• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സജാദിന് കഞ്ചാവ് കച്ചവടം; വിറ്റത് ഫുഡ് ഡെലിവറിയുടെ മറവിൽ ..നിർണായക വിവരങ്ങൾ പുറത്ത്

Google Oneindia Malayalam News

കോഴിക്കോട്; നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഷഹനയുടെ ഭർത്താവിന് കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നതായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സജാദും ഷഹനയും കഴിഞ്ഞ കോഴിക്കോടുള്ള വാടക വീട്ടിൽ ലഹരി വസ്തുക്കൾ പോലീസ് കണ്ടെടുത്തിരുന്നു. എം ഡി എം എ, എൽ എസ് ഡി അടക്കമുള്ള വസ്തുക്കളായിരുന്നു കണ്ടെത്തിയത്. തുടർ അന്വേഷണത്തിനാാണ് ഇപ്പോൾ സജാദിന്റെ ലഹരിക്കച്ചവടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

കാവ്യ, കൂറുമാറിയ സക്ഷികൾ, അഭിഭാഷകർ, 2 ലക്ഷത്തോളം ഫയലുകൾ'; നിർണായക നീക്കത്തിന് പ്രോസിക്യൂഷൻകാവ്യ, കൂറുമാറിയ സക്ഷികൾ, അഭിഭാഷകർ, 2 ലക്ഷത്തോളം ഫയലുകൾ'; നിർണായക നീക്കത്തിന് പ്രോസിക്യൂഷൻ

കഞ്ചാവ് കച്ചവടം ഫുഡ് ഡെലിവറിയുടെ മറവിൽ


ശനിയാഴ്ച രാവിലെ സജാദിനെ പറമ്പിൽ ബസാറിലെ വാടക വീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. തന്റെ ലഹരി ഉപയോഗത്തിന്റെ പേരിൽ ഷഹാന എന്നും വഴക്കിടാറുണ്ടായിരുന്നുവെന്ന് സജാദ് പോലീസിന് മൊഴി നൽകി. സംഭവ ദിവസവും കഞ്ചാവും എം ഡി എം എയും താൻ ഉപയോഗിച്ചിരുന്നതായും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


‌അതേസമയം ഷഹനയുടേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് കണ്ടെത്താനായി വിദഗ്ദ സംഘം ഇന്ന് വീട്ടിൽ പരിശോധന നടത്തും. വീട്ടിലിലെ ജനലിൽ ഷഹന തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സജാദ് പറഞ്ഞത്. വീട്ടിലെ അയ ഉപയോഗിച്ചാണ് ജനലിൽ തൂങ്ങിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഷഹനയുടെ പോസ്റ്റ്മാർട്ടം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

'ഭാവന ഏത് വസ്ത്രം ധരിച്ചാലും ഒരേ പൊളിയാണ്'; ദേ ഈ ചുവന്ന ധാവണി ലുക്ക് നോക്കിയേ......വൈറൽ

കെട്ടിതൂക്കിയതെന്ന് കുടുംബത്തിൻരെ ആരോപണം


എന്നാൽ ഷഹനയെ കെട്ടിത്തൂക്കിയാതാണെന്ന ആരോപണമാണ് കുടുംബം ഉയർത്തുന്നത്. അയ കെട്ടിയ കയർ ഉപയോഗിച്ച് ജനലിൽ തൂങ്ങാനാകാൻ കഴിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. തലേ ദിവസം തന്നെ വിളിച്ചതായും മകൾ വളരെ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും ഷഹനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ മകളെ സജാദ് നിരന്തരം മർദ്ദിച്ചിരുന്നതായും അവർ ആരോപിച്ചിരുന്നു.

ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ


മകളുടെ ശരീരത്തിൽ മർദ്ദനം ഏറ്റപാടുകൾ ഉണ്ടായിരുന്നുവെന്നും ഉമ്മ ആരോപിച്ചു. ഷഹനയുടെ രണ്ട് ചെവികളിലും നീലിച്ച പാടുകൾ ഉണ്ടെന്നും അമ്മ ആരോപിക്കുന്നു. മർദ്ദിച്ച പാടുകളുണ്ട്. രണ്ട് കൈക്കളിലും പൊട്ടലുണ്ട്. കഴുത്തിൽ വിരലുകൾ അമർന്ന രീതിയിൽ ഉള്ള പാടുകൾ ഉണ്ടെന്നും അമ്മ ആരോപിച്ചു. മകൾക്ക് പലപ്പോഴും സജാദ് ഭക്ഷണം നൽകിയിരുന്നില്ലെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മകൾ പറഞ്ഞിട്ടുണ്ടെന്നും അമ്മ പറഞ്ഞു

ലഹരി കൊടുത്തോയെന്ന് പരിശോധിക്കും


നിലവിൽ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് സജാദിനെ അറസ്റ്റ് ചെയ്തത്. സജാദിന്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാൾ ഭാര്യയ്ക്ക് ലഹരി മരുന്ന് നൽകിയിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കും. ഷഹനയുടെ മൃതദേഹത്തിന്റെ രാസപരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്.

ആത്മഹത്യ ചെയ്തത്


വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അയൽവാസികൾ എത്തുമ്പോൾ സജാദിന്റെ മടിയിൽ അവശനിലയിൽ കിടക്കുകയായിരുന്നത്രേ ഷഹന. അവൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു സജാദ് അൽവാസികളോട് പറഞ്ഞത്. ഒന്നര വർഷം മുൻപാണ് കോഴിക്കോട് ചെറുകളും സ്വദേശിയായ സജാദ് ഷഹയെ വിവാഹം കഴിച്ചത്. സാർഗോഡ് ചെറുവത്തൂർ തിമിരി സ്വദേശിയാണ് ഷഹന. വിവാഹത്തിന് ഷഹനയുടെ വീട്ടുകാർ ആദ്യം എതിർപ്പുയർത്തിയിരുന്നു.

cmsvideo
  അവളെ അവൻ കൊന്നു, 25 പവനും അവൻ വിഴുങ്ങി ഷഹനയുടെ ഉമ്മ തുറന്ന് പറയുന്നു
  English summary
  Sajad sells cannabis; Sold under the guise of food delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X