'വർഗീയതക്കെതിരായി നിലപാടെടുത്ത സിപിഎം ലെഗസി കളഞ്ഞുകുളിക്കരുത്';സജി ചെറിയാനെതിരെ ടിഎൻ പ്രതാപൻ
സജി ചെറിയാൻ്റെ പരാമർശത്തിൽ തുറന്നടിച്ച് മുൻ എംടി ടിഎൻ പ്രതാപൻ.മുൻപ് പൗരത്വ ഭേദഗതിക്കെതിരായ സമരം ജാമിഅ മില്ലിയയിൽ നടക്കുമ്പോൾ ജാർഖണ്ഡിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പോയി "വേഷം നോക്കി അക്രമകാരികളെ തിരിച്ചറിയാം" എന്ന് പറഞ്ഞത് സംഘ്പരിവാറുകാരനായാ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്. അതേ ഭാഷയും താളവും കൈയ്യിലെടുക്കുകയാണ് മന്ത്രിയെന്നും മുസ്‌ലിം ലീഗിനെ ചൂണ്ടി ഒരു സമുദായത്തെ അപരവത്കരിച്ച് സിപിഐഎം ഉണ്ടാകുന്ന തെരെഞ്ഞെടുപ്പ് സമവാക്യം ഈ നാടിനെ മരുഭൂമിയാക്കി മാറ്റുമെന്നും ടിഎൻ പ്രതാപൻ കുറിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
' താങ്കൾ ഇന്നലെ നടത്തിയ വർഗ്ഗീയ പരാമർശം അങ്ങേയറ്റം അപകടകരമായ ഒന്നാണെന്ന് ഇതൊക്കെ പറയുന്ന അങ്ങേക്ക് തന്നെ അറിയാമല്ലോ. കേരളത്തിലെ സംഘ്പരിവാർ പദ്ധതിയുടെ കൊട്ടേഷൻ എടുത്ത സിപിഐഎമ്മിന്റെ പ്രോപഗണ്ട മിനിസ്റ്റർ ആയി അങ്ങ് തരംതാഴരുത്. അങ്ങ് ഫിഷറീസ് മന്ത്രിയാണല്ലോ. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിന്ന് അങ്ങേക്ക് എന്താണ് ഇതുവരെ മനസ്സിലായത്? ഓരോ വഞ്ചിയുടെയും അണിയത്തും അമരത്തും വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള സഹോദരങ്ങളെ കാണാം. നാനാവിധം വിശ്വാസങ്ങളുടെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് വഴിപാടുകളും നേർച്ചകളും നടത്തി കരകാണാ കടലിലേക്ക് തുഴയെറിഞ്ഞുപോകുന്ന ആ മനുഷ്യരുടെ സൗഹൃദമൊന്നും താങ്കളുടെ മനസ്സിലേക്ക് കയറുന്നില്ലേ?

മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുനോക്കിയാൽ മുസ്‌ലിം ലീഗിന്റെ വർഗ്ഗീയത മനസ്സിലാകുമെന്ന് പറയുമ്പോൾ എന്തൊരു അധഃപതനമാണ് ഇത്! മുൻപ് പൗരത്വ ഭേദഗതിക്കെതിരായ സമരം ജാമിഅ മില്ലിയയിൽ നടക്കുമ്പോൾ ജാർഖണ്ഡിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പോയി "വേഷം നോക്കി അക്രമകാരികളെ തിരിച്ചറിയാം" എന്ന് പറഞ്ഞത് സംഘ്പരിവാറുകാരനായാ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്. അതേ ഭാഷയും താളവും കൈയ്യിലെടുക്കുകയാണ് നമ്മുടെ മലയാള നാടിന്റെ സാംസ്‌കാരിക വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അങ്ങ്.
മുസ്‌ലിം ലീഗിനെ ചൂണ്ടി ഒരു സമുദായത്തെ അപരവത്കരിച്ച് സിപിഐഎം ഉണ്ടാകുന്ന തെരെഞ്ഞെടുപ്പ് സമവാക്യം ഈ നാടിനെ മരുഭൂമിയാക്കി മാറ്റും എന്ന കാര്യത്തിൽ സംശയം വേണ്ട. മലപ്പുറത്തെയും മലബാറിനെയും കാണിച്ച് നുണവ്യവഹാരങ്ങൾ ഉണ്ടാക്കി മുതലെടുപ്പ് നടത്താൻ സംഘപരിവാർ എത്രകാലമായി ശ്രമിക്കുന്നു. അത്തരം ധ്രുവീകരണ ശ്രമങ്ങളെ നമ്മൾ എന്തുമാത്രം ജാഗ്രതയോടെയാണ് എതിർത്തതും തോൽപ്പിച്ചതും.
അല്ലെങ്കിലും മുസ്‌ലിം ലീഗിനെ പച്ചവെള്ളം പോലെ അറിയുന്നവരല്ലേ കേരളത്തിലെ ജനങ്ങൾ. ഇക്കുറി മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മുഴുവൻ സീറ്റിലും ജയിച്ചത് യുഡിഎഫാണ്. ലീഗാണ് ഭരണസമിതി രൂപീകരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്, അതൊരു ജനറൽ സീറ്റ് ആയിരുന്നിട്ട് കൂടി, ലീഗ് ഉയർത്തിയത് എ.പി സ്മിജി എന്ന ദളിത് പോരാളിയെയാണ്. സജി ചെറിയാൻ, പേരു നോക്കി വർഗ്ഗീയത തെളിയിക്കുമല്ലോ. കാണട്ടെ, ഇതിലെ വർഗ്ഗീയത.
പണ്ട് അങ്ങാടിപുറത്തെ തളി ക്ഷേത്രത്തിന്റെ കവാടം കത്തിക്കപ്പെട്ട സാഹചര്യത്തിൽ അവിടെ ആദ്യം ഓടിയെത്തിയ നേതാവിന്റെ പേര് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നായിരുന്നു. ഇന്നും പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽ ചെന്നുനോക്കിയാൽ അവിടെ സ്നേഹവും അനുഗ്രഹവും സഹായവും പ്രതീക്ഷിച്ച് വരുന്ന മനുഷ്യരുടെ പേരൊന്ന് ചോദിച്ചുനോക്കണം. മന്ത്രി പറയുന്ന വർഗ്ഗീയത അവിടെ കാണുമോ? കേരളത്തിലെ വിവിധ മെഡിക്കൽ കൊളേജുകൾക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന സിഎച്ച് സെന്ററുകളിൽ അഭയം തേടി വരുന്ന അശരണരുടെ പേരും മതവും ജാതിയും സിഎച് സെന്ററുകാർ ചോദിക്കാറില്ല. മന്ത്രിക്ക് അവിടെ ചെല്ലാം പേര് നോക്കാം. ആ പറഞ്ഞ വർഗ്ഗീയത അവിടെ കാണുന്നുണ്ടോ എന്ന് നോക്കാം. ആയിരക്കണക്കിന് ബൈത്തു റഹ്മ വീടുകൾ പാവപ്പെട്ടവർക്ക് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ ബെനിഫിഷ്യറീസിന്റെ പേരുകൾ മന്ത്രി നോക്കണം. എന്റെ നാട്ടിക ഗ്രാമത്തിൽ തന്നെ എനിക്കറിയാം, ബൈത്തു റഹ്മ വീടുകൾ ലഭിച്ച പല മതജാതി പേരുള്ള മനുഷ്യരെ. ഏതേത് വർഗ്ഗീയതയെ പറ്റിയാണ് മന്ത്രി ഈ പറയുന്നത്!
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പാരമ്പര്യമുണ്ട്. വർഗീയതക്കെതിരായി നിലപാടെടുത്ത ഒരു ലെഗസി. അത് കളഞ്ഞുകുളിക്കുന്നത് ഇന്നാട്ടിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പൊറുക്കില്ല. മലപ്പുറം, മുസ്‌ലിം ലീഗ് എന്നിങ്ങനെ കീ വേർഡുകൾ ഉപയോഗിച്ച് സജി ചെറിയാനും മുഖ്യമന്ത്രിയുടെ കൂട്ടുകാരുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് ശുദ്ധ വർഗ്ഗീയതയാണ്. സംഘപരിവാരം നീട്ടിയ പൊളിറ്റിക്കൽ എക്കോണമിയുടെ സൗജന്യങ്ങൾ കണ്ട് കണ്ണു മഞ്ഞളിച്ച് അധികാരത്തിലേക്ക് വീണ്ടും നിരങ്ങിക്കയറാനുള്ള ഈ ശ്രമത്തിൽ നിങ്ങൾ വർഗ്ഗീയതയിലേക്ക് ചുരുങ്ങുകയാണ്. അന്നേരം ഞങ്ങൾ നിലപാടുകളിലൂടെ മനുഷ്യരിലേക്ക് പടരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications