കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനങ്ങള്‍ ഇൻ‌സ്പെക്ടർ ബലറാമിന്‍റേയും ഭരത് ചന്ദ്രന്‍റേയും ആരാധകരാകുന്നതിന് ഇതൊക്കെ തന്നെ കാരണം'

Google Oneindia Malayalam News

പോലീസ് എങ്ങനെയാകും ഹൈദരാബാദ് മോഡല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തുന്നതെന്ന് വിശദീകരിച്ച് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. സ്നേഹം അഭിനിയച്ചെത്തുന്ന ഒരു പോലീസുകാരന്‍ വഴിയായിരിക്കും ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ ആസുത്രണം ചെയ്യുകയെന്നാണ് ഫെയ്സുബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ സജീവന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നത്.

ജനങ്ങള്‍ എന്തുകൊണ്ടാണ് ഇൻ‌സ്പെക്ടർ ബലറാമിന്‍റേയും ഭരത് ചന്ദ്രന്‍റേയും ആരാധകരായി മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സജീവന്‍ അന്തിക്കാടിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എങ്ങനെ

എങ്ങനെ

ബലാത്സംഗികളുടെ കൂട്ടക്കൊല

വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നതായാണ് വാർത്ത. പോലീസ് എങ്ങനെയാകും ഇത്തരം കൊലകൾ നടപ്പാക്കുന്നത്?.
പോലീസിനോട് ഇടഞ്ഞാലും ഇറങ്ങിയോടിയാലും കൊല്ലപ്പെടുമെന്ന് പ്രതികൾക്കറിയാം. അതിനാൽ അവർ അത് ചെയ്യില്ല.

ഒരു പോലീസുകാരനു മാത്രം

ഒരു പോലീസുകാരനു മാത്രം

പക്ഷെ അവരെ അതിനായി പ്രേരിപ്പിക്കാനാകും. പക്ഷെ ഒരു പോലീസുകാരനു മാത്രമെ കഴിയൂ. വരുന്നവരുടെയും പോകുന്നവരുടെയും വക ഭീകരമായ ഇടിയും തൊഴിയും കൊണ്ട് ഇടിമുറിക്കുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന പ്രതികളുടെ പ്രതീക്ഷ നഷ്ടപ്പെടുന്നിടത്ത് ഒരു പോലീസുകാരൻ സ്നേഹം അഭിനയിച്ചെത്തും

പ്രതികളെ ബോധ്യപ്പെടുത്തും

പ്രതികളെ ബോധ്യപ്പെടുത്തും

അയാളെ തീർച്ചയായും അതിനായി ഒരു ഉന്നതൻ നിയോഗിച്ചതായിരിക്കും. ഇടിമുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ടാലും തൂക്കുകയർ കിട്ടുമെന്നും മരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും ആ പോലീസുകാരൻ പ്രതികളെ ബോധ്യപ്പെടുത്തും.

എകവഴി

എകവഴി

രക്ഷപ്പെടൽ മാത്രമാണ് എകവഴി. താൻ ചോദിക്കുന്ന പണം തരികയാണെങ്കിൽ രക്ഷപ്പെടുത്താമെന്നയാൾ ഉറപ്പു നൽകും.
പ്രതികൾ സഞ്ചരിക്കുന്ന പോലീസ് വണ്ടിയിലും ആ പോലീസുകാരൻ ഉണ്ടാകും. അവർക്ക് രക്ഷപ്പെടാനുള്ള സിഗ്നൽ വരെ കൊടുക്കും. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ മറിച്ചൊരു ചിന്തയൊന്നും ഇജ്ജാതി ക്രിമിനലുകളിൽ ഉണ്ടാകില്ല.

വെടിവെച്ചിടുകയെ വേണ്ടൂ

വെടിവെച്ചിടുകയെ വേണ്ടൂ

ഒറ്റ ഓട്ടമാണ്. പോലീസുകാർക്ക് വെടിവെച്ചിടുകയെ വേണ്ടൂ. ഒന്നു രണ്ട് ആയുധങ്ങൾ വെടിയേറ്റു വീണവരുടെ കൈകളിൽ പിടിപ്പിച്ചാൽ ഏറ്റുമുട്ടലിനു ശേഷം വധിക്കപ്പെട്ടവർ എന്ന വിശേഷം ചേർക്കാം . ബാക്കി പത്രക്കാർ പൊലിപ്പിച്ചു കൊള്ളും.

ശിക്ഷിക്കാനുള്ള വകുപ്പുണ്ടോ

ശിക്ഷിക്കാനുള്ള വകുപ്പുണ്ടോ

ഇവിടെ ഉയരുന്ന ചോദ്യം നമ്മുടെ നിയമത്തിൽ പോലീസിനു ശിക്ഷിക്കാനുള്ള വകുപ്പുണ്ടോ എന്നാണ്. തീർച്ചയായും ഇല്ല എന്ന് ജനങ്ങൾക്കറിയാം. എന്നിട്ടും എന്തിന് അവർ ഇത്തരം അപൂർവ്വം കേസുകളിൽ ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കുന്നു .

ചന്ദ്രശേഖരൻ കേസ്

ചന്ദ്രശേഖരൻ കേസ്

നിഷ്ഠൂരമായ കൊല നടത്തി കഠിന തടവിന് ശിക്ഷിക്കപ്പെട്ട പലരും ജയിലിൽ കഴിയുന്നില്ല. രാഷ്ട്രീയ സ്വാധീനമുള്ളവർ അധിക ദിവസങ്ങളും പരോളിൽ ഇറങ്ങി സുഖിക്കുന്നതായി ജനം കാണുന്നു. (ഉദാഹരണമായി കേരളത്തിൽ ടി.പി ചന്ദ്രശേഖരൻ കേസ് ) പരോളിൽ പുറത്തിറങ്ങിയ ചില പ്രതികൾ മറ്റ് കൊലകൾ ആസൂത്രണം ചെയ്യുന്നത് കൂടി ജനങ്ങൾ കാണുന്നു.

ആരാധകരാകുന്നതിന് കാരണം

ആരാധകരാകുന്നതിന് കാരണം

ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുന്നത് ഇങ്ങിനെയാണ്. ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും എടുത്ത് അട്ടത്ത് വെച്ച് ജനങ്ങളെല്ലാം വാൾട്ടർ തേവാരം , ഇൻ‌സ്പെക്ടർ ബലറാം, ഭരത് ചന്ദ്രൻ ഐ പി എസ് എന്നിവരുടെയൊക്കെ ആരാധകരാകുന്നതിനും ഇതൊക്കെ തന്നെ കാരണം.

ഫെയ്സ്ബുക്ക് പോസ്റ്റ്

സജീവന്‍ അന്തിക്കാട്

രാഹുല്‍ അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല്‍ പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നുരാഹുല്‍ അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല്‍ പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നു

സജ്ജനറിനേയും പോലീസിനേയും ആഘോഷിച്ച് ജനം; വാറങ്കല്‍ ഇര പ്രണിത പറയുന്നത് ഇതാണ്സജ്ജനറിനേയും പോലീസിനേയും ആഘോഷിച്ച് ജനം; വാറങ്കല്‍ ഇര പ്രണിത പറയുന്നത് ഇതാണ്

English summary
sajeevan anthikad on hyderabad case accused encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X