കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിറാം ഗോപാലകൃഷ്ണഭട്ട് മനുഷ്യസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം- മന്ത്രി ചന്ദ്രശേഖരന്‍

Google Oneindia Malayalam News

ബദിയടുക്ക: നന്മയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാവരെയും ഒരു പോലെ വിസ്മയിപ്പിച്ച അതുല്യ വ്യക്തിത്വത്തിന്റെ ഉടമയാണ് സായിറാം ഗോപാലകൃഷ്ണഭട്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സായിറാം ഭട്ടിന് ജന്മനാട് നല്‍കിയ വര്‍ണ്ണാഭമായ ആദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഷുഹൈബ് വധം: കുടുംബം സുപ്രീംകോടതിയിലേക്ക്, സംസ്ഥാന പോലീസില്‍ വിശ്വാസമില്ലഷുഹൈബ് വധം: കുടുംബം സുപ്രീംകോടതിയിലേക്ക്, സംസ്ഥാന പോലീസില്‍ വിശ്വാസമില്ല

മനുഷ്യ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ സായിറാംഗോപാല കൃഷ്ണ ഭട്ടിനെ പോലെ മാര്‍ഗദര്‍ശിയാകാന്‍ എത്ര ശ്രമിച്ചാലും നന്മകെട്ട ഈ കാലത്ത് നടക്കാത്ത സ്ഥിതിയാണെന്നും അ ദ്ദേഹം പറഞ്ഞു. രണ്ട് തവ ണ കേരള സര്‍ക്കാര്‍ പത്മ പുരസ്‌കാരത്തിന് സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ പേര് ശുപാര്‍ശ ചെയ്തതെന്നും എന്നാല്‍ കേന്ദ്രം ഇത് പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ആദരകമ്മിറ്റി ചെയര്‍മാന്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു.

echandrashekaran

മുന്‍ എം.പി. അ ബ്ദു സമദ് സമദാനി ആമുഖ പ്രഭാഷണം നടത്തി. ജീവിത മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന ഇക്കാലത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിയാണ് സായിറാം ഭട്ട് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണ്. ലോകം ഇന്ന് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം സ്‌നേഹശൂന്യതയാണ്. ഈ ശൂന്യതയാണ് തന്റെ മഹത്തായ സേവനത്തിലൂടെ സായിറാം ഗോപാലകൃഷ്ണ ഭട്ട് മറികടക്കുന്നത് -സമദാനി പറഞ്ഞു.

എബി കുട്ടിയാനം സായിറാം ഭട്ടിനെ കുറിച്ചെഴുതിയ പുസ്തക പ്രകാശനം സമദാനി നിര്‍വഹിച്ചു. കൊണ്ടയൂര്‍ ശ്രീ യോഗാനന്ദ സരസ്വതി ആശീര്‍ വചനം നടത്തി. സായിറാം ഭട്ട് നിര്‍മ്മിച്ചു നല്‍കുന്ന 250-ാമത് വീടിന്റെ താക്കോല്‍ദാനം നീര്‍ച്ചാലിലെ ലീലക്ക് കൈമാറി പുത്തൂര്‍ എം.എല്‍.എ ശകുന്തള ഷെട്ടി നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.

സായിറാം ഭട്ടിന്റെ ഭാര്യ ശാരദ ഭട്ട്, ഫാ. രാജുഫിലിപ്പ് സക്കറിയ, ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട്, യോഗീഷ് ഭട്ട്, എം.ബി പുരാണിക്, പ്രൊഫ.ശ്രീനാഥ്, പ്രദീപ്കുമാര്‍ കല്‍ക്കുറ, ഹരീഷ് നാരംപാടി, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, നിരഞ്ജന്‍, എബി കുട്ടിയാനം, ഇബ്രാഹിം മദക്കം പ്രസംഗിച്ചു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം താമസിക്കുന്നത് പശു തൊഴുത്തില്‍കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം താമസിക്കുന്നത് പശു തൊഴുത്തില്‍

English summary
sairam bhatt is an example of humanity sas minister e chandrashekaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X