Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷക്കായ കഴിച്ച കായിക താരങ്ങളെ എയിംസിലേക്ക് മാറ്റിയേക്കും

ആലപ്പുഴ: വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിലായ ആലപ്പുഴ സായിയിലെ കായിക താരങ്ങളെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റിയേക്കുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസ് അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഏതെങ്കിലും മുതിര്‍ന്ന താരങ്ങള്‍ ആത്മഹത്യയ്ക്ക് പ്രേരണയായോ എന്ന കാര്യവും പരിശോധിക്കും. സായിയിലെ കുട്ടികളും മാനസിക സമ്മര്‍ദ്ദം കുറക്കാനായി പ്രത്യേക കൗണ്‍സിലര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചതായും ശ്രീനിവാസ് അറിയിച്ചു.

sai-alapuzha

വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിലായ മൂന്നു കുട്ടികളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമാണോയെന്ന് നിരീക്ഷിച്ചുവരികയാണ്. എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സിങ് വഴി ചികിത്സയെകുറിച്ച് ചര്‍ച്ച നടത്തുമെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞദിവസമാണ് നാല് കായിക താരങ്ങള്‍ വിഷക്കായ കഴിച്ച് അവശനിലയിലായത്. ഇതില്‍ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കായിക അധ്യാപകന്റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റാഗിങ് ആണ് കാരണമെന്ന് സായി അധികൃതരും പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+