സജിത മഠത്തിലിന് ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി, പുറത്തിറങ്ങാന്‍ ഭയം
കോഴിക്കോട്: പന്തീരങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഭീഷണിയുണ്ടെന്ന് കാണിച്ച് നടി സജിത മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പന്തീരങ്കാവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത. അറസ്റ്റ് വിഷയത്തില്‍ സജിത സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. പിന്നാലെ സൈബര്‍ ലോകത്ത് സജിത മഠത്തിലിനെതിരെ വന്‍ ആക്രമണമാണുണ്ടായത്.

വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടാത്തതിലുള്ള ആശങ്കയും സജിത പങ്കുവച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടും കാര്യമായ നടപടി എടുത്തിട്ടില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സോഷ്യല്‍ മീഡിയയില്‍ തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ലൈംഗിക ചുവയോടെയാണ് ചിലരുടെ വിമര്‍ശനം. അപായപ്പെടുത്തുമെന്ന തരത്തിലും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് വച്ച് ആക്രമിക്കപ്പെടുമോ എന്നാണ് ആശങ്ക. യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളിലേക്കും തന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. പുറത്തിറങ്ങാന്‍ ഭയമുള്ള അവസ്ഥയാണിപ്പോഴെന്നും സജിത പറയുന്നു.












Click it and Unblock the Notifications