Get Updates
Get notified of breaking news, exclusive insights, and must-see stories!

അയാള്‍ വീട്ടില്‍ വിളിച്ചു വരുത്തി തന്നെ കെട്ടിപ്പിടിച്ചു! ബലമായി ചുംബിച്ചു.. സംവിധായകനെതിരെ നടി

ബോളിവുഡ് നടി തനുശ്രീ ദത്ത തുടങ്ങിവെച്ച മീ ടു തുറന്നുപറച്ചിലുകള്‍ മന്ത്രി എംജെ അകബ്റിന്‍റെ മന്ത്രി പദവി തന്നെ നഷ്ടപ്പെടാന്‍ കാരണമായേക്കാവുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ദിവസമെന്നോണമാണ് പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങങ്ങള്‍ തുറന്നുപറയുന്നത്.

മീഡിയാ റൂമില്‍ നിന്ന് സിനിമാ മേഖലയിലേക്കും രാഷ്ട്രീയ സാംസ്കാരിക സാഹിത്യമേഖലയിലേക്കുമെല്ലാം മീ ടു തുറന്നു പറച്ചിലുകള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ബോളിവുഡ് നിര്‍മ്മാതാവ് സുഭാഷ് ഗായിക്കെതിരെ ലൈംഗീകാരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബോളിവുഡ് നടി കേറ്റ് ശര്‍മ്മ. ശര്‍മ്മയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

 പോലീസില്‍

പോലീസില്‍

കഴിഞ്ഞ ദിവസമാണ് നടി കേറ്റ് ശര്‍മ്മ ബോളിവുഡ് സിനിമാ നിര്‍മ്മാതാവായ സുബാഷ് ഗൈക്ക് എതിരെ പോലീസില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. നിര്‍മ്മാതാവ് തന്നെ ബലമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും ശ്രമിച്ചെന്ന് കേറ്റ് തന്‍റെ പരാതിയില്‍ പറയുന്നു.

 ആഗസ്ത് ആറിന്

ആഗസ്ത് ആറിന്

ആഗസ്ത് ആറിനാണ് സുഭാഷ് തന്നെ വീട്ടിലേക്ക് വിളിപ്പിച്ചത്. അന്ന് അയാള്‍ക്കൊപ്പം ആറ് പേരുണ്ടായിരുന്നു. താന്‍ വീട്ടിലെത്തിയ പിന്നാലെ എല്ലാരുടേയും മുന്‍പില്‍ വെച്ച് അയാള്‍ തന്നോട് മസാജ് ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടു.

 ഞെട്ടി

ഞെട്ടി

എന്നാല്‍ പെട്ടെന്ന് അത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എങ്കിലും മുതിര്‍ന്ന ആളെന്ന നിലയില്‍ മസാജ് ചെയ്ത് കൊടുക്കാന്‍ താന്‍ തയ്യാറായി. രണ്ടോ മൂന്നോ മിനിറ്റ് ഞാന്‍ അദ്ദേഹത്തിന് മസാജ് ചെയ്തു നല്‍കി. ഉടന്‍ തന്നെ കൈ കഴുകാനായി വാഷ് റൂമിലേക്ക് പോയി.

 പിറകെ

പിറകെ

എന്നാല്‍ തന്നെ പിന്തുടര്‍ന്ന് അയാള്‍ വാഷ് റൂമിലേക്ക് വന്നു. കൂടെയുള്ളവരോട് തന്നോട് സംസാരിക്കുനുണ്ടെന്ന് പറഞ്ഞാണ് അയാള്‍ വന്നത്. വാഷ് റൂമില്‍ എത്തിയ പിന്നാലെ ഇയാളുടെ മട്ട് മാറി.

 ഭീഷണി

ഭീഷണി

ഉടന്‍ തന്നെ അയാള്‍ തന്നെ കെട്ടിപിടിച്ചു. പിന്നാലെ അയാള്‍ തന്നെ ചുംബിച്ചു. ഭയന്ന താന്‍ വീട്ടില്‍ നിന്ന് പോകണമെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. കേറ്റിന്‍റെ പരാതിയില്‍ പറയുന്നു.

 കൂടെകിടക്കാന്‍

കൂടെകിടക്കാന്‍

തനിക്കൊപ്പം രാത്രിയില്‍ കിടന്നില്ലേങ്കില്‍ തനിക്ക് സിനിമയില്‍ അവസരം ഇല്ലാതാക്കുമെന്നും സുഭാഷ് ഭീഷണിപ്പെടുത്തിയതായി നടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 തള്ളി

തള്ളി

അതേസമയം കേറ്റിന്‍റെ പരാതി വാര്‍ത്തയാകുന്നതിന് തൊട്ട് മുന്‍പ് മീ ടു മൂവ്മെന്‍റിനെ പിന്തുണച്ച് സുഭാഷ് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. വളരെ പുരോഗമനപരമായ മുന്നേറ്റമെന്നായിരുന്നു സുഭാഷ് കുറിച്ചത്. എന്നാല്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കേറ്റിനെ തള്ളി സുഭാഷ് രംഗത്തെത്തി.

 ഫാഷന്‍

ഫാഷന്‍

ഇപ്പോള്‍ ഇത്തരം മീ ടു കാമ്പെയ്നുകള്‍ വെറും ഫാഷനായി മാറിയിരിക്കുകയാണെന്നും തെളിവുകളൊന്നുമില്ലാത്ത വെറും ആരോപണങ്ങള്‍ മാത്രമാണ് ഇവയെന്നും സുഭാഷ് പറഞ്ഞു. അതേസമയം ുഭാഷിനെതിരെ നേരത്തേയും ഒരു യുവതി കടുത്ത ആരോപണം ഉയര്‍ത്തിയിരു്നനു.

 പീഡിപ്പിച്ചു

പീഡിപ്പിച്ചു

തന്നെ മദ്യം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് സുഭാഷ് ഗായിക്കെതിരെ ലൈംഗിക പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+