അയാളുടെ ആരോപണങ്ങള്‍ താങ്ങാനാവുന്നില്ല!! ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞു!! അയാള്‍?
ഫേസ്ബുക്ക് പേജിലൂടെ പിസി ജോര്‍ജിനെതിരേ സജിത മഠത്തില്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ ജയിലിലുള്ള ദിലീപിന് അനുകൂലമായി നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും നടിക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ നടി സജിതാ മഠത്തില്‍ രംഗത്ത്. അപകീര്‍ത്തിപരമായ പ്രസ്താവനകളെ തുടര്‍ന്നു പിസി ജോര്‍ജിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.

താങ്ങാവുന്നതിനും അപ്പുറം
പിസി ജോര്‍ജിന്റെ പ്രസ്താവനകള്‍ തനിക്കു താങ്ങാവുന്നതിനുമപ്പുറമാണെന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞതായി സജിത മഠത്തില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കരഞ്ഞുതീര്‍ക്കാനുള്ളതല്ല ജീവിതം
ഇരയായി നിശബ്ധയായി കരഞ്ഞു തീര്‍ക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് അവളെ കാണുന്നതെന്നും സജിത വ്യക്തമാക്കി.

വിലകൊടുക്കേണ്ടിവരും
ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടിവരും പിസി ജോര്‍ജെന്ന് സജിത പറഞ്ഞു.

ഇച്ഛാശക്തിയെ തകര്‍ക്കാന്‍ അനുവദിക്കില്ല
അവളുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ഞങ്ങള്‍ ഇനി അനുവദിക്കില്ല. അവളെ ഇനിയും വേദനിപ്പിക്കരുത്. ഞങ്ങള്‍ കൂടെയുണ്ടെന്നു പറയേണ്ട സമയമാണിതെന്നും സജിത തന്റേ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

പിസി ജോര്‍ജിനെതിരേ കേസ്
നടിക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരേ കേസെടുത്തത്. അതിനു പിറകെ വനിതാ കമ്മീഷനെതിരേ പിസി ജോര്‍ജ് ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

വിരട്ടല്‍ വേണ്ടെന്ന്
പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞത്. പത്രക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിയമോപദേശം തേടി
നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയ പിസി ജോര്‍ജിനെതിരേ കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് വനിതാ കമ്മീഷന്‍ നേരത്തേ നിയമോപദേശം തേടിയിരുന്നു. കേസെടുക്കാന്‍ കഴിയുമെന്ന നിയമോപദേശം ലഭിച്ചതോടെയാണ് കേസെടുത്തത്.












Click it and Unblock the Notifications