ദിലീപിനെ കാണാന്‍ ലളിതയുടെ വരവ്... സജിതയ്ക്ക് പറയാനുള്ളത് ഒന്നു മാത്രം...
ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സജിതയുടെ പ്രതികരണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെ കാണാന്‍ മുതിര്‍ന്ന നടിയായ കെപിഎസി ലളിത ശനിയാഴ്ച വന്നിരുന്നു. നിരവധി സിനിമകളില്‍ ദിലീപിന്റെ അമ്മ കഥാപാത്രം അവതരിപ്പിച്ചിട്ടുള്ള ലളിതയുടെ സന്ദര്‍ശനത്തിനെതിരേ നാടക സംവിധായകന് ദീപക് ശിവരാമന് രംഗത്തു വരികയും ചെയ്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലളിതയെ രൂക്ഷമായി ദീപക്ക് വിമര്‍ശിച്ചത്.

സജിതയുടെ പ്രതികരണം
ലളിത ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതും പിന്നീട് ദീപക് ശിവരാമന് ഇതിനെ വിമര്‍ശിക്കുകയും ചെയ്ത സംഭവത്തില്‍ നടി സജിതാ മഠത്തിലും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സജിതയുടെ പോസ്റ്റ്
ഒന്നും പറയാനില്ല... അവള്‍ക്കൊപ്പം മാത്രമെന്നായിരുന്നു സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തേയും ആക്രമണത്തിന് ഇരയായ നടിയെ പിന്തുണച്ചു നിരവധി തവണ സജിത രംഗത്തു വന്നിരുന്നു.

പറയാതെ പറഞ്ഞു
കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് തെറ്റായിപ്പോയെന്ന് പറയാതെ പറയുകയാണ് സജിത ചെയ്തത്. താന്‍ നടിക്കൊപ്പം തന്നെയാണെന്ന സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
Recommended Video


ദീപക്കിന്റെ വിമര്‍ശനം
കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ച ലളിതയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നാണ് ദീപക് ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചത്.

ശക്തമായ പ്രതികരണം
ലളിതയുടെ ഈ പ്രവര്‍ത്തിക്കെതിരേ നാടകരംഗത്തു നിന്നും ശക്തമായ പ്രതികരണം വേണമെന്നും ദീപക് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടിരുന്നു.

ലളിത ജയിലിലെത്തിയത്
ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ലളിത ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത്. 20 മിനിറ്റോളം ദിലീപുമായി ഇവര്‍ സംസാരിച്ചുവെന്നാണ് വിവരം. എന്നാല്‍ മാധ്യമങ്ങളോട് ഇതേക്കുറിച്ച് ലളിത പ്രതികരിച്ചില്ല.

മുതിര്‍ന്ന നടി
നേരത്തേ ഭാര്യയും നടിയുമായ കാവ്യാ മാധവന് മാത്രമാണ് സിനിമാരംഗത്തു നിന്നു ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്. മുതിര്‍ന്ന നടിമാരില്‍ ആരും ജയിലില്‍ വന്നിരുന്നില്ല. ഇത് തിരുത്തിയായിരുന്നു ലളിതയുടെ സന്ദര്‍ശനം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications