കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീതം ഹറാമെന്ന് പറഞ്ഞ മുജാഹിദ് ബാലുശ്ശേരിക്ക് സൈറ സലീമിന്‍റെ വക പാട്ട്! വീഡിയോ വൈറല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സംഗീതം പാടില്ല, മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി നൽകി സൈറ സലിം | Oneindia Malayalam

തന്‍റെ പ്രസംഗങ്ങളിലൂടെ എന്നും വിവാദം വിളിച്ചു വരുത്താറുള്ള മതപണ്ഡിതനും പ്രഭാഷകനുമാണ് മുജാഹിദ് ബാലുശ്ശേരി. കഴിഞ്ഞ ദിവസവും തന്‍റെ ഒരു പ്രസംഗത്തിലൂടെ ഇയാള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുമെന്നുമായിരുന്നു പ്രസംഗം.

പ്രസംഗത്തിനെതിരെ വന്‍ പ്രതിഷേധമാണ് മുസ്ലീം വിശ്വാസികളില്‍ നിന്ന് തന്നെ ഉയര്‍ന്നത്. ഇപ്പോള്‍ മത പ്രഭാഷകന്‍റെ ഉപദേശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സൈറ സലീം. മുജാഹിദ് ബാലുശ്ശേരിയുടെ അന്തക്കേടിന് ഒരു ഗാനമാലപിച്ച് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് സൈറ സലീം.

എന്തുകൊണ്ട്

എന്തുകൊണ്ട്

എന്തുകൊണ്ട് ഇസ്ലാം മതം സ്ത്രീകളെ നൃത്തം ചെയ്യുന്നതില്‍ നിന്നും പാട്ടുപാടുന്നതില്‍ നിന്നും വിലക്കി എന്ന് ആമുഖത്തോടെ തുടങ്ങുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായത്. സംഗീതവും നൃത്തവും ആളുകളെ നശിപ്പിക്കും എന്നാണ് മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടെത്തല്‍.

പ്രസംഗം ഇങ്ങനെ

പ്രസംഗം ഇങ്ങനെ

സംഗീവും നൃത്തവും ഒരുപകാരവുമില്ലാത്ത സാധനമാണ്. സംഗീതത്തെ പോലെ മനുഷ്യനെ നശിപ്പിച്ച ഒരു വൃത്തികെട്ട ഏര്‍പ്പാട് ലോകത്ത് വേറെയില്ല.തെരുവില്‍ ചെണ്ടകൊട്ടി പാടിയത് കൊണ്ട് ഇതുവരെ ആരേയും നല്ലവരാക്കാന്‍ പറ്റിയിട്ടില്ല.

അമ്പലത്തില്‍

അമ്പലത്തില്‍

അറവുകാട് ക്ഷേത്രത്തില്‍ താന്‍ പ്രസംഗിച്ചു. ക്ഷേത്രത്തിന് ഉള്ളില്‍ ചെന്ന് പ്രസംഗിച്ചു. എന്നാല്‍ പ്രസംഗം കഴിഞ്ഞ പിന്നാലെ എന്‍റെ കാറിനുള്ളില്‍ ഒരു അമ്മ വന്ന് കയറിയിരുന്നു. എന്നിട്ട് ഞാന്‍ നിന്‍റെ ഒപ്പം വരുവാണ് മോനെ എന്ന് എന്നോട് പറഞ്ഞു.

യുവാവ്

യുവാവ്

ഒരു ഹിന്ദുവായ യുവാവ് ഒരിക്കല്‍ തന്‍റെ പ്രസംഗം കേട്ട ശേഷം തന്‍റടുത്തേക്ക് ഓടി വന്നു. എന്നിട്ട് പറഞ്ഞു എനിക്ക് എന്‍റെ അമ്മയോട് മാപ്പ് പറയണം. ഞാന്‍ എന്‍റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രസംഗം കേട്ടപ്പോളാണ് എനിക്ക് തെറ്റ് മനസിലായത്.

യേശുദാസ്

യേശുദാസ്

യേശുദാസിന് 60 വയസായില്ലേ. ഈ വയസിനിടയില്‍ ഏതെങ്കിലും ഒരാള്‍ ചെന്നിട്ട് നിങ്ങളെ പാട്ട് കേട്ട് ഞാന്‍ നന്നായി എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ എന്‍റെ ഉള്ളം കൈയ്യില്‍ നിന്ന് രോമം പറിച്ച് തരും. അതുകൊണ്ട് തന്നെ നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ സംഗീതം കേട്ടിട്ടില്ലേ. എന്നാല്‍ നിങ്ങള്‍ നന്നാവും.

നിരന്തരം

നിരന്തരം

നിരന്തരം സംഗീതം കേള്‍ക്കുന്നവന്‍ നാടിനും കുടുംബത്തിനും ഒരുപകാരവും ഇല്ലാത്തവനാവും. അതുകൊണ്ട് ആ തോന്നിയവാസം അവസാനിപ്പിച്ച് മനുഷ്യനായി ജീവിക്കണം എന്നായിരുന്നു പ്രസംഗം.

പ്രതിഷേധം

പ്രതിഷേധം

പ്രസംഗം വൈറലായതോടെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. മുസ്ലീം മത വിശ്വാസികള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇസ്ലാമിന് നൂറ്റാണ്ടുകളുടെ സംഗീത പാരമ്പര്യമുണ്ടെന്നും താങ്കള്‍ക്ക് സംഗീതം ഇഷ്ടമല്ലേങ്കില്‍ അത് വിശ്വാസികളുടേയും മതത്തിന്‍റേയും പുറത്ത് കെട്ടിവെക്കേണ്ടെന്നായിരുന്നു പലരും പറഞ്ഞത്.

സൈറ സലീം

സൈറ സലീം

ഇതിനിടെ മുജാഹിദ് ബാലുശ്ശേരിയുടെ അന്തക്കേടിനുള്ള മറുപടി എന്ന കുറിപ്പോടെ ഒരു ഗാനം ആലപിച്ച് സൈറ സലീം ഡെഡിക്കേറ്റ് ചെയ്തത്.
മുജാഹിദ് ബാലുശ്ശേരിയുടെ latest അന്തക്കേട് കേട്ട 'ലെ ഞാൻ' Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ
NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്... ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും.. എന്ന കുറിപ്പോടെയാണ് സൈറ ഗാനം പങ്കുവെച്ചത്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
saira salims responds to mujahid balusseri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X