സജിചെറിയാന്‍ വീണ്ടും മന്ത്രി പദവിയിലേക്ക്: പിണറായി ഭരണ ഘടനയെ അംഗീകരിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സജിചെറിയാനെ മന്ത്രിസഭയിലെടുക്കുന്നതോടെ ഇന്ത്യൻ ഭരണഘടനയെ ഞങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പിണറായി വിജയൻ പരസ്യമായി പ്രഖാപിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രകോപനകരമായ നീക്കമാണെന്നും തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ബി ജെ പി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അപമാനിച്ച സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രതിഷേധാർഹമാണ്. നിയമവാഴ്ചയെ പൂർണമായും അനാദരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. സാമ്രാജ്യത്വശക്തികളോടൊപ്പം ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പറഞ്ഞ പാർട്ടിയായ സി പി എമ്മിൽ നിന്നും മറിച്ചൊരു തീരുമാനം ആരും പ്രതീക്ഷിക്കേണ്ടതില്ല.

ജോൺ ബ്രിട്ടാസ് എം പി മുജാഹിദ് സമ്മേളനത്തിൽ പോയി രാജ്യത്തിനെതിരെ കലാപാഹ്വാനം നടത്തിയിരിക്കുകയാണ്. 20 കോടി മുസ്ലിംങ്ങളെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നത് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ്. യു ജി സി മാനദണ്ഡങ്ങൾ കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കില്ലെന്നാണ് അദ്ദേഹം വീമ്പിളക്കുന്നത്.
ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച മുഖ്യമന്ത്രിക്ക് നമ്മുടെ സംസ്കാരത്തോട് പുച്ഛമാണ്. ഏകാധിപതിയെ പോലെ ഭരിക്കാമെന്നാണ് പിണറായി വിജയൻ കരുതുന്നത്. ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. കേരളം എന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. രാജ്യദ്രോഹശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണിത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തിയ റെയിഡിന്റെ വിവരങ്ങൾ ചോർത്തിയത് ഇവിടുത്തെ പൊലീസാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ യു ഡി എഫി ൽ നിന്നാരും പങ്കെടുക്കില്ല. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ ആള്‍ വീണ്ടും മന്ത്രിയാകുന്നതിന്റെ യുക്തി എന്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ഭരണഘടന കുന്തവും കൊടച്ചക്രമവുമാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യു.ഡി.എഫ് അംഗീകരിക്കില്ല. കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുന്‍പ് സജി ചെറിയാനെ കുറ്റവിമുക്തനാക്കിയുള്ള പ്രഖ്യാപനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications