Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ ജാഫർ കുളത്തിൽ ഇറങ്ങിയത് കൊണ്ട് ശ്രീകൃഷ്ണൻ ഇറങ്ങിപ്പോയോ?';വിമർശിച്ച് സായ് കൃഷ്ണ

സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂർ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല്‍ കഴുകിയ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അശുദ്ധി ചൂണ്ടിക്കാട്ടി ക്ഷേത്രകുളത്തിൽ ശുദ്ധികലശം നടത്താനൊരുങ്ങുകയാണ് ദേവസ്വം. ഇപ്പോഴിതാ ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിക്കുകയാണ് ജാസ്മിന്റെ സുഹൃത്തും യുട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ. തന്‌റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സായ് പറയുന്നത് ഇങ്ങനെ

'ഈ സംഭവം വിവാദമായപ്പോൾ തന്നെ ജാസ്മിൻ പറഞ്ഞിരുന്നു ഞാൻ മനപ്പൂർവ്വം ചെയ്തതല്ല, അങ്ങനെ വീഡിയോ എടുക്കാൻ പാടില്ലെന്ന് എനിക്ക് അറിയില്ല എന്ന്. അവിടെ എഴുതിവെച്ച കാര്യങ്ങൾ നോക്കിയില്ല , നിയമം അറിയില്ല എന്നത് ജാസ്മിൻ ജാഫറിന്റെ ഭാഗത്ത് നിന്ന് വന്ന വലിയ തെറ്റാണ്. ഒരു കണ്ടന്റ് ക്രിയേറ്ററാകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉണ്ട്, പ്രത്യേകിച്ച് ആരാധാനാലയങ്ങളിൽ. മാധ്യമങ്ങൾ ഈ വിഷയം ഭയങ്കരമായി ഏറ്റുപിടിച്ചു. പോലീസ് കേസെടുത്തിട്ടില്ല, എഫ്ഐആർ ഇട്ടിട്ടില്ല, ജാസ്മിൻ മാപ്പും പറഞ്ഞു, സ്റ്റോറിയും ഡിലീറ്റ് ചെയ്തു. പരിപാടികൾ ഏകദേശം ക്ലോസ് ആയി എന്ന് കണ്ടപ്പോഴാണ് ദാ വരുന്നു ശുദ്ധികലശം.

jasmine-1756203785

സംഭവത്തിൽ ഗൂഢാലോചനയോ അട്ടിമറിയോ മനപ്പൂർവ്വം മതവികാരം വ്രണപ്പെടുത്താനോ, ജിഹാദി ഫണ്ട് വാങ്ങി ചെയ്തതോ ഒന്നുമല്ല. പോലീസിന് ഇതിലൊരു പെറ്റി കേസ് പോലും എടുക്കാനാകില്ല. വേണമെങ്കിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കാം. മാക്സിമം പോയാൽ ജാസ്മിന് ശുദ്ധികലശത്തിന് കൊറച്ച് പൈസ കൊടുക്കേണ്ടി വരും. ജാസ്മിൻ ജാഫർ ആയത് കൊണ്ട് മാത്രമാണ് ഈ പ്രശ്നം കത്തിക്കുന്നത്.

ജാസ്മിൻ ജാഫർ കുളത്തിൽ ഇറങ്ങിയത് കൊണ്ട് കൃഷ്ണൻ ഇറങ്ങിപ്പോയി അമ്പലപ്പറമ്പിൽ കൂടി നാല് റൗണ്ട് ഓടിയോ? അല്ല അമ്പലക്കുളത്തിലെ മീൻ പരാതിപ്പെട്ടോ? അയ്യോ അഹിന്ദുവായ മുസ്ലീമായ ജാസ്മിൻ വന്ന് കാല് ഇട്ടേ, എന്റെ ശുദ്ധി പോയെ എന്ന് പരാതിപ്പെട്ടോ, അതോ മീൻ മറ്റൊരു കുളത്തിലേക്ക് ഓട്ടോ വിളിച്ച് പോയോ? ഇവൻമാരൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്? 2025 ൽ തന്നെ അല്ലേ? ഞാൻ ഹിന്ദുക്കളെ മാത്രമല്ല കുറ്റപ്പെടുത്തുന്നത്, മുസ്ലീങ്ങളായാലും ക്രിസ്ത്യാനികളായാലും ഒരേ രീതിയിലുള്ള ആചാരങ്ങൾ തന്നെ. സ്ത്രീ എന്ന് പറഞ്ഞ് അവരെ സംരക്ഷിക്കണമെന്നും ആദരിക്കണമെന്നും പറഞ്ഞ് മാലയിടുന്ന കൊറേ ആചാരങ്ങൾ ഹിന്ദുക്കൾക്കിടയിലുണ്ട്. ജാസ്മിൻ ജാഫർ എന്താ സ്ത്രീ അല്ലേ?

ജസ്ന സലീമും ജാസ്മിൻ ജാഫറുമൊക്കെ ചെയ്തത് തെറ്റാണ്. പക്ഷെ ഇവരെ പോലെ തന്നെ അവിടെ പോകുന്ന ഓരോരുത്തരും തെറ്റ് ചെയ്യുന്നുണ്ട്. ഗുരുവായൂരിൽ കാശാണ് മെയിൻ. ജാസ്മിൻ ജാഫർ വീഡിയോ ഇടുന്നത് സെക്യൂരിറ്റിമാർ ആരും കണ്ടില്ലേ? ജാസ്മിൻ ജാഫർ പോട്ടെ, എത്ര പേർ അവിടെ എടുക്കുന്നുണ്ട്. എല്ലാം പൈസക്ക് വേണ്ടിയാണല്ലോ.

ശുദ്ധികലശം നടത്തിയാൽ കുളത്തിലെ വെള്ളം മൊത്തം ബാഷ്പീകരിച്ച് പോയി പുതിയ വെള്ളം കുളത്തിൽ വരുമോ? ജാസ്മിൻ ജാഫർ ആ കുളത്തിൽ പെഡിക്യുയർ ഒന്നും അല്ലല്ലോ ചെയ്തത്. അവിടെ എന്താണ് ഉണ്ടായേ, അവൾ കാലൊന്ന് കുളത്തിലിട്ടും മഞ്ചാടിക്കുരു കൊണ്ട് കളിച്ചു, ഇനി മഞ്ചാടിയെ അപമാനിച്ചു, മയിപ്പീലിയെ അപമാനിച്ചു എന്നൊക്കെ പറയുവോ?

എത്ര ആളുകൾ കുളത്തിൽ വന്ന് കുളിക്കുന്നുണ്ട്. ഇതിപ്പോൾ ജാസ്മിൻ ആയത് കൊണ്ടും അഹിന്ദു ആയതുകൊണ്ടും പ്രശസ്തിയുള്ളത് കൊണ്ടും കത്തിക്കണം. പിന്നെ വീഡിയോ ചെയ്യുന്നത്, ഒരു ദൈവത്തിന് മുൻപിൽ എല്ലാവർക്കും ഒരേ നിയമം അല്ലേ വേണ്ടത്. വീഡിയോ എടുക്കാൻ പാടില്ലെന്നാണെങ്കിൽ കല്യാണത്തിനും വീഡിയോ എടുക്കാൻ പാടില്ല. പക്ഷെ കല്യാണത്തിന് വീഡിയോ എടുക്കാൻ സമ്മതിച്ചാൽ ദേവസ്വത്തിന് കാശ് കിട്ടും, കാറ് പൂജിക്കാനാണെന്ന് പറഞ്ഞ് നടപ്പന്തലിൽ കയറ്റി പൂജ ചെയ്യും ഇതിനൊക്കെ പൈസ കിട്ടുന്നത് കൊണ്ട് ഇതൊന്നും പ്രശ്നമില്ല.

