• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്

Google Oneindia Malayalam News

യൂട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രംഗത്ത് എത്തിയിരുന്നു. താല്‍ക്കാലികമായി അദ്ദേഹത്തെ സിനിമയില്‍ സഹകരിപ്പിക്കേണ്ടതെന്നില്ലെന്നായിരുന്നു സംഘടനയുടെ തീരുമാനം. സമ്മിശ്രമായ പ്രതികരണമായിരുന്നു ഈ തീരുമാനത്തോട് പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ്, ബലാത്സംഗം ആരോപണം നേരിടുന്ന വിജയ് ബാബു എന്നിവർക്കെതിരേയൊന്നും നടപടിയെടുക്കാത്ത സംഘടന ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടിയെടുത്തത് പക്ഷപാതപരമാണെന്നായിരുന്നു വലിയൊരു വിഭാഗത്തിന്റേയും അഭിപ്രായം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ദിലീപിന്റെ കാര്യത്തില്‍ എന്താണ് പ്രശ്നമുള്ളത്.

ദിലീപിന്റെ കാര്യത്തില്‍ എന്താണ് പ്രശ്നമുള്ളത്. അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ. വിജയ ബാബുവിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ദിലീപോ വിജയ് ബാബുവോ ഏതെങ്കിലും ലൊക്കേഷനില്‍ നിർമ്മാതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ. സംഘടനയ്ക്ക് പുറത്ത്, പൊലീസ് അന്വേഷിക്കുന്ന കുറ്റകൃത്യപരമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നും സജി നന്ത്യാട്ട് പറയുന്നു.

ഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനിഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനി

ചാനല്‍ അവതാരകയുടെ പരാതിക്ക് മുമ്പ് തന്നെ ശ്രീനാഥ്

ചാനല്‍ അവതാരകയുടെ പരാതിക്ക് മുമ്പ് തന്നെ ശ്രീനാഥ് ഭാസിയെ ചേമ്പറിലേക്ക് വിളിപ്പിച്ച് സംസാരിക്കാരിനിക്കുകയായിരുന്നു. ചോദിക്കുന്ന പൈസയും വാങ്ങിച്ചിട്ട് നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് പറയാനിരിക്കുകയായിരുന്നു. ആ സമയത്താണ് ഇത്തരമൊരു പരാതിയും വരുന്നത്. അല്ലാതെ ആ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല ആ തീരുമാനം.

ശ്രീനാഥ് ഭാസിയെന്താ മീന്‍ പിടിക്കാന്‍ പോവുകയാണോ? ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം: സജി നന്ത്യാട്ട്ശ്രീനാഥ് ഭാസിയെന്താ മീന്‍ പിടിക്കാന്‍ പോവുകയാണോ? ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം: സജി നന്ത്യാട്ട്

ഞങ്ങളോട് സഹകരിക്കാത്തവരോട് ഞങ്ങള്‍

ഞങ്ങളോട് സഹകരിക്കാത്തവരോട് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. എന്നാല്‍ പിന്നെ ശ്രീനാഥ് ഭാസി ഇഷ്ടമുള്ള സമയത്ത് അഭിനയിക്കാന്‍ വന്നോട്ടെ എന്നാണെങ്കില്‍ ഞങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കണോ. അപ്പോഴാണ് തല്‍ക്കാലം അദ്ദേഹത്തെ മാറ്റി നിർത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അല്ലാതെ ആരേയും വിലക്കിയിട്ടില്ലെന്നും സജി നന്ത്യാട്ട് ആവർത്തിക്കുന്നു.

അംഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നുള്ളതാണ്

അംഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നുള്ളതാണ് ഒരു സംഘടനയുടെ ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ അംഗങ്ങളിലാരെങ്കിലും പരാതി തന്നാല്‍ അതില്‍ ഇടപെടും. പരാതി എന്ന് പറയുന്നത് വാക്കാലാവും. എഴുതി നല്‍കിയെന്ന പേരില്‍ ആ പ്രോജക്ട് വീണ്ടും വൈകും. നീ എനിക്കെതിരെ പരാതി കൊടുത്തല്ലേ എന്നാല്‍ നിനക്ക് കാണിച്ച് തരാം എന്ന ഭാവത്തില്‍ അവന്‍ വീണ്ടും ഉഴപ്പിയാല്‍ നഷ്ടം ആർക്കാണ്. റിലീസൊക്കെ നേരത്തെ നിശ്ചയിച്ചതാവും. ഇക്കാര്യങ്ങളെയൊക്കെ ഇത് ബാധിക്കും.

ഒരു പ്രാവശ്യമൊക്കെ നമ്മള്‍ ക്ഷമിച്ചെന്ന് വരും

ഒരു പ്രാവശ്യമൊക്കെ നമ്മള്‍ ക്ഷമിച്ചെന്ന് വരും. എന്നാല്‍ സ്ഥിരമാകുമ്പോള്‍ അവരെ താലോലിച്ച് നില്‍ക്കാന്‍ കഴിയില്ല. എല്ലാ ബിസിനസ് രംഗത്തും ഇതുപോലെ തന്നെയാണ്. അല്ലാതെ ശ്രീനാഥ് ഭാസിക്കെതിരെ എന്തെങ്കിലും വ്യക്തി വിരോധം ഉള്ളതുകൊണ്ടല്ല അത്തരമൊരു പ്രസ്താവന ഉണ്ടായത്. അംഗങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന അദ്ദേഹത്തിനെതിരെ ഒരു പരാതിയുമായി ഒരു പെണ്‍കുട്ടി വന്നപ്പോഴാണ് ഇക്കാര്യം കൂടെ പരിഗണിച്ചതെന്നും സജി നന്ത്യാട്ട് പറയുന്നു.

വലിയ മീനുകള്‍ക്കെതിരെ നടപടിയുണ്ടാകാതെ ചെ

വലിയ മീനുകള്‍ക്കെതിരെ നടപടിയുണ്ടാകാതെ ചെറിയ മീനായ ശ്രീനാഥ് ഭാസിയെ കുരുക്കിയെന്നാണ് പറയുന്നത്. ഈ പറയുന്ന വലിയ മീനുകള്‍ക്ക് വലിയ ഡെഡിക്കേഷനാണ്. രാവിലെ ആറ് മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ ലാലേട്ടന്‍ വരും, മമ്മൂക്ക വരും, ബിജു മേനോന്‍ വരും, പൃഥ്വിരാജ് അടക്കമുള്ളവരും വരും. ചേംമ്പറില്‍ ആരെങ്കിലും പരാതിയുമായി വന്നാല്‍ ഞങ്ങള്‍ അവരുമായി സഹായിക്കാറുണ്ടെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

English summary
Producer nanthyattu asks what's wrong with Dileep: Has anyone lodged a complaint against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X