സെയ്ഫ് അലി ഖാന് ആശുപത്രിയില്‍ ഇതുവരെ ചെലവായത് ഇത്ര; ഇന്‍ഷുറന്‍സിനത്തില്‍ കിട്ടുന്ന തുകയിത്ര
മുംബൈ: വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നടന് സെയ്ഫ് അലി ഖാന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, സെയ്ഫ് അപകടനില തരണം ചെയ്തുവെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതിനിടെ താരത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം വിശദാംശങ്ങള്‍ ചോര്‍ന്നു.
നിവാ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പോളിസി ഉടമയാണ് സെയ്ഫ്. സെയ്ഫ് അലി ഖാന് 35.95 ലക്ഷം രൂപയാണ് ക്ലെയിം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്‍ഷുറര്‍ അംഗീകരിച്ചത് 25 ലക്ഷം രൂപയാണ് എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. സെയ്ഫ് അലി ഖാന്റെ മെമ്പര്‍ ഐഡി, രോഗനിര്‍ണയം, റൂം വിഭാഗം, ഡിസ്ചാര്‍ജ് തീയതി എന്നിവ ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിശദാംശങ്ങളും പുറത്തുവന്ന ഡോക്യുമെന്റില്‍ ഉണ്ട്.

അതിനിടെ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ് എന്ന് നിവാ ബുപ പ്രസ്താവനയില്‍ പറഞ്ഞു. 'അദ്ദേഹം വേഗത്തിലും സുരക്ഷിതമായും സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു. ഞങ്ങളുടെ പോളിസി ഉടമകളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഞങ്ങള്‍ക്ക് പോളിസി ക്ലെയിം അഭ്യര്‍ത്ഥന അയച്ചിരുന്നു,' നിവ ബുപ പറഞ്ഞു.
ചികിത്സയ്ക്ക് ശേഷമുള്ള അന്തിമ ബില്ലുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവ നയ നിബന്ധനകള്‍ക്കനുസരിച്ച് തീര്‍പ്പാക്കും എന്നും ഈ ദുഷ്കരമായ സമയത്ത് തങ്ങള്‍ താരത്തിന്റേയും കുടുംബത്തിന്റെയും ഒപ്പം നില്ക്കുന്നു എന്നും കമ്പനി വ്യക്തമാക്കി. അതേസമയം, സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ നിര്‍ണായക സൂചനകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ആക്രമണം നടന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവം നടന്ന രാത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ അക്രമി ധരിച്ചിരുന്ന കറുത്ത ടീ ഷര്‍ട്ടിന് പകരം നീല ഷര്‍ട്ട് ധരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടന്റെ വീട്ടില്‍ നിന്ന് വളരെ അകലെയല്ലാതെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപമാണ് അദ്ദേഹത്തെ കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു മരപ്പണിക്കാരനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും പിന്നീട് വിട്ടയച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications