Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം'; സജീഷിന് ആശംസയുമായി കെ കെ ശൈലജ

കോഴിക്കോട്: മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന പേരാണ് സിസ്റ്റർ ലിനിയുടേത്. കേരളത്തെ വെറപ്പിച്ചുനിർത്തിയ നിപയ്ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് ലിനിയ്ക്ക് ജീവൻ നഷ്ടമായത്. ലിനി ഭർത്താവ് സജീഷിന് എഴുതിയ കുറിപ്പിലെ വാക്കുകൾ നിറകണ്ണുകളോടെയാണ് കേരളം കേട്ടത്.

ലിനിയുടെ വിയോ​ഗത്തിൽ വിതുമ്പിനിന്ന സജീഷിനെയും കുട്ടികളേയും ആർക്കും മറക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം സജീഷ് വീണ്ടും വിവാഹിതനാകാൻ പോകുന്ന കാര്യം സാമൂ​ഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ സജീഷിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മുൻ ആരോ​ഗ്യമന്ത്രി കെകെ ശൈലജ. ഫേസ്ബക്ക് കുറിപ്പിലൂടെയാണ് ആശംസ അറിയിച്ചത്.

1


കെക ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്.
കേരളത്തിൻ്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്.

പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍

2


ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളർത്തുന്നതിൽ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.
റിതുലിനും, സിദ്ധാർത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

3

പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സന്തോഷം പങ്കുവെച്ച് സജീഷ് ഇട്ട പോസ്റ്റിൽ നിരവധിപേരാണ് ആശംസ അറിയിച്ചത്. മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്നാണ് സജീഷ് കുറിച്ചത്.. ഓഗസ്റ്റ് 29 ന് വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചാണ് സതീഷിന്റെയും പ്രതിഭയുടെയും വിവാഹം. എല്ലാവരുടേയും അനുഗ്രഹവും പിന്തുണയും തങ്ങൾക്ക് ഉണ്ടാകണമെന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.

4

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ', പോസ്റ്റിൽ
. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യവേയായിരുന്നു ലിനിക്ക് വൈറസ് ബാധിച്ചത്. 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+