ഗവർണറുടെ അവസാന നിമിഷത്തെ മലക്കം മറിച്ചിൽ; സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ തയ്യാറായില്ലെങ്കിലും പരിഹാരം
തിരുവനന്തപുരം: സജി ചെറിയാൻ്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് തടയാൻ ഗവർണർ ശക്തമായി ശ്രമിച്ചേക്കുമെന്നായിരുന്നു പൊതുവെ കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അവസാന നിമിഷം സർക്കാരിനെ പോലും അമ്പരിപ്പിച്ച് കൊണ്ട് ഗവർണർ മലക്കം മറിയുകയായിരുന്നു.
ഭരണഘടനയുടെ 164-ാം അനുച്ഛേദ പ്രകാരം മുഖ്യമന്ത്രിയെ ഗവര്‍ണറാണ് നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെയും ഗവർണറാണ് നിയമിക്കുന്നത്. മന്ത്രിമാരില്‍ ഗവര്‍ണര്‍ക്ക് പ്രീതി നിലനില്‍ക്കുന്നിടത്തോളം മാന്ത്രിമാർക്ക് പദവിയിൽ തുടരാം. അപ്രീതി ഉണ്ടായാൽ മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് നിർദ്ദേശിക്കാം. നേരത്തേ ധനമന്ത്രി ബാലഗോപാലിൽ അപ്രീതിയുണ്ടെന്നും പുറത്താക്കണമെന്നുമുള്ള ഗവർണറുടെ ആവശ്യം വലിയ രീതിക്ക് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സജി ചെറിയാൻറെ കാര്യത്തിൽ ഗവർണറുടെ നിലപാട് എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് വരെ സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ച് വരവ് എളുപ്പമാകില്ലെന്ന സൂചനയായിരുന്നു ഗവർണർ നൽകിയിരുന്നത്. എന്നാൽ അവസാന നിമിഷം സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകുകയായിരുന്നു.

ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിലായിരുന്നു മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെച്ചത്. ജനവരി മൂന്നിന് മല്ലപ്പള്ളിയിൽ വെച്ചായിരുന്നു സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. കടുത്ത പ്രതിഷേധത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ രാജി. അതേസമയം കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തൻ ആക്കിക്കൊണ്ടുള്ള റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം തിരുമാനിക്കുകയായിരുന്നു.
എന്നാൽ ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകുമോയെന്നതായിരുന്നു ഉറ്റുനോക്കപ്പെട്ടത്.

മന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ ഗവർണർക്ക് വിസമ്മതം അറിയിക്കാമോ?
ആർട്ടിക്കിൾ 164(3)- പ്രകാരം ഗവർണറർ ആണ് സത്യപ്രതിജ്ഞ വാചകങ്ങൾ ഗവർണർക്ക് ചൊല്ലിക്കൊടുക്കേണ്ടത്. നിയമസഭയിലോ നിയമനിർമ്മാണ സഭയിലോ അംഗത്വമുണ്ടെങ്കിൽ ഒരു ജനപ്രതിനിധിക്ക് മന്ത്രിയാകാം. സജി ചെറിയാന്റെ കാര്യത്തിൽ ഭരണഘടന പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന് അയോഗ്യത നേരിടേണ്ടി വന്നിട്ടില്ല.
1952-ലെ മദ്രാസ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അന്ന് ഹൈക്കമാന്റ് ഇടപെട്ട് രാജാജിയെ മുഖ്യമന്ത്രിയായി നിമയമിച്ചു. അദ്ദേഹം എം എൽ സിയോ എം എൽ എയോ ആയിരുന്നില്ല. എന്നിരുന്നാലും, അന്നത്തെ ഗവർണർ ശ്രീ പ്രകാശ അദ്ദേഹത്തെ എംഎൽസിയായി നാമനിർദ്ദേശം ചെയ്യുകയും നിയമസഭാ കൗൺസിൽ വിളിക്കാതെ തന്നെ സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.ഈ നീക്കത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പി.രാമമൂർത്തി മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയെങ്കിലും ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ട് ഹർജി കോടതി തള്ളി.

ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കാൻ തയ്യാറായില്ലെങ്കിൽ തീർച്ചയായും വിഷയം കോടതിയുടെ മുൻപിലെത്തും. എന്നാൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടയാൾ അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ സ്ഥാനമേൽക്കേണ്ടയാൾക്ക് സത്യപ്രതിജ്ഞ ഒപ്പിട്ടയക്കാം. അതേസമയം കാരണം വ്യക്തമാക്കി സത്യവാങ്മൂലം നൽകുകയും കോടതിയുടെ അനുമതിനേടുകയും വേണ്ടതുണ്ട്.
1978 ൽ സമാന സംഭവം തമിഴ്നാട്ടിൽ നടന്നിരുന്നു. അന്ന് നിയമസഭാ കൗൺസിലിലേക്ക് വസന്ത പൈ എന്ന അഭിഭാഷകൻ ബിരുദധാരികളുടെ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ വ്യവസ്ഥ പ്രകാരം ഗവർണറുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്നയാളിന്റെയോ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. നിയമസഭാ കൗൺസിലിന്റെ പ്രൊ ടേം ചെയർമാനെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്യാൻ ചുമതലപ്പെടുത്തിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രോ ടേം ചെയർമാൻ അല്ല ഗവർണർ തന്നെ തനിക്ക് സത്യവാചകം ചൊല്ലിത്തരണമെന്ന ആവശ്യം പൈ മുന്നോട്ട് വെച്ചു. എന്നാൽ ഈ ആവശ്യത്തിന് മറുപടി നൽകാൻ ഗവർണർ തയ്യാറായില്ല. ഇതേത്തുടർന്ന് വസന്ത പൈ ഒപ്പിട്ട സത്യപ്രതിഞ്ജ ആമുഖ കത്തിനൊപ്പം ഗവർണർക്ക് അയച്ച് നൽകി.

സത്യപ്രതിജ്ഞ നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് സത്യപ്രതിജ്ഞ അയക്കുന്നതെന്നായിരുന്നു അദ്ദേഹം കത്തിൽ പറഞ്ഞത്.അതിനുശേഷം അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി സമർപ്പിച്ചു.സത്യപ്രതിജ്ഞ ചെയ്യണമെന്ന ഭരണഘടനാപരമായ വ്യവസ്ഥ താൻ പാലിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കണമെന്നതായിരുന്നു ആവശ്യം. ഇത് കോടതി അംഗീകരിച്ചതോടെ അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിലിൽ അധികാരമേറ്റു.
സമാന രീതിയിൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞ ആരിഫ് ഖാൻ എതിർത്തിരുന്നുവെങറ്കിൽ ഇത്തരത്തിൽ സത്യപ്രതിജ്ഞ ഒപ്പിട്ട് അയച്ചതിന് ശേഷം അദ്ദേഹത്തിന് ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കുമായിരുന്നു. അതായത് ഗവർണർ സത്യപ്രതിജ്ഞ എതിർത്താൽ തന്നെ മന്ത്രിയായി അധികാരമേൽക്കാൻ സജി ചെറിയാന് സാധിക്കുമായിരുന്നുവെന്ന് അർത്ഥം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications