Get Updates
Get notified of breaking news, exclusive insights, and must-see stories!

സജി മഞ്ഞക്കടമ്പില്‍ തൃണമൂലില്‍; അന്‍വറിനൊപ്പം ചേര്‍ന്ന് ലക്ഷ്യമിടുന്നത് യുഡിഎഫിലേക്കുള്ള മടക്കം

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി വി അന്‍വറിന്റെ സാന്നിധ്യത്തില്‍ ആണ് സജി മഞ്ഞക്കടമ്പില്‍ തൃണമൂലില്‍ ചേര്‍ന്നത്. കോട്ടയം പ്രസ് ക്ലബ്ബില്‍ അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സജി ഇക്കാര്യം പ്രഖ്യാപിച്ചത്.

തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് വെച്ച് നടത്തുമെന്നും സജി വ്യക്തമാക്കി. നിലവില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായാണ് സജിയുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. എന്‍ ഡി എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാന്‍ കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Saji Manjakadambil

ഘടകകക്ഷി എന്ന നിലയില്‍ എന്‍ ഡി എയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല എന്നും ബിജെപി നയിക്കുന്ന മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി മുന്നണി യോഗത്തിലൊന്നും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല എന്നും അദ്ദേഹംവ വ്യക്തമാക്കി. സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ല.

റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാനും എന്‍ ഡി എ നേതൃത്വത്തിന് സാധിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എയുടെ ഭാഗമായത്.

സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ ഡി എയില്‍ എത്തുന്നത് വഴി മുന്നേറ്റമുണ്ടാക്കാം എന്നായിരുന്നു ബി ജെ പി കരുതിയിരുന്നത്. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി പാര്‍ട്ടി വിട്ടത്. യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന സജി കോട്ടയത്തെ പ്രധാന നേതാക്കളില്‍ ഒരാളാണ്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുന്നത്.

സജി മഞ്ഞക്കടമ്പില്‍ മടങ്ങുന്നതോടെ എന്‍ ഡി എക്കൊപ്പം ഇനി ഒരു കേരള കോണ്‍ഗ്രസ് വിഭാഗം മാത്രമാണ് ഉണ്ടാവുക. കുരുവിള മാത്യൂസ് ചെയര്‍മാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ആണ് എന്‍ ഡി എയില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിസി ജോര്‍ജിന്റെ ജനപക്ഷം ബിജെപിയില്‍ ലയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+