വീണ്ടും വൈറലായി 'തങ്കുപ്പൂച്ച': സായി ടീച്ചർക്ക് മുമ്പിൽ തലകുനിച്ച് മണികണ്ഠൻ.. സഫലമായത് ഏറെക്കാലത്തെ ആഗ്രഹം
വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോഴാണ് സായി ടീച്ചറുടെ തങ്കുപ്പൂച്ചയുടെ വീഡിയോ വൈറലാവുന്നത്. വിദ്യാർത്ഥികൾ മാത്രമല്ല രക്ഷിതാക്കളും യുവാക്കും ട്രോളുമായി സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ സായി ശ്വേത വൈറലാവുകയായിരുന്നു. ഇപ്പോൾ സായി ശ്വേത എത്തിയിരിക്കുന്നത് മറ്റൊരു സ്വപ്ന സാക്ഷാത്കാരവുമായിട്ടാണ്. ' അങ്ങനെ ആ സ്വപ്നവും നടന്നു എന്ന തലക്കെട്ടോടെ സായി ടീച്ചർ പങ്കുവെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

കോഴിക്കോട് ജില്ലയിലെ വടകര പുറമേരിക്കടുത്ത് മുതുവടത്തൂർ എൽപി സ്കൂളിലെ അധ്യാപികയുമാണ് തങ്കുപ്പൂച്ചയുടേയും മീട്ടുപ്പൂച്ചയുടേയും കഥ പറഞ്ഞ് മലയാളികളുടെ മനസ്സിലിടം നേടിയ സായി ശ്വേത ദിലീപ്. വീടിനടുത്തുള്ള ഗണേശൻ എന്ന ആനയുടെ പുറത്തുകയറുന്നതിന്റെയും കയറിക്കഴിഞ്ഞതിന്റെയും ദൃശ്യങ്ങളാണ് പകർത്തി ഫേസ്ബുക്കിലിട്ടിട്ടുള്ളത്. കോഴിക്കോട്ടുകാരിയായ സായി ടീച്ചറുടെ ഭർത്താവ് ദിലീപ് ഗൾഫിലാണ്.

'ആനയെ പണ്ടുമുതലേ ഭയങ്കര ഇഷ്ടമാണ്. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് ആനപ്പുറത്ത് കയറണം എന്നത്. മണികണ്ഠൻ ആന ഇണക്കമുള്ളതാണ്. അങ്ങനെയാണ് ആനപ്പുറത്ത് കയറുകയെന്ന സ്വപ്നം സാധ്യമായതെന്നും' സായിശ്വേത പറയുന്നു. ഗണേശൻ എന്ന ആനയ്ക്ക് സായി ശ്വേത ഭക്ഷണം കൊടുക്കുന്നതും സ്നേഹത്തോടെ തുമ്പിക്കൈയിൽ ഉമ്മവെക്കുന്നതും ചേർത്തുപിടിക്കുന്നതുമായ വീഡിയോയും സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് മണിക്കൂർ ആനയ്ക്ക് സമീപത്ത് സമയം ചെലവഴിച്ചും തീറ്റ കൊടുത്തും ഇണങ്ങിയ ശേഷമാണ് ആനപ്പുറത്ത് കയറിയിട്ടുള്ളതെന്നും സായി ശ്വേത പറയുന്നു. ആനയോടുള്ള ഇഷ്ടമുണ്ടായാൽ ആനപ്പുറത്ത് കയറാനുള്ള ധൈര്യം താനേ വരുമെന്നും സായി പറയുന്നുണ്ട്. ശ്വേതയുടെ ആനക്കമ്പം ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
Recommended Video

വിക്ടേഴ്സ് ചാനലിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സായി ശ്വേതയെ തേടി മറ്റ് പല അവസരങ്ങളും ലഭിച്ചിരുന്നു. ഇതിലൊന്ന് കെഎസ്എഫ്ഇയുടെ പരസ്യമായിരുന്നു. എന്നാൽ അധ്യാപനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അഭിനയത്തിലേക്കില്ലെന്നും സായി ശ്വേത വ്യക്തമാക്കിയിരുന്നു. തന്റെ അധ്യാപികമരാണ് തനിക്ക് അധ്യാപനത്തിലേക്ക് വരാനുള്ള പ്രചോദനമെന്നും ശ്വേത നേരത്തെ തുറന്നു പറഞ്ഞിരുന്നു.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications