Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെതിരെ പരാതി നല്‍കാന്‍ സരിത നായര്‍

തിരുവനന്തപുരം: സത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ കേസ് കൊടുക്കുമെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായരുടെ ഭീഷണി. വി എസ് അച്യുതാനന്ദനെ മാത്രമല്ല, തനിക്കെതിരെ ആരോപണമുന്നയിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ അടക്കം മറ്റു പലര്‍ക്കുമെതിരെ കേസ് കൊടുക്കാനുള്ള പരിപാടിയിലാണ് സരിത എന്നാണ് അറിയുന്നത്.

സോളാര്‍ കേസില്‍ അകത്തുകിടക്കുന്ന ബിജു രാധാകൃഷ്ണനും, ബിജുവിന്റെ വക്കീല്‍ ജേക്കബ് മാത്യുവിനും എതിരെ കേസ് കൊടുക്കാനും സരിത ആലോചിക്കുന്നുണ്ട് എന്ന് ഫെനി ബാലകൃഷ്ണനാണ് അറിയിച്ചത്. സോളാര്‍ കേസില്‍ സരിത എസ് നായരുടെ അഭിഭാഷകനാണ് ഫെനി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി എസ് എച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞിരുന്നു.

saritha-s-nair

സോളാര്‍ കേസില്‍ മജിസ്‌ട്രേററിന് മുന്നില്‍ സരിത നല്‍കിയ മൊഴിയെക്കുറിച്ച് അന്വേഷിക്കണം എന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, കേസിന്റെ പല ഘട്ടങ്ങളിലും തിരുവഞ്ചൂരിന്റെയും മറ്റ് മന്ത്രിമാരുടെയും ഇടപെടല്‍ അടക്കം പല നിര്‍ണായകവിവരങ്ങള്‍ കെ സുരേന്ദ്രന്‍ പുറത്തുകൊണ്ടുവന്നിരുന്നു.

ഇതേ കേസില്‍ തന്നെ പ്രതിയായി അകത്തുകിടക്കുന്ന ബിജു രാധാകൃഷ്ണനെയും ബിജുവിന്റെ വക്കീലിനെയും വെറുതെ വിടാനും സരിത ഉദ്ദേശിച്ചിട്ടില്ല. സരിതയും മന്ത്രിമാരും ബന്ധപ്പെടുന്ന വീഡിയോ കയ്യിലുണ്ട് എന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിനാണ് ബിജുവിനെതിരെ പരാതി. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില് ബിജുവിന്റെ വക്കീലായ ജേക്കബ് മാത്യു ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ തന്നെ ആരും പീഡിപ്പിച്ചിട്ടില്ല എന്നായിരുന്നു സരിതയുടെ നിലപാട്. മാത്രമല്ല, ഇക്കാര്യങ്ങള്‍ പുറത്തുപറയുന്നവര്‍ക്കെതിരെ കേസ് കൊടുക്കും എന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട് എന്നതാണ് രസകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+