ജാസ്മിൻ അമ്പലത്തിൽ കുറച്ച് കാശ് കൊടുത്ത് കഴിഞ്ഞാൽ എല്ലാം സെറ്റാണ്. ഇവിടെ പൈസയാണ് മുഖ്യം. ഗുരുവായൂരിൽ സാധാരണക്കാർക്ക് ഒരു വഴി, വിഐപിക്ക് ഒരു വഴി, കാശ് കൊടുത്താൽ ഈസിയായി അമ്പലത്തിൽ കയറാം, എല്ലാവർക്കും തുല്യ നിയമമായിരിക്കണ്ടേ? ഇപ്പോൾ കുറേ എണ്ണം ഓടിവരും ഹിന്ദുവിന്റെ കാര്യം ഹിന്ദു നോക്കും മുസ്ലീങ്ങളുടെ കാര്യം മുസ്ലീങ്ങൾ നോക്കട്ടെ എനന് മട്ടിലൊക്കെ.

ഏത് മതലത്തിലേയും എക്സ്ട്രീമിസ്റ്റുകൾ ഇതിനെക്കുറിച്ചൊന്നും പറയില്ല. കാരണം നാളെ അവരേയും ബാധിക്കുമല്ലോ, പള്ളിയിൽ മുസ്ലീം സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് നിസ്കരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞാൽ അവർക്ക് പണിയാകുമല്ലോ. വിശ്വാസം ആവാം, എന്നാൽ അതിനെ ബിസിനസ് ആക്കരുത്.

പത്ത് നാൽപത് കൊല്ലം മുന്നേ ഹിന്ദുക്കളുടെ അവസ്ഥ എന്തായിരുന്നു? അന്ന് ശുദ്ധി , അയിത്തം, തൊട്ട് കൂടായ്മ ൊക്കെ ഉണ്ടായിരുന്നില്ലേ? ഇന്നത്തെ കാലത്തൊക്കെ ഇതിനൊരു മാറ്റം വേണ്ടേ? ജാസ്മിൻ ജാഫറുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ, ഞാൻ കാരണം അശുദ്ധി വന്നു എന്ന തോന്നൽ അവരെ അലട്ടില്ലേ? ജീവിതം തന്നെ മടുക്കാൻ ഇത്തരം ചിന്തകളൊക്കെ പോരെ. വിഗ്രഹങ്ങൾക്ക് ജീവൻ ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനേയും വെട്ടിനിരത്തിയിട്ടുണ്ടാകും.

ശബരിമലയിൽ അയ്യപ്പനെ പാടിയുറക്കാൻ യേശുദാസ് വേണം, ഇതൊക്കെയാണ് മതനിയമങ്ങൾ. ദൈവ വിശ്വാസം ആവാം, എന്നാൽ അതിന്റെ പേരിൽ നിങ്ങളെ ചൂഷണം ചെയ്യാനും അത് കച്ചവടക്കാനാും ഭിന്നിപ്പുണ്ടാക്കാനുമൊക്കെ ഇവിടെ ആളില്ലേ, ഏത് ദൈവമാണ് കാശ് വാങ്ങി പുണ്യം കൊടുക്കുന്നത്?

ജാസ്മിൻ വീഡിയോ എടുത്തത് തെറ്റ് തന്നെയാണ്. അതിന് അവർ ഖേദം പ്രകടിപ്പച്ചിട്ടും ഉണ്ട്, പക്ഷെ ഇപ്പോൾ ആ സ്ത്രീ അനുഭവിക്കുന്ന ഒരു അധിക്ഷേപം ആലോചിച്ച് നേക്കൂ, പരസ്യമായി ഒരു അമ്പലക്കമ്മറ്റി പറയുകയാണ് അവർ അശുദ്ധിയാണെന്ന്. എന്ത് സ്ത്രീ സംരക്ഷണവും തുല്യതയുമൊക്കെയാണ് ഇവിടെ ഉള്ളത്? ഫെമിനിസ്റ്റുകൾ എവിടെ?', സായ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+