കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിറാം ഭട്ടിന് ജന്മനാടിന്റെ ആദരവും ജീവചരിത്ര പുസ്തക പ്രകാശനവും 29 ന്

Google Oneindia Malayalam News

കാസര്‍കോട്: കാരുണ്യത്തിന്റെ പ്രതീകമായ സായിറാം ഭട്ടിനുളള ജന്‍മനാടിന്റെ ആദരവും ജീവചരിത്ര പുസ്തക പ്രകാശനവും 29ന് പെര്‍ഡാല ജി.എച്ച്.എസില്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയക്ക് രണ്ടിന് മന്ത്രി.ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ എക്‌സ്എംചേഞ്ച് പ്രസിഡണ്ട് സംഘാടക സമിതി ചെയര്‍മാനുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിക്കും. പി.അബ്ദുസമദ് സമദാനി പുസ്തക പ്രകാശനവും പ്രഭാഷണവും നടത്തും.

kannada-books300-

സായിറാം ഭട്ട് നിര്‍മ്മിച്ച് നല്‍കുന്ന 250 -മത് വീടിന്റെ താക്കോല്‍ ദാനം കര്‍ണാടക മന്ത്രി രാമനാഥ റൈ നിര്‍വ്വഹിക്കും കൊണ്ടയൂര്‍ യോഗാനന്ദ സരസ്വതി സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎംഅഷ്‌റഫ് പുസ്തകത്തെ പരിചയപ്പെടുത്തും. റവ ഫാദര്‍ രാജു ഫിലിപ്പ്, പി കരുണാകരന്‍ എംപി., എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാക്ക്, കെ.കുഞ്ഞിരാമന്‍, പുത്തൂര്‍ എം.എല്‍.എ. ശകുന്തള ഷെട്ടി, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല സി.ടി.അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണ ഭട്ട് സംസാരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, പ്രൊഫ.ശ്രീനാഥ്, പി.ജി.ചന്ദ്രഹാസ റൈ, തിരുപതികുമാര്‍ ഭട്ട്, അഖിലേഷ് നകുമുഖം, വിദ്യാഗണേഷ് സംബന്ധിച്ചു

English summary
sairam bhatt honored in kasarkode,biography disclosure on tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X