്തിച്ചർച്ച നടത്തിയവർ ഈ കുഞ്ഞിൻ്റെ അവകാശം തടഞ്ഞതിനെ എങ്ങിനെ ചർച്ചക്കെടുക്കും.

മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല
അച്ഛൻ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം. പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണം', പോസ്റ്റിൽ പറഞ്ഞു.

ഇരുവർക്കും കുഞ്ഞ് എന്ന ആഗ്രഹം ഉണ്ടായത്
മലപ്പുറം സ്വദേശിയായ സിയയ്ക്കും പങ്കാളി സഹദിനും കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞ് പിറന്നത്. ട്രാൻസ് വ്യക്തിളായ ഇരുവരും ഹോർമോൺ തെറാപ്പി നടത്തി വരികയായിരുന്നു. സഹദിന്റെ ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഘട്ടമെത്തിയപ്പോഴായിരുന്നു ഇരുവർക്കും കുഞ്ഞ് എന്ന ആഗ്രഹം ഉണ്ടായത്. സിയ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്കും വിധേയമായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഗർഭകാല ചികിത്സ.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications