കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'55 വയസ് പ്രായപരിധി' പൊല്ലാപ്പായി; മലക്കം മറിഞ്ഞ് സജി ചെറിയാൻ എംഎൽഎ, വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം; ജനപ്രതിനിധികൾക്ക് നിശ്ചിത പ്രായം ഉറപ്പാക്കണമെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് സജി ചെറിയാൻ എംഎൽഎ. പ്രായപരിധി 55 വയസ്സ് ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. അതേസമയം നേതാക്കൾക്ക് എത്രകാലം വരെയും പൊതുപ്രവർത്തനം തുടരാമെന്നും എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പഴയ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ പോസ്റ്റ് തെറ്റിധരിച്ചതാണെന്ന് വ്യക്തമാക്ക പുതിയ പോസ്റ്റും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 ആദ്യ പോസ്റ്റ് ഇങ്ങനെ

ആദ്യ പോസ്റ്റ് ഇങ്ങനെ

'രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം. എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം. ഒരു പൊതു തീരുമാനം വരുത്താൻ എന്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ്. അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ. പുതിയ തലമുറ വരട്ടെ' എന്നായിരുന്നു എംഎൽഎ ഫേസ്ബുക്കിൽ ആദ്യം കുറിച്ചത്.

 വ്യക്തമായ രൂപരേഖ

വ്യക്തമായ രൂപരേഖ

എന്നാൽ പ്രതികരണം സംബന്ധിച്ച് പാർട്ടിയിൽ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണം. അദ്ദേഹത്തിന്റെ പുതിയ കുറിപ്പ് ഇങ്ങനെ- പ്രിയപ്പെട്ടവരെ.... ഞാൻ ഇന്നലെ എൻ്റെ പേജിൽ ഇട്ട പോസ്റ്റ് ചിലരെങ്കിലും തെറ്റിദ്ധരിച്ചു ...ഞാൻ ഉദ്ദേശിച്ചത് ജനപ്രതിനിധികളായി വരുന്നവർ ഒരു ഘട്ടം കഴിയുമ്പോൾ പാർട്ടി ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കണം ...ഇതിന് പാർട്ടി ഒരു വ്യക്തമായ രൂപരേഖ ഉണ്ടാക്കണം...

Recommended Video

cmsvideo
Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam
 സിപിഎം സ്വീകരിച്ച് വരുന്നത്

സിപിഎം സ്വീകരിച്ച് വരുന്നത്

മുതിർന്നവരുടെ അനുഭവങ്ങളും ,പുതു തലമുറയുടെ ഊർജ്ജസ്വലതയും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന നിലപാട് ആണ് CPIM സ്വീകരിച്ചു വരുന്നത് ... ആ നിലപാട് തന്നെയാണ് എനിക്കുള്ളത് .ആ നിലപാട് കാലാകാലങ്ങളിൽ കർശനമായി നടപ്പാക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത് ...കാരണം ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ കേഡറുന്മാരെ പാർട്ടി പ്രവർത്തനത്തിൽ നിയോഗിക്കണം

 ഭാവി വളർച്ചയ്ക്കും നല്ലതായിരിക്കും

ഭാവി വളർച്ചയ്ക്കും നല്ലതായിരിക്കും

കുടുതൽ ആളുകൾക്ക് പാർലമെൻ്റി പ്രവർത്തനത്തിനോടാണ് താത്പര്യം ..ഈ താത്പര്യം ബോധപൂർവ്വം കുറക്കുന്നതിന് ചില നിബന്ധനകൾ പാർട്ടി ഏർപ്പെടുത്തിയിട്ടുണ്ട്... അത് മാത്രം പോര പ്രായപരിധി പാർട്ടിയിലെ സ്ഥാനങ്ങൾക്ക് നിശ്ചയിച്ചതു പോലെ പാർലമെൻറി രംഗത്തും ആലോചിക്കുന്നത് ഭാവി വളർച്ചയ്ക്ക്നല്ലതായിരിക്കും അതാണ് ഞാൻ ഉദ്ദേശിച്ചത് ...

 ഖേദിക്കുന്നു

ഖേദിക്കുന്നു

ഈ കാര്യം വ്യക്തമാക്കി ഇന്നലെ തന്നെ ഞാൻ കമൻറ് ഇട്ടിരുന്നു. ...തെറ്റായി ചിലർ ഈ നല്ല ഉദ്ദേശത്തെ വ്യഖ്യാനിച്ചതിനാൽ ഞാൻ ഇന്നലെയിട്ട പോസ്റ്റ് പിൻവലിക്കുന്നു .... ചർച്ച അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആരെങ്കിലും തെറ്റി സരിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു...

റമീസിന് ശക്തമായ വിദേശബന്ധങ്ങള്‍, സ്വര്‍ണം കടത്തുന്നതിനായി ഒരു സംഘം, എന്‍ഐഎ പറയുന്നത്!!റമീസിന് ശക്തമായ വിദേശബന്ധങ്ങള്‍, സ്വര്‍ണം കടത്തുന്നതിനായി ഒരു സംഘം, എന്‍ഐഎ പറയുന്നത്!!

ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം: പരിശോധന ഉയർത്താൻ തീരുമാനം, ആവശ്യമെങ്കിൽ ലോക്ക്ഡൌൺ പ്രഖ്യാപനം!!ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം: പരിശോധന ഉയർത്താൻ തീരുമാനം, ആവശ്യമെങ്കിൽ ലോക്ക്ഡൌൺ പ്രഖ്യാപനം!!

പബ്ജി നിരോധിച്ചാല്‍ യുവാക്കള്‍ തൊഴില്‍ ചോദിക്കാന്‍ തുടങ്ങും, മോദി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്!!പബ്ജി നിരോധിച്ചാല്‍ യുവാക്കള്‍ തൊഴില്‍ ചോദിക്കാന്‍ തുടങ്ങും, മോദി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്!!

English summary
Saji cheriyan changes his stand on age limit for politicians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X