കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ തട്ടിപ്പ്: സരിത നായര്‍ക്ക് ജാമ്യം

Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പണം ഉപയോഗിച്ച് വാങ്ങിയ സരിത എസ് നായരുടെ സാരികള്‍ കണ്ടുകെട്ടാത്തത് എന്താണെന്ന് കോടതി. 13 ലക്ഷം രൂപ മുടക്കിയാണ് സരിത എസ് നായര്‍ സാരികള്‍ വാങ്ങിയത് എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇപ്പോള്‍ സരിത ഉപയോഗിക്കുന്ന സാരികള്‍ തട്ടിപ്പുപണം കൊണ്ട് വാങ്ങിയതല്ലേ, എന്നിട്ടും എന്താണ് സരിതയുടെ സാരി കണ്ടുകെട്ടാത്തത് - കോടതി ആരാഞ്ഞു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി സരിത നായര്‍ക്ക് ജാമ്യം കിട്ടി. സരിത പണം തട്ടി എന്ന് കാണിച്ച് എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിതയ്ക്ക് ജാമ്യം ലഭിച്ചത്.

saritha-nair

ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോടതിയില്‍ നിന്നും സോളാര്‍ കേസ് പ്രതിയായ സരിത എസ് നായരുടെ സാരിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. സരിതയ്ക്ക് എത്ര സാരികളാണ് ഉള്ളത്? സരിതയ്ക്ക് ഓരോ ദിവസവും പുതിയ സാരികള്‍ കിട്ടുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ജഡ്ജി ഹാറുണ്‍ റഷീദ് വ്യാഴാഴ്ച ചോദിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ സരിത എസ് നായര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോഴെല്ലാം വിവിധ നിറങ്ങളിലുള്ളതും വിലകൂടിയതുമായ സാരികളാണ് ഉപയോഗിക്കാറുള്ളത്. ഇത് ടി വി ചാനലുകള്‍ എടുത്തുകാട്ടാറുമുണ്ട്. ദൃശ്യമാധ്യമങ്ങള്‍ കാണിക്കുന്ന ഈ റിപ്പോര്‍ട്ടുകളെക്കുറിച്ചാണ് കോടതി ചോദിച്ചത്. ഈ സാരികളെല്ലാം പോലീസ് വാങ്ങിക്കൊടുക്കുന്നതാണോ എന്നുപോലും കോടതി ചോദിച്ചു.

കേസിന്റെ മെറിറ്റുമായി സരിത എസ് നായരുടെ സാരിക്ക് ബന്ധമെന്താണ് എന്ന ചോദ്യം വരുന്നിടത്താണ് കോടതിയുടെ പരാമര്‍ശത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇതുമായി ബന്ധമില്ലാത്ത സരിത എസ് നായരും അവരുടെ സാരികളും കോടതിയുടെ പരാമര്‍ശത്തില്‍ കേറിക്കൂടിയത് എന്നതും ശ്രദ്ധേയമാണ്.

സരിതയുടെ സാരികളുടെ എണ്ണം ആരായുന്ന കോടതി സാംസ്‌കാരിക മൂല്യച്യുതിയിലെ ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് എന്ന് കൂടി പറയുന്നതില്‍ കല്ലുകടിയുണ്ട് എന്നാണ് ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ആക്ഷേപം. വിചാരണക്കാലയളവില്‍ പ്രതികള്‍ക്ക് സ്വന്തം വസ്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തെക്കൂടിയാണ് കോടതി ചോദ്യം ചെയ്തത്.

English summary
Solar scam accused Saritha S Nair gets bail in a case registered by Ernakulam North police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X