Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയല്ല; ഷെയിന്‍ എത്തിക്കാതിരിക്കാന്‍ അമ്മയിലെ ചിലര്‍ നാടകം കളിച്ചു'

കൊച്ചി: സിനിമ സെറ്റില്‍ യുവനടന്‍മാര്‍ ലഹരി ഉപയോഗിക്കുന്നു എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആരോപണം ഉണ്ടയില്ലാ വെടി ആയിരുന്നില്ലെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും നിര്‍മ്മാതാക്കളുടെ കയ്യില്‍ ഉണ്ടെന്നും ആവശ്യമുള്ള സമയത്ത് പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മനോരമ ന്യൂസിന്‍റെ കൗണ്ടര്‍ പോയന്‍റിലായിരുന്നു സജി നന്ത്യാട്ടിന്‍റെ വെളിപ്പെടുത്തല്‍. ഷെയ്ന്‍ നികത്തെ കൊച്ചിയില്‍ എത്തിക്കാതിരിക്കാന്‍ അമ്മയിലെ അംഗങ്ങളില്‍ ചിലര്‍ മനഃപ്പൂര്‍വം നാടകം കളിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സജി നന്ത്യാട്ട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ..

കാത്തിരുന്നത് 3 ദിവസം

കാത്തിരുന്നത് 3 ദിവസം

ഷെയിന്‍ നിഗം വിഷയത്തില്‍ അമ്മയിലെ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ നിര്‍മ്മാതാക്കളോ തയ്യാറല്ല. പ്രശ്ന പരിഹാരത്തിനായി മൂന്ന് ദിവസമാണ് ഷെയ്ന്‍ നിഗത്തിനായി താരസംഘടനയിലെ പലരും കാത്തിരുന്നത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും നടന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അവരെല്ലാം അവരുടെ വഴിക്ക് പോയതെന്നും സജി നന്ത്യാട്ട് പറയുന്നു.

Recommended Video

cmsvideo
    Shane Nigam refuses to come back to Kerala | Oneindia Malayalam
    നാടകം കളിച്ചു

    നാടകം കളിച്ചു

    ഷെയിന്‍ നിഗത്തെ ചര്‍ച്ചയ്ക് എത്തിക്കാതിരിക്കാന്‍ അമ്മയിലെ ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ മനഃപ്പൂര്‍വം ഒരു നാടകം കളിച്ചു എന്ന സംശയം പിന്നാമ്പുറത്ത് കേള്‍ക്കുന്നുണ്ട്. ചില യുവനടന്‍മാര്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് ഒരു പടികൂടി കടന്ന് അമ്മയുടെ എക്സിക്യൂട്ടിവ് അംഗം ബാബുരാജിന്‍റെ പ്രസ്താവനയുണ്ടാകുന്നത്.

    നടിമാരും

    നടിമാരും

    നടന്‍മാര്‍ മാത്രമല്ല ചില നടികളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ബാബുരാജിന്‍റെ പ്രസ്താവന. ഇത് അമ്മയില്‍ വലിയ പ്രശ്നങ്ങള്‍ ചെലിവാരി എറിയലുകള്‍ക്കും കാരണമായി. അതുകൊണ്ട് മാത്രമാണ് അജ്മീറില്‍ പോയ ഷൈന്‍ നിഗം ഇവിടെ എത്താതിരുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നത്-സജി നന്ത്യാട്ട് പറയുന്നു.

    അപമാനിക്കാന്‍ ശ്രമിക്കുന്നു

    അപമാനിക്കാന്‍ ശ്രമിക്കുന്നു

    നടനെ വിലക്കിയിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ വിലിക്കി.. വിലക്കി എന്നു പറഞ്ഞ് ഞങ്ങളെ പലരും അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് അവിടെ നില്‍ക്കട്ടെ.. മൂന്ന് സിനിമ പെരുവഴിയില്‍ നില്‍ക്കുമ്പോള്‍ ഏകദേശം 10 കോടി രൂപയാണ് ഞങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് നഷ്ടമായത്

    നടന്‍ ഇറങ്ങിപ്പോയത്

    നടന്‍ ഇറങ്ങിപ്പോയത്

    നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയുമായി ഉണ്ടാക്കിയ അവസാനത്തെ ഒത്തുതീര്‍പ്പ് അനുസരിച്ച് ഷെയിന് നിഗം പെരുമാറിയില്ല. ഷെയിന്‍ നിഗത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അറിയിക്കാന്‍ രണ്ട് പേരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇവരെ ആരേയും അറിയിക്കാതെയാണ് നടന്‍ ഇറങ്ങിപ്പോയത്.

    ഒരു കരാറും ഞങ്ങള്‍ ഒപ്പിട്ടിട്ടില്ല

    ഒരു കരാറും ഞങ്ങള്‍ ഒപ്പിട്ടിട്ടില്ല

    ഞങ്ങള്‍ നാല് പേരേയും നിഷ ഇപ്പോള്‍ ചര്‍ച്ചയ്ക് വിളിച്ചിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഞങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ മനോരമയുമായി ഒരു കരാറും ഞങ്ങള്‍ ഒപ്പിട്ടിട്ടില്ല. പക്ഷെ ഒരു മര്യാദയുണ്ട്, ഞങ്ങളെ വിളിച്ചപ്പോള്‍ ഞങ്ങള്‍ വരമാന്ന് പറഞ്ഞു.

    തലമൊട്ടയടിച്ച് ജ്യൂസ് കുടിക്കുന്ന ഫോട്ടോ

    തലമൊട്ടയടിച്ച് ജ്യൂസ് കുടിക്കുന്ന ഫോട്ടോ

    ചര്‍ച്ച 10 മിനുട്ട് കഴിയുമ്പോള്‍ ഞങ്ങള്‍ നാല് പേരും ഇവിടുന്ന് ഇറങ്ങിപ്പോയി തലമൊട്ടയടിച്ച് ഒരു കോഫി ഷോപ്പില്‍ പോയി ജ്യൂസും കഴിച്ചിട്ട് ആ ഫോട്ടോ നിഷയ്ക്ക് അയച്ച് തന്നാല്‍ നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുക. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

    പരാതിയുണ്ടെങ്കില്‍

    പരാതിയുണ്ടെങ്കില്‍

    നടന് പരാതിയുണ്ടെങ്കില്‍ അത് അറിയിക്കാന്‍ ഏര്‍പ്പെടുത്തിയവരെ അറിയിക്കാമായിരുന്നു. ഷെയിന്‍റെ കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് അമ്മ പറയാതെ എങ്ങനെയാണ് ഞങ്ങള്‍ ഇനി ഷൂട്ടിങുമായി മുന്നോട്ട് പോവുക. ആരെ വിശ്വസിച്ചാണ് ഞങ്ങള്‍ പണം ഇറക്കേണ്ടതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

    ഷെയിന്‍ നിഗത്തില്‍ വിശ്വാസമില്ല

    ഷെയിന്‍ നിഗത്തില്‍ വിശ്വാസമില്ല

    സംഘടനകളെ ബഹുമാനിക്കുന്നത് കൊണ്ടാണ് ഷെയിന് നിഗത്തിനെതിരെ കേസ് ഉള്‍പ്പടേയുള്ള നടപടികളുമായി ഇപ്പോള്‍ മുന്നോട്ട് പോവാത്തത്. അമ്മയെന്ന സംഘടനയില്‍ പലര്‍ക്കും ഷെയിന്‍ നിഗത്തില്‍ വിശ്വാസമില്ല. അവര്‍ ആവശ്യപ്പെട്ടിട്ടാണ് വെയില്‍, ഖുര്‍ബാനി സിനിമകളിലേക്ക് ഷെയിന്‍ വീണ്ടും വരുന്നത്. ഇനി ആരാണ് നടന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുക.

    നിര്‍മ്മാതാക്കള്‍ ഒറ്റക്കെട്ടാണ്

    നിര്‍മ്മാതാക്കള്‍ ഒറ്റക്കെട്ടാണ്

    നിര്‍മ്മാതാക്കള്‍ ഒറ്റക്കെട്ടാണ്. പ്രതിഭകളെ ഞങ്ങള്‍ വിലയ്ക്ക് എടുക്കുകയാണ് ഇത് ബിസിനസ് ആണ്. അവര്‍ പറയുന്ന തുക കൃത്യസമയത്ത് ഞങ്ങള്‍ കൊടുക്കുന്നു. പണത്തിന്‍റെ തര്‍ക്കമല്ല ഇവിടെ നടക്കുന്നത്. തോന്ന്യവാസമാണ് ഇവിടെ നടക്കുന്നത്. മൂന്ന് നിര്‍മ്മാതാക്കളാണ് ഇവിടെ കടക്കെണിയിലായിരിക്കുന്നതെന്നും സജി നന്ത്യാട്ട് പറഞ്ഞു.

    ലഹരി ഉപയോഗിക്കുന്നത്

    ലഹരി ഉപയോഗിക്കുന്നത്

    ആരൊക്കെയാണ് സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് എന്നത് സംബന്ധിച്ച് ഞങ്ങള്ക്ക് വിവരമുണ്ട്. ഞങ്ങള്‍ വെറുതെ ഉണ്ടയില്ലാ വെടി പൊട്ടിച്ചതല്ല. ഞങ്ങളുടെ കയ്യില്‍ ഡാറ്റായുണ്ട്. ഞങ്ങളത് കൊടുക്കേണ്ട ഇടത്ത് കൊടുക്കും. അതിന് സമയമായിട്ടില്ല. ചാനലില്‍ പ്രകോപിച്ചാല്‍ ഉടനെ ചാടിപുറപ്പെടുന്നവരല്ല ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വീഡിയോ

    വീഡിയോ

    മനോരമ കൗണ്ടര്‍ പോയന്‍റില്‍ സജി നന്ത്യാട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+