കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂർ സമരം കൈവിട്ടു.... ബിജെപി ഹൈജാക്ക് ചെയ്തു? വയൽക്കിളികളിൽ ഭിന്നിപ്പ്, നേതാവ് തന്നെ പറയുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരളം കീഴാറ്റൂരേക്ക് എന്ന മുദ്രാവാക്യവുമായി ഞായറാഴ്ച കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾക്ക് പിന്തുണയുമായി നിരവധി പേരാണ് ഒത്തുചേർന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നിരുന്നു. വയൽക്കിളികളുടെ സമരം പ്രിരോധിക്കാൻ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പ്രകടനത്തേക്കാൾ വൻ ജനവലിയായിരുന്നു ഞായറാഴ്ച ഉണ്ടായിരുന്നത്. എന്നാൽ ഇതോടെ വയൽക്കിളികൾക്കിടയിൽ ഭിന്നിപ്പ് തുടങ്ങിയെന്നാണ് സൂചനകൾ. സംശയത്തിന് ആക്കം കൂട്ടുന്നത് സസമരസമിതിയുടെ നേതാവായ സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപിയും ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ വിഷയത്തെ രാഷട്രീയവത്കരിച്ചതായാണ് വയല്‍കിളികളില്‍ ഉള്ളവര്‍ തന്നെ പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നിരുന്നത്. കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍, സുരേഷ് ഗോപി എംപി, പിസി ജോര്‍ജ് എംഎല്‍എ, ഹരീഷ് വാസുദേവന്‍, എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

മോദി മാഹാത്മ്യം വിളമ്പാനുള്ള അവസരമുണ്ടാക്കി

മോദി മാഹാത്മ്യം വിളമ്പാനുള്ള അവസരമുണ്ടാക്കി


‘കീഴാറ്റൂര്‍ സമരവേദിയില്‍ മോദി മഹാത്മ്യം വിളമ്പാനുളള അവസരമൊരുക്കി കൊടുത്തവര്‍ കേരളത്തിലെ ജനകീയ സമര പ്രവര്‍ത്തകരെ അപമാനിക്കുകയാണ് ചെയ്തത്. എന്തായാലും ഈ കളിയില്‍ നമ്പ്രാടത്ത് ജാനകിയമ്മയോ , സുരേഷ് കീഴാറ്റൂരോ ഇല്ലെന്ന് ഉറപ്പ്. കളിച്ചവര്‍ മറുപടി പറയേണ്ടി വരും' എന്നതാണ് സമര സമിതി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാർച്ചിൽ നൂറുകണക്കിന് ആളുകളാണ് ഞായറാഴ്ച നടന്ന് മാർച്ചിൽ പങ്കെടുത്തത്. വയല്‍സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ചാണ് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ബഹുജനമാര്‍ച്ചിലൂടെ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ സമരം ബിജെപി ഹൈജാക്ക് ചെയ്തുവെന്നാണ് പലരും പറയുന്നത്.

വയൽ കിളികളല്ല വയൽ കഴുകന്മാർ

വയൽ കിളികളല്ല വയൽ കഴുകന്മാർ

അതേസമയം കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്കെതിരെ പ്രസ്താവനയുമായി വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. സമരം ചെയ്യുന്നത് കോണ്‍ഗ്രസുകാരാണെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ അനുകൂലിച്ച് വന്നതെന്നുമാണ് സുധാകരന്റെ ആരോപണം. സമരം ചെയ്യുന്നവര്‍ക്ക് ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും വയ്ക്കാനില്ലെന്നും വയല്‍ക്കിളികളുടെ സമരത്തെ പിന്തുണച്ച് വിഎം സുധീരന്‍ സമയം കളയരുതെന്നും മന്ത്രി പറഞ്ഞു. കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികള്‍ അല്ലെന്നും വയല്‍ കഴുകന്‍മാരാണെന്നുമാണ് സുധാകരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.

സമരത്തിൽ കോൺഗ്രസിനും അഭിപ്രായ ഭിന്നത

സമരത്തിൽ കോൺഗ്രസിനും അഭിപ്രായ ഭിന്നത

സുരേഷ് ഗോപി എംപി, പിസി ജോര്‍ജ്ജ് എംഎല്‍എ തുടങ്ങിയവര്‍ കീഴാറ്റൂര്‍ സന്ദര്‍ശിച്ചിരുന്നു. തളിപ്പറമ്പില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വയല്‍ക്കിളികള്‍ ‘കേരളം കീഴാറ്റൂരിലേക്ക്' എന്ന മാര്‍ച്ച് സംഘടിപ്പിച്ചത്. നേരത്തെ കീഴാറ്റൂരിൽ സിപിഎം പ്രവർത്തകർ കത്തിച്ച സമരപന്തൽ വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തു. കീഴാറ്റൂരില്‍ ബദല്‍ സംവിധാനങ്ങളാണ് വേണ്ടതെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നും സുധീരന്‍ മാധ്യങ്ങളോട് പ്രതികരിച്ചിരുന്നത്. കീഴാറ്റൂരിലെ സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോണ്‌ഗ്രസ് രണ്ട് തട്ടിലാണ്. സമരത്തില്‍ കോണ്‍ഗ്രസ് ഇത് വരെ നിലപാട് എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളു സമരത്തിന് അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും സുധാകരൻ പറഞ്ഞതോടെയാണ് കോൺഗ്രസും രണ്ട് തട്ടിലായിരിക്കുന്നത്.

പലതുമായി പലരും കടന്നുവരുന്നു

അതേസമയം വയൽക്കിളികളുടെ സമരത്തിന് എൽഡിഎഫിന്റെ ഘടകക്ഷിയായ സിപിഐയും യുവജന സംഘടന എഐവൈഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നതാണ് എറെ ശ്രദ്ധേയമായിരിക്കുന്നത്. അതേസമയം വയല്‍സമരക്കാരെ കൂട്ടുപിടിച്ച് കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ദേശീയപാത വികസന വിഷയത്തില്‍ കീഴാറ്റൂര്‍ ഗ്രാമവാസികള്‍ക്കെതിരെ ഛിദ്രശക്തികള്‍ നടത്തുന്ന അപവാദങ്ങളിലൂടെ തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കി. 25 വര്‍ഷമായി നാടകം കളിച്ച് നടക്കുമ്പോഴും പ്രിയപ്പെട്ട നാടായി കാത്ത് സൂക്ഷിക്കുന്നത് കീഴാറ്റൂരിനെയാണ്. വലിയ പൂജകളോ ആചാരങ്ങളോ നടക്കാത്ത ഞങ്ങളുടെ നാട്ടിലേ ക്ഷേത്രത്തിലേക്കുപോലും പലതുമായി പലരും കടന്നുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കൊടിക്ക് കീഴില്‍ അണിനിരക്കുന്ന കീഴാറ്റൂരുകാരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് കീഴാറ്റൂരിന് കേരളത്തോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English summary
Sahadevan K Negentropist's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X