കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിനെ തൊട്ടപ്പോൾ കടന്നൽ കൂട്ടം പോലിളകി ഫാൻസ്.. സജിത മഠത്തിലിനെ പൂട്ടിച്ചു!

  • By Desk
Google Oneindia Malayalam News

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നതിന്റെ പേരില്‍ സിനിമയിലെ തന്നെ ഒരു കൂട്ടം സ്ത്രീകള്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കസബയെ വിമര്‍ശിച്ചതിന് പാര്‍വ്വതിയെ എന്ന പോലെ നടിമാരെ വ്യക്തിപരമായും ഡബ്ല്യൂസിസി എന്ന സംഘടനയേയും ഫാന്‍സ് എന്ന വെട്ടുകിളിക്കൂട്ടം വിടാതെ ആക്രമിക്കുന്നു.

ഏറ്റവും ഒടുവിലായി ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ സൂപ്പര്‍ താരങ്ങളെ മുഖ്യാതിഥിയാക്കുന്നതിനെതിരെ പരാതി നല്‍കിയവര്‍ക്ക് നേരെയാണ് ഫാന്‍സ് ആക്രമണം. ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പേജ് ഇക്കൂട്ടര്‍ പൂട്ടിച്ചു. പിന്നാലെ സജിത മഠത്തിലും ഫാന്‍സ് ആക്രമണത്തിന് മുന്നില്‍ മുട്ട് മടക്കിയിരിക്കുന്നു.

മോഹൻലാലിന് വിമർശനം

മോഹൻലാലിന് വിമർശനം

ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങ് താരാഘോഷമാക്കുന്ന പതിവിനെതിരെ ചലച്ചിത്ര-സാംസ്‌ക്കാരിക രംഗത്തെ നൂറിലധികം പേര്‍ ഒപ്പിട്ട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇത്തവണ സര്‍ക്കാര്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ആ നീക്കം. ദിലീപ് വിഷയത്തിലെ നിലപാട് മൂലം അമ്മ പ്രസിഡണ്ട് കൂടിയായ മോഹന്‍ലാല്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

സർക്കാരിന് പരാതി

സർക്കാരിന് പരാതി

മോഹന്‍ലാലിനെതിരെ ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് ഹര്‍ജിയില്‍ ഒപ്പിട്ടവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഫാന്‍സും സിനിമാ രംഗത്തെ പ്രബലരുമെല്ലാം ഈ വിമര്‍ശനം ഉന്നയിച്ചു. അമ്മയുടേയും ഫെഫ്കയുടേയും നേതൃത്വത്തില്‍ സിനിമാ സംഘടനകള്‍ ഹര്‍ജി ഒപ്പിട്ടവര്‍ക്കെതിരെ സര്‍ക്കാരിന് പരാതി നല്‍കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.

ഗൂഢാലോചനയെന്ന്

ഗൂഢാലോചനയെന്ന്

നേരത്തെ തന്നെ സിനിമയിലെ താരാധിപത്യത്തിന്റെ രൂക്ഷ വിമര്‍ശകനായ ഡോ. ബിജുവിന്റെ നേര്‍ക്കായിരുന്നു ആക്രമണങ്ങളുടെ കുന്തമുന മുഴുവനും. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തത് കൊണ്ടുള്ള പ്രതികാരം തീര്‍ക്കലാണ് നടക്കുന്നതെന്നും ഒരു മുന്‍നടി അടക്കമുള്ളവര്‍ നേരത്തെ മുതല്‍ മോഹന്‍ലാലിനെ നാണം കെടുത്താന്‍ ശ്രമം നടത്തുന്നുവെന്നും വാര്‍ത്തകള്‍ പരന്നു.

ഡോ ബിജുവിനെ തുരത്തി

ഡോ ബിജുവിനെ തുരത്തി

മോഹന്‍ലാല്‍ ഫാന്‍സ് അടക്കമുള്ളവര്‍ രൂക്ഷമായി സൈബര്‍ ആക്രമണം അഴിച്ച് വിട്ടതോടെ ഡോ. ബിജുവിന് തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. വംശീയ, ജാതി വിദ്വേഷം അടക്കമുള്ള ആക്ഷേപമങ്ങളാണ് ഡോക്ടര്‍ ബിജുവിന് നേരിടേണ്ടി വന്നത്. തീര്‍ത്ത് കളയും എന്നതടക്കമുള്ള നിരന്തരമായ ഭീഷണികളും തെറിവിളികളും അതിര് വിട്ടപ്പോഴാണ് ഡോ. ബിജുവിന് പേജ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്.

പേജ് ഡിലീറ്റ് ചെയ്തു

പേജ് ഡിലീറ്റ് ചെയ്തു

സമാനമായ അവസ്ഥയാണ് നടി സജിത മഠത്തിലിനും. സര്‍ക്കാരിന് നല്‍കിയ ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടവരുടെ കൂട്ടത്തില്‍ സജിത മഠത്തിലുമുണ്ട്. തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സജിത മഠത്തില്‍ വ്യക്തമാക്കുകയും ചെയ്തതാണ്. അതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ സജിതയ്ക്ക് നേരെ ഫാന്‍സ് ആക്രമണം അഴിച്ച് വിട്ടത്. ഇതോടെ സജിതയ്ക്ക് ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടതായി വന്നിരിക്കുന്നു.

തെറി താങ്ങാൻ വയ്യ

തെറി താങ്ങാൻ വയ്യ

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും എന്നാണ് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഫാന്‍സിന്റെ തെറിവിളികളെ ഭയന്ന് ഫേസ്ബുക്ക് പൂട്ടിപ്പോകുന്നത് ഭീരുത്വമാണ് എന്ന തരത്തില്‍ സജിതാ മഠത്തിലിന് വന്‍ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം നല്‍കികൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Sajitha Madathil deleted her facebook page due to cyber attack from fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X