റിമയുടെ സെക്സ് സൈറണ്‍; സിനിമാ ലോകത്ത് പുതിയ വാക്ക്, ഒരു നടിയെ ഇങ്ങനെ അധിക്ഷേപിക്കാമോ?
പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരെ ഉപദ്രവിക്കുന്നത് സംബന്ധിച്ച് റിമ പറഞ്ഞത്. പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരുടെ റൂമിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്നുണ്ടത്രെ.
Recommended Video

സിനിമാ മേഖലയിലെ അകത്തളങ്ങൡലെ അശ്ലീലതകള്‍ പൊതുജന മധ്യത്തില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയായത് നടി റിമ കല്ലിങ്കലിന്റെ വെളിപ്പെടുത്തലോടെയാണ്. തിരുവനന്തതപുരത്ത് ടെഡ്എക്സ് ടോക്ക്സില്‍ സംസാരിക്കവെയാണ് റിമ സിനിമക്ക് പിന്നിലെ കളികള്‍ പരസ്യമാക്കിയത്. കുട്ടിക്കാലം മുതല്‍ ചോദ്യം ചെയ്യാന്‍ അവര്‍ക്കുണ്ടായിരുന്ന ധൈര്യം പറഞ്ഞു തുടങ്ങിയ റിമ ഒടുവില്‍ മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ സ്ത്രീ കഥാപാത്രങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. അവിടെയാണ് സെക്സ് സൈറണിന്റെ ഉദയം. ചിത്രത്തില്‍ അഭിനയിച്ച ഒരു നടിയെ ആണ് റിമ ഇങ്ങനെ വിശേഷിപ്പിത്. ഇതിനെതിരേ പ്രതിഷേധമുയര്ന്നിരിക്കുകയാണിപ്പോള്...

നടിമാര്‍ വെറും ഉപകരണങ്ങള്‍
നടിമാരെ കാണുന്നത് വെറും ഉപകരണങ്ങള്‍ മാത്രമാണെന്നായിരുന്നു റിമയുടെ പരിഹാസം. പുരുഷന്മാര്ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. നടിമാര്‍ക്ക് സാറ്റലൈറ്റ് വാല്യു ഇല്ലെന്നും റിമ പറയുന്നു.

പുലിമുരുകനെ കുറിച്ച്
ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രത്തില്‍ നാല് സ്ത്രീ കഥാപാത്രങ്ങളാണുള്ളതെന്ന് പറഞ്ഞാണ് റിമ പുലിമുരുകനിലെ കാര്യങ്ങള്‍ സൂചിപ്പിച്ചത്. അതില്‍ അവതരിപ്പിച്ച നാല് സ്ത്രീ കഥാപാത്രങ്ങളെയും മോശമാക്കിയാണ് ചിത്രീകരിച്ചതെന്നും റിമ പരാതിപ്പെടുന്നു. ഇതിനിടെയാണ് സെക്സ് സൈറണ്‍ കടുന്നവരുന്നത്.

ആരോപണം ഇങ്ങനെ
വഴക്കാളിയായ ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം സ്ക്രീനില്‍ വരുന്ന സെക്സ് സൈറണ്‍, തെറിവിളിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റു കൂട്ടുന്നു മറ്റൊരു ഭാര്യ. ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയിലെ നാല് സ്ത്രീ കഥാപാത്രങ്ങള്‍ ഇങ്ങനെയാണെന്ന് പുലിമുരുകനിലെ കാര്യങ്ങള്‍ സൂചിപ്പിച്ച് റിമ പറയുന്നു.

നടി നമിതയുടെ വേഷം
പുലിമുരുകനില്‍ നടി നമിത അവതരിപ്പിച്ച കഥാപാത്രത്തെയാണ് സെക്സ് സൈറണായി വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒരു നടിയെ ഇങ്ങനെ വിളിച്ച് പരിഹസിക്കാമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നമിത ചെയ്തത് അവര്‍ക്ക് ലഭിച്ച കഥാപാത്രത്തെയല്ലേ എന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

എന്താണ് സെക്സ് സൈറണ്‍
ധ്യാന്‍ ശ്രീനിവാസന് നായകനായ ഒരേ മുഖമെന്ന ചിത്രത്തിന്റെ സംവിധായകന് സജിത്ത് ജഗദ്നന്ദനാണ് റിമയുടെ വിമര്‍ശനത്തിനെതിരേ രംഗത്തെത്തിയവരില്‍ പ്രമുഖന്. എന്താണ് സെക്സ് സൈറണ്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ചോദിക്കുന്നു. നടി ചെയ്ത വേഷത്തെ ഇങ്ങനെ വിമര്‍ശിക്കാമോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

സജിത്തിന്റെ പോസ്റ്റ് ഇങ്ങനെ
പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത് . ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ 'സെക്സ് സൈറണ്‍'' എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്സ് സൈറണ്‍ അതെന്താ പുതിയ സംഭവം?

പാര്‍വതിയുടെ കാര്യം
നടി പാര്‍വതി മമ്മൂട്ടിയുടെ കസബയിലെ പോലീസ് വേഷത്തെ വിമര്‍ശിച്ചതിന്റെ പൊല്ലാപ്പ് തീരുംമുമ്പാണ് റിമയുടെ വരവ്. അന്നു പാര്‍വതിക്ക് മറുപടിയുമായി പലരും രംഗത്തുവന്നിരുന്നു. അവരെല്ലാം ചോദിച്ചത് ഇപ്പോള്‍ സജിത്ത് ജഗദ്നന്ദന്‍ ചോദിച്ച അതേ കാര്യമായിരുന്നു.

ഒളിഞ്ഞിരിക്കുന്നു
കൂടാതെ ഫെമിനസത്തെ കുറിച്ചും സിനിമാ മേഖലയിലെ ലിംഗ വിവേചനത്തെ കുറിച്ചുമൊക്കെ റിമ കല്ലിങ്കല്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നു. 14 മിനുറ്റ് നീളുന്ന പ്രസംഗമാണ് റിമ അന്ന് നടത്തിയത്. പുലിമുരുകനില്‍ സ്ത്രീ വിരുദ്ധ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് സൂചിപ്പിക്കാനാണ് റിമ നാല് കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞത്.

നടിമാരെ പീഡിപ്പിച്ചു
അതിനിടെയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരെ ഉപദ്രവിക്കുന്നത് സംബന്ധിച്ച് റിമ പറഞ്ഞത്. പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരുടെ റൂമിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്നുണ്ടത്രെ. ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും റിമ ചൂണ്ടിക്കാട്ടുന്നു.

സസ്പെന്ഷന് മാത്രം
ഇത്തരത്തില്‍ നടിമാരെ പീഡിപ്പിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് സെറ്റില്‍ നിന്നു രണ്ടു മാസത്തെ സസ്പെന്ഷന് മാത്രമാണ് ലഭിച്ചത്. അല്ലാതെ ഒരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നക്കുന്നുവെന്നും റിമ പറയുന്നു. സിനിമയില്‍ ആദ്യമയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ ലൈംഗിക ആരോപണം ഉയരുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications