Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് സിനിമാ ലോകത്തെ പലരും. ദിലീപിനെ ഈ കേസില്‍ കുടുക്കിയതാണ് എന്നാണ് ഫാന്‍സിനെ പോലെ തന്നെ ഇക്കൂട്ടരും കരുതുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് വേണ്ടി വാദമുഖങ്ങളുമായി എത്തുന്നവരില്‍ മുന്‍പിലാണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. കാവ്യാ മാധവനാണ് മാഡം എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ആരെന്ന് വെളിപ്പെടുത്തുകയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സജി നന്ത്യാട്ട്.

പിന്നിൽ ആളൂർ

പിന്നിൽ ആളൂർ

പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ബിഎ ആളൂരിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സജി നന്ത്യാട്ട് ഉന്നയിച്ചിരിക്കുന്നത്. പള്‍സര്‍ സുനി മൊഴി മാറ്റുന്നതിനും വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനും പിന്നില്‍ ആളൂരാണെന്നാണ് ആരോപണം

കാവ്യ വിളിച്ചോ

കാവ്യ വിളിച്ചോ

കാവ്യയും അമ്മയും ആളൂരിനെ വിളിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. കേസന്വേഷിക്കുന്ന പോലീസിനെ പോലും ആളൂര്‍ വക്കീല്‍ തെറ്റിദ്ധരിപ്പിക്കുന്നതായും സജി നന്ത്യാട്ട് ആരോപിച്ചു.

കേസ് ഒത്തുതീർക്കാനോ

കേസ് ഒത്തുതീർക്കാനോ

നടി കാവ്യാ മാധവനും അമ്മയും തന്നെ തുരുതുരാ വിളിക്കുന്നുവെന്നും കേസ് സെറ്റില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നുവെന്നും ആളൂര്‍ പറഞ്ഞതായും സജി നന്ത്യാട്ട് ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ച്ചര്‍ച്ചയ്ക്ക് വന്ന ആളൂര്‍, ഫിലിം ചേമ്പറിന്റെ വൈസ് പ്രസിഡണ്ടായ അനില്‍ തോമസിനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് ആരോപണം

പോലീസിനെ വരെ കൺഫ്യൂഷനാക്കി

പോലീസിനെ വരെ കൺഫ്യൂഷനാക്കി

കാവ്യയും അമ്മയും ആളൂരിനെ വിളിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. കേസന്വേഷിക്കുന്ന പോലീസിനെ പോലും ആളൂര്‍ വക്കീല്‍ തെറ്റിദ്ധരിപ്പിക്കുന്നതായും സജി നന്ത്യാട്ട് ആരോപിച്ചു.

മിഥ്യാധാരണ പരത്തുന്നു

മിഥ്യാധാരണ പരത്തുന്നു

എന്നാല്‍ സജി നന്ത്യാട്ട് മിഥ്യാധാരണകള്‍ പറഞ്ഞ് പരത്തുകയാണ് എന്നാണ് ആളൂര്‍ മറുപടി നല്‍കിയത്. നിങ്ങള്‍ സഹപ്രവര്‍ത്തകനായ ദിലീപിനെ ആദ്യം രക്ഷിക്കാന്‍ നോക്കൂ എന്നും ആളൂര്‍ പറയുകയുണ്ടായി.

ആളൂരിന്റെ ഉദ്ദേശം വേറെ

ആളൂരിന്റെ ഉദ്ദേശം വേറെ

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്ന സമയത്ത് വക്കീലായ ആളൂര്‍ അവിടെ ഉണ്ടായിരുന്നില്ല. പകരം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നു. തന്റെ കക്ഷിയെ രക്ഷിക്കുക എന്നതല്ല ആളൂരിന്റെ ഉദ്ദേശമെന്നും സജി നന്ത്യാട്ട് ആരോപിച്ചു.

കുളം കലക്കി മീൻ പിടുത്തം

കുളം കലക്കി മീൻ പിടുത്തം

ആളൂര്‍ കുളം കലക്കി മീന്‍പിടിക്കാന്‍ വന്നിരിക്കുകയാണ്. ആളൂരിന്റെ ഉദ്ദേശം ബ്ലാക്ക്‌മെയിലിംഗ് ആയിരിക്കുമെന്നും സജി നന്ത്യാട്ട് ആരോപിച്ചു. എങ്ങനെ പണം ഉണ്ടാക്കാം എന്നും പ്രശസ്തി നേടാം എന്നുമാണ് ആളൂര്‍ ഉദ്ദേശിക്കുന്നതെന്നും സജി നന്ത്യാട്ട് പറഞ്ഞു

കാവ്യയേയും അമ്മയേയും പരിചയമില്ല

കാവ്യയേയും അമ്മയേയും പരിചയമില്ല

കാവ്യാ മാധവനേയും അമ്മയേയും തനിക്ക് പരിചയമില്ലെന്നും അവരുടെ നമ്പറുകള്‍ തന്റെ പക്കലില്ലെന്നും ആളൂര്‍ പറഞ്ഞു.താനെന്ന അഭിഭാഷകന്റെ സഹായം വേണമെന്ന് ദിലീപിന് തോന്നിയാല്‍ പോലും താന്‍ വേണ്ടെന്ന് പറയില്ല.

തന്നെ വിളിച്ചിട്ടില്ലെന്ന്

തന്നെ വിളിച്ചിട്ടില്ലെന്ന്

ഒരുപക്ഷേ കാവ്യയും അമ്മയും വരെ അത്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടാവാം. പക്ഷേ കാവ്യയോ അമ്മയോ ഇന്നേവരെ തന്റെ ഫോണ്‍ നമ്പറില്‍ വിളിക്കുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും സജി നന്ത്യാട്ടിനുളള മറുപടിയായി ആളൂര്‍ വ്യക്തമാക്കി.

ആളൂരിനെ തള്ളി അനിൽ

ആളൂരിനെ തള്ളി അനിൽ

ദിലീപ് കേസ് ദുരൂഹതകളില്‍ നിന്നും ദുരൂഹതകളിലേക്ക് നീങ്ങുകയാണെന്നും സജി നന്ത്യാട്ട് ആരോപിച്ചു. അതേസമയം ആളൂരിന്റെ വാദങ്ങള്‍ ഫിലിം ചേമ്പര്‍ വൈസ് പ്രസിഡണ്ട് അനില്‍ തോമസ് തള്ളിക്കളയുകയുണ്ടായി.

കള്ളം പൊളിഞ്ഞു

കള്ളം പൊളിഞ്ഞു

കാവ്യയും അമ്മയും തന്നെ വിളിക്കുന്ന വിവരം ആളൂര്‍ തന്നോട് പറഞ്ഞിരുന്നതായി അനില്‍ തോമസ് സ്ഥിരീകരിക്കുന്നു. പള്‍സര്‍ സുനി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ആളൂരാണെന്ന് മലയാള സിനിമ സംശയിക്കുന്നുവെന്നും സജി നന്ത്യാട്ട് ആരോപിച്ചു.

നടിയെ അപമാനിച്ചു

നടിയെ അപമാനിച്ചു

നേരത്തെ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതിന്റെ ഭാഗമായി സജി നന്ത്യാട്ട് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചിരുന്നു. നടി രണ്ടര മണിക്കൂര്‍ മാത്രമാണ് പീഡനം അനുഭവിക്കേണ്ടി വന്നത്,അതിന്റെപേരില്‍ ദിലീപ് മാസങ്ങളായി പീഡനം അനുഭവിക്കുന്നുവെന്നായിരുന്നു സജിയുടെ പരാമര്‍ശം

സജിക്കെതിരെ കേസെടുത്തു

സജിക്കെതിരെ കേസെടുത്തു

ഇതേത്തുടര്‍ന്ന് സജിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സജിയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടിവ് വനിത കമ്മീഷന് പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷൻ കേസെടുക്കുകയും ചെയ്തു. സജി നന്ത്യാട്ട് പിന്നീട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തിൽ ഖേദപ്രകടനം നടത്തി.

വീഡിയോ

റിപ്പോർട്ടർ ചാനൽ ചർച്ചയുടെ പ്രസക്തഭാഗങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